മെസ്സി മികച്ചവനെന്ന് റയല്‍താരം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇടപെട്ടു തിരുത്തി

Posted By: rajesh mc

മാഡ്രിഡ്: ലോകത്തിലെ മികച്ച ഫുട്‌ബോള്‍താരം ആരാണെന്ന ചോദ്യം പല കളിക്കാരോടും മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാറുണ്ട്. മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആണ് അവരെന്നത് നിസ്സംശയം പറയാമെങ്കിലും ഒരാളുടെ പേര് ചൂണ്ടിക്കാണിക്കാന്‍ പലരും മടിക്കും. മെസ്സിയുടെയും ക്രിസ്റ്റിയാനോയുടെയും സഹതാരങ്ങളാണെങ്കില്‍ ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്.

ദിവസങ്ങള്‍ക്ക് മുന്‍പ് റയല്‍ മാഡ്രിഡ് താരം ഫെഡറിക്കോ വാല്‍വെര്‍ദെയ്ക്ക് ഇത്തരമൊരു ചോദ്യം അഭിമുഖീകരിക്കേണ്ടിവരികയും അതിന് ഉത്തരം പറഞ്ഞ് പുലിവാലി പിടിക്കേണ്ടിവരികയും ചെയ്തു. നിലവില്‍ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയ്ക്കുവേണ്ടി ലോണില്‍ കളിക്കുന്ന താരം മെസ്സിയുടെ പേര് പറഞ്ഞതാണ് വിനയായത്.

page

റയലിലെ സഹതാരം ക്രിസ്റ്റ്യാനോയെ ഒഴിവാക്കിയത് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ താരം ധര്‍മസങ്കടത്തിലായി. ലോകത്ത് മികച്ച കളിക്കാര്‍ പലരുമുണ്ട്. എന്നാല്‍ ഞാന്‍ മെസ്സിയുടെ കൂടെയാണ് എന്നായിരുന്നു വാല്‍വെര്‍ദെയുടെ പ്രതികരണം. സംഭവം റയല്‍ മാഡ്രിഡ് ടീമിനകത്തും വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചു.

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ തന്നെ പത്തൊമ്പതുകാരനായ സഹതാരത്തോടെ ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുകയും ദേഷ്യപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ താന്‍ നേരത്തെ പറഞ്ഞ പരാമര്‍ശം താരത്തിന് തിരുത്തേണ്ടിവന്നു. മെസ്സിയുടെ ഞാന്‍ തമാശ പറഞ്ഞതാണെന്നും റയലില്‍ നിന്നുള്ള താന്‍ എല്ലായിപ്പോളഴും ക്രിസ്റ്റിയാനോയ്‌ക്കൊപ്പമാണെന്നുമാണ് വാല്‍വെര്‍ദോ തിരുത്തിയത്.

Story first published: Sunday, April 1, 2018, 10:02 [IST]
Other articles published on Apr 1, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍