വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെയ്മറോട് അതു പറഞ്ഞു, ബ്രസീല്‍ ടീം ഒന്നടങ്കം പൊട്ടിച്ചിരിച്ചു!! റിച്ചാര്‍ളിസണിന്റെ വെളിപ്പെടുത്തല്‍

ബ്രസീലിന്റെ പുതിയ താരോദയമാണ് 21 കാരന്‍

By Manu D

റിയോ ഡി ജനയ്‌റോ: ലാറ്റിന്‍ വമ്പന്‍മാരായ ബ്രസീല്‍ ടീമിലെ പുതിയ താരോദയമാണ് യുവ സ്‌ട്രൈക്കര്‍ റിച്ചാര്‍ളിസണ്‍. ഇംഗ്ലീഷ് ക്ലബ്ബായ എവര്‍ട്ടന്റെ താരമായ 21 കാരന്‍ കഴിഞ്ഞ മാസം മഞ്ഞപ്പടയ്ക്കായി അരങ്ങേറിയിരുന്നു. അമേരിക്കയ്‌ക്കെതിരേ നടന്ന സൗഹൃദ മല്‍സരത്തില്‍ പകരക്കാരനായി ഇറങ്ങി അരങ്ങേറ്റം നടത്തിയ റിച്ചാര്‍ളിസണ്‍ പിന്നീട് സാല്‍വദോറിനെതിരേ പ്ലെയിങ് ഇലവനിലുമെത്തി. ഇരട്ടഗോളുകളുമായാണ് താരം അന്നു വരവറിയിച്ചത്.

ഇതോടെ അടുത്ത മാസം ചിരവൈരികളായ അര്‍ജന്റീനയ്‌ക്കെതിരേയുള്ള ക്ലാസിക് സൗഹൃദത്തിനുള്ള ബ്രസീല്‍ ടീമിലും റിച്ചാര്‍ളിസണിനെ നിലനിര്‍ത്തിയിട്ടുണ്ട്.
നിലവിലെ ബ്രസീല്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ നെയ്മറുടെ കടുത്ത ആരാധകന്‍ കൂടിയാണ് റിച്ചാര്‍ളിസണ്‍.

 ടിറ്റെയ്ക്കു തികഞ്ഞ മതിപ്പ്

ടിറ്റെയ്ക്കു തികഞ്ഞ മതിപ്പ്

റിച്ചാര്‍ളിസണിനെക്കുറിച്ച് ബ്രസീല്‍ കോച്ച് ടിറ്റെയ്ക്കു തികഞ്ഞ മതിപ്പാണുള്ളത്. വശങ്ങളിലേക്ക നോക്കി കളിക്കുന്നതിനു പകരം മുന്നോട്ട് മാത്രം നോക്കി കളിക്കുന്ന താരമാണ് റിച്ചാര്‍ളിസണ്‍. അദ്ദേഹത്തിന്റെ വരവ് ടീമിനെ കൂടുതല്‍ സന്തുലിതമാക്കിയിട്ടുണ്ട്. ഭാവിയില്‍ ബ്രസീലിന്റെ മികച്ച താരങ്ങളിലൊരാളായി മാറാന്‍ റിച്ചാര്‍ളിസണിനാവുമെന്നും ടിറ്റെ ചൂണ്ടിക്കാട്ടി.

നെയ്മറുടെ കടുത്ത ആരാധകന്‍

നെയ്മറുടെ കടുത്ത ആരാധകന്‍

നെയ്മറുടെ കടുത്ത ആരാധകനാണ് താനെന്നു റിച്ചാര്‍ളിസണ്‍ വെളിപ്പെടുത്തി. അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം പറയുന്നു.
വളരെ ചെറുപ്പം മുതല്‍ ഏറെ ആരാധിക്കുന്ന താരമാണ് നെയ്മര്‍. കണ്ണാടിക്കു മുന്നില്‍ നിന്നു പലപ്പോഴും നെയ്മര്‍ കളിക്കുന്നതുപോലെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതു മാത്രമല്ല അദ്ദേഹത്തിന്റെ ഹെയര്‍ സ്‌റ്റൈലും അനുകരിച്ചിട്ടുണ്ടെന്നും റിച്ചാര്‍ളിസണ്‍ മനസ്സ്തുറന്നു.

അതു പറഞ്ഞപ്പോള്‍ ടീമാകെ പൊട്ടിച്ചിരിച്ചു

അതു പറഞ്ഞപ്പോള്‍ ടീമാകെ പൊട്ടിച്ചിരിച്ചു

ബ്രസീലിനായി സൗഹൃദ മല്‍സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ തന്റെ ആരാധനയെക്കുറിച്ച് നെയ്മറോടു പറഞ്ഞിരുന്നതായി റിച്ചാര്‍ളിസണ്‍ വെളിപ്പെടുത്തി. 13-14 വയസ്സുള്ളപ്പോഴായിരുന്നു അത്. തലയുടെ നടുവിലുള്ള മുടി മാത്രം മുകളിലേക്ക് ഉയര്‍ത്തിയുള്ള നെയ്മറുടെ മുന്‍ ഹെയര്‍സ്റ്റൈല്‍ ഒരിക്കല്‍ അനുകരിച്ചു. എന്നാല്‍ തന്റെ മുടി അതിനു യോജിച്ചതായിരുന്നില്ല. അഞ്ചു മിനിറ്റ് മാത്രം മുടി ഉയര്‍ന്നുനിന്ന ശേഷം താഴുകയും ചെയ്തതോടെ ഈ ശ്രമം പരാജയപ്പെട്ടു. ഇക്കാര്യം താന്‍ പറഞ്ഞപ്പോള്‍ ടീമിലെ മുഴുവന്‍ താരങ്ങളും പൊട്ടിച്ചിരിച്ചതായി റിച്ചാര്‍ളിസണ്‍ പറഞ്ഞു.

Story first published: Sunday, September 23, 2018, 18:23 [IST]
Other articles published on Sep 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X