ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച ആ ഗോള്‍ കരിയറിലെ ഏറ്റവും മികച്ചതെന്ന് റൊണാള്‍ഡോ

Posted By: rajesh mc

ടൂറിന്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആ ബൈസിക്കിള്‍ കിക്ക് കണ്ടവര്‍ക്ക് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല. ലോകോത്തര ഗോളിയെന്ന ഖ്യാതിയുള്ള സാക്ഷാല്‍ ജിയാന്‍ ലൂയി ബഫണ് ഒന്ന് അനങ്ങാന്‍ പോലും കഴിഞ്ഞില്ല. റൊണാള്‍ഡോയുടെ ആ കിക്കും, പന്ത് വലയിലേക്ക് കയറുന്നത് നോക്കിനില്‍ക്കാനുമായിരുന്നു ബഫണിന്റെ വിധി.

കോമണ്‍വെല്‍ത്ത് ഗെയിംസ്; മത്സരത്തിനു മുന്‍പേ ആദ്യ മെഡല്‍ സ്വന്തമാക്കി വനിതാ ബോക്‌സര്‍

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തിലെ 64-ാം മിനിറ്റിലായിരുന്നു യുവന്റസിന് എതിരെ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക്. മത്സരം ആരംഭിച്ചത് മുതല്‍ യുവന്റസ് ആരാധകര്‍ റൊണാള്‍ഡോയെ കൂക്കിവിളിക്കുകയായിരുന്നു. ഒരു ഷോട്ട് ലക്ഷ്യം തെറ്റിയപ്പോള്‍ പോലും അവര്‍ ആക്രോശിച്ചു.

football

പക്ഷെ 64-ാം മിനിറ്റിലെ ആ കിക്ക് ഗോളായി മാറിയപ്പോള്‍ അവര്‍ പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ച് പോയി. ലൂക്കാസ് വാസ്‌ക്വെസിന്റെ കിടിലന്‍ ഷോട്ട് ബഫണ്‍ തട്ടിയകറ്റിയതിന് പിന്നാലെയായിരുന്നു ഒന്ന് ശ്വാസം എടുക്കാന്‍ ഇടനല്‍കാതെ റൊണാള്‍ഡോയുടെ അക്രോബാറ്റിക് കിക്ക് എത്തിയത്.

ആ ഗോള്‍ അത്യുഗ്രന്‍ തന്നെ ആയിരുന്നെന്ന് അഭിപ്രായപ്പെടുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരുപക്ഷെ കരിയറിലെ ഏറ്റവും മികച്ച ഗോള്‍ ഇതാകും. ദേശീയ ടീമിനായി ഒരിക്കല്‍ ബൈസിക്കിള്‍ കിക്കില്‍ ഗോള്‍ നേടിയിട്ടുണ്ട്. അന്നത് പോസ്റ്റില്‍ ഇടിച്ചാണ് അകത്തേക്ക് പോയത്. പക്ഷെ ഇക്കുറി ഗോള്‍ കുറച്ചുകൂടി മികച്ചതാണ്, പോര്‍ച്ചുഗല്‍ മുന്നേറ്റക്കാരന്‍ പറയുന്നു. ഇത്തരമൊരു ഗോളിനായി ഏറെ നാളായി ശ്രമിക്കുന്നു. പക്ഷെ മത്സരത്തിലെ സാഹചര്യങ്ങളാണ് ഇതിന് വഴിയൊരുക്കുക. ചിലപ്പോള്‍ വിജയിക്കും. പരിശ്രമിച്ച് കൊണ്ടേയിരിക്കുകയാണ് പ്രധാനം, അത് ചെയ്തു, സ്‌കോര്‍ ചെയ്തു, താരം കൂട്ടിച്ചേര്‍ത്തു.

യുവന്റസ് ആരാധകര്‍ പോലും കൈയടിച്ച നിമിഷം മറക്കാന്‍ കഴിയില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി. മഹാന്‍മാരായ ഫുട്‌ബോളര്‍മാര്‍ കളിച്ച സ്‌റ്റേഡിയത്തില്‍ ഇത്തരമൊരു നിമിഷം എന്നും ഹൃദയത്തിലുണ്ടാകും. സ്‌റ്റേഡിയത്തില്‍ എത്തിയ എല്ലാ ഇറ്റലിക്കാര്‍ക്കും നന്ദി, താരം പറയുന്നു.

Story first published: Thursday, April 5, 2018, 8:26 [IST]
Other articles published on Apr 5, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍