നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഇറ്റലി... അസൂറികളെ നേര്‍വഴി കാട്ടാന്‍ മാന്‍സിനിയെത്തി

Written By:

റോം: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനു യോഗ്യത നേടാനാവാനാതെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കു വീണ ഇറ്റാലിയന്‍ ടീമിനെ പ്രതാപകാലത്തേക്കു തിരിച്ചുകൊണ്ടുവരാന്‍ റോബര്‍ട്ടോ മാന്‍സിനിയെത്തി. യൂറോപ്പിലെ ഗ്ലാമര്‍ കോച്ചുമാരില്‍ ഒരാളായ മാന്‍സിനിയെ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ഇന്റര്‍മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി, സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവയടക്കം പല മ്പന്‍ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് ഇതാദ്യമായാണ് ദേശീയ ടീമിലേക്കു വിളി വരുന്നത്. മെയ് 28നു സൗദി അറേബ്യക്കെതിരയാണ് മാന്‍സിനിക്കു കീഴില്‍ ഇറ്റലിയുടെ ആദ്യ മല്‍സരം.

1

അന്താരാഷ്ട്ര ഷൂട്ടിങ് വേദിയില്‍ ഇന്ത്യയുടെ ഹീന സിദ്ദുവിന് സ്വര്‍ണം

ഇറ്റലിക്കു ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ജിയാന്‍ പിയേറോ വെഞ്ച്യൂറയുടെ പകരക്കാരനായാണ് 53 കാരനായ മാന്‍സിനി ചുമതലയേറ്റത്. വെഞ്ച്യൂറ പുറത്താക്കപ്പെട്ട ശേഷം ഇറ്റലിയുടെ അണ്ടര്‍ 21 കോച്ച് ലൂയിജി ഡി ബാജിയോ താല്‍ക്കാലിക കോച്ചായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇറ്റലിയുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് മാന്‍സിനി ഒപ്പുവച്ചത്. റഷ്യന്‍ ക്ലബ്ബായ സെനിത് വിട്ട ശേഷമാണ് മാന്‍സിനി ഇറ്റലിയുടെ പരിശീല റോള്‍ ഏറ്റെടുത്തത്. ഒരു ദേശീയ ടീമിനെ അദ്ദേഹം പരിശീലിപ്പിക്കുന്നതും ഇതാദ്യമായാണ്.

44 വര്‍ഷങ്ങള്‍ക്കു ശേഷം 2012ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട വിജയത്തിലേക്കു നയിച്ചത് മാന്‍സിനിയായിരുന്നു. 2013ല്‍ സിറ്റി വിട്ട ശേഷം തുര്‍ക്കി ക്ലബ്ബായ ഗലാത്‌സരെ, ഇറ്റലിയിലെ മുന്‍നിര ടീം ഇന്റര്‍മിലാന്‍ എന്നിവരെയും അദ്ദേഹം പരിശീലിപ്പിച്ചു. തുടര്‍ന്നാണ് 2017 ജൂണില്‍ റഷ്യന്‍ ടീം സെനിത്തിന്റെ കോച്ചായത്.

Story first published: Tuesday, May 15, 2018, 9:58 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍