അഞ്ജലിക്കൊപ്പം സച്ചിന്‍ വീണ്ടും എത്തി; ഇത്തവണയും പിണറായിയെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പിച്ചു...

Posted By:

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും കേരളത്തില്‍ എത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ സീസണ്‍ തുടങ്ങാനിരിക്കെയാണ് സച്ചിന്റെ സന്ദര്‍ശനം.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

കേരളത്തിലെത്തിയ സച്ചിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണയഭ്യര്‍ത്ഥിച്ചാണ് സച്ചിന്‍ മുഖ്യമന്ത്രിയെ കണ്ടത്.

ദിലീപിന്റെ വിധി ഒരുങ്ങിക്കഴിഞ്ഞു; രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം... വലിഞ്ഞുമുറുക്കി പോലീസ് ബുദ്ധി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കേരളത്തില്‍ ഒരു ഫുട്‌ബോള്‍ അക്കാദമി തുടങ്ങാനും സച്ചില്‍ ലക്ഷ്യമിടുന്നുണ്ട്.

സച്ചിനും ഭാര്യയും

സച്ചിനും ഭാര്യയും

ഭാര്യ ഡോ അഞ്ജലിക്കൊപ്പം ആണ് സച്ചിന്‍ ഇത്തവണ എത്തിയത്. തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി

ഐഎസ്എല്‍ സീസണ്‍ തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണ തേടിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയത്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച.

മുഖ്യനെ ക്ഷണിച്ചു

മുഖ്യനെ ക്ഷണിച്ചു

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മുഖ്യമന്ത്രിക്ക് ഒരു ക്ഷണവും ലഭിച്ചു. ഐഎസ്എല്‍ ഉദ്ഘാടന മത്സരം കാണാനാണ് സച്ചിന്‍ പിണറായി വിജയനെ ക്ഷണിച്ചത്.

മികച്ച ഫുട്‌ബോള്‍

മികച്ച ഫുട്‌ബോള്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം ഇത്തവണ കൂടുതല്‍ മെച്ചപ്പെടും എന്ന പ്രതീക്ഷയും പുലര്‍ത്തി സച്ചിന്‍. വിജയിക്കുന്നതിനേക്കാള്‍ വലുതായി നിലവാരമുള്ള ഫുട്‌ബോള്‍ പ്രകടനം ആണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും സച്ചിന്‍ ടെണ്ടുല്‍ക്കല്‍ പറഞ്ഞു.

ഫുട്‌ബോള്‍ അക്കാദമി

ഫുട്‌ബോള്‍ അക്കാദമി

കേരളത്തില്‍ ഒരു ഫുട്‌ബോള്‍ അക്കാദമി തുടങ്ങാനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പദ്ധതിയിടുന്നുണ്ട്. ഇക്കാര്യവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

എല്ലാ പിന്തുണയും

സച്ചിനും ഐഎസ്എല്ലിനും കേരള ബ്ലാസ്റ്റേഴ്‌സിനും മുഖ്യമന്ത്രി എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. സച്ചിന്റെ സന്ദര്‍ശനത്തിന്റെ ചിത്രവും വീഡിയോയും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഐഎസ്എല്‍ തുടങ്ങുന്നു

ഐഎസ്എല്‍ തുടങ്ങുന്നു

നവംബര്‍ 17 ന് ആണ് ഐഎസ്എല്ലിന്റെ ഈ സീസള്‍ തുടങ്ങുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും.

Story first published: Thursday, November 2, 2017, 15:53 [IST]
Other articles published on Nov 2, 2017
Please Wait while comments are loading...
POLLS