ചാംപ്യന്‍സ് ലീഗ്: കിടിലന്‍ സെമി 'ഫൈനല്‍'... റയല്‍ x ബയേണ്‍, ലിവര്‍പൂളിന് റോമ

Written By:

കീവ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ ഇത്തവണ ഫൈനലിനു തുല്യമായ ക്ലാസിക്. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡും മുന്‍ വിജയികളായ ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള സെമി പോരാട്ടമാണ് ഫൈനലിനു മുമ്പത്തെ ഫൈനലായി മാറിയത്. മറ്റൊരു സെമിയില്‍ ഇത്തവണത്തെ സര്‍പ്രൈസ് സെമി ഫൈനലിസ്റ്റുകളായ ലിവര്‍പൂളും എഎസ് റോമയും കൊമ്പുകോര്‍ക്കും.

ബയേണ്‍- റയല്‍ സെമി ഫൈനലിന്റെ ആദ്യപാദം ഏപ്രില്‍ 25ന് ജര്‍മനിയില്‍ നടക്കും. മെയ് ഒന്നിന് റയലിന്റെ ഹോംഗ്രൗണ്ടിലാണ് രണ്ടാംപാദ മല്‍സരം. ലിവര്‍പൂള്‍- റോമ സെമി പോരാട്ടം ഏപ്രില്‍ 24, മെയ് രണ്ടു തിയ്യതികളിലാണ്. മെയ് 26നു ഉക്രെയ്‌നിലെ കീവിലാണ് കലാശക്കളി.

1

അതേസമയം, യൂറോപ്പ ലീഗിന്റെയും സെമി ഫൈനല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലിനു സ്‌പെയിനിലെ കരുത്തുറ്റ ടീമായ അത്‌ലറ്റികോ മാഡ്രിഡിനെയാണ് എതിരാളിയായി ലഭിച്ചിരിക്കുന്നത്. മറ്റൊരു സെമിയില്‍ ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് മാഴ്‌സെ ഓസ്ട്രിയയില്‍ നിന്നുള്ള റെഡ്ബുള്‍ സാല്‍സ്ബര്‍ഗുമായി ഏറ്റുമുട്ടും. ആഴ്‌സനല്‍- അത്‌ലറ്റികോ സെമിയുടെ ഒന്നാംപാദം ഏപ്രില്‍ 26നാണ്. ഗണ്ണേഴ്‌സിന്റെ ഹോംഗ്രൗണ്ടായ എമിറേറ്റ്‌സിലാണ് മല്‍സരം. രണ്ടാംപാദ സെമി മെയ് മൂന്നിനു സ്‌പെയിനില്‍ നടക്കും.

1

ഐപിഎല്‍: രാജസ്ഥാനെ എഴുതിത്തള്ളാന്‍ വരട്ടെ... ചില മാറ്റങ്ങള്‍ അനിവാര്യം, പിന്നെ പിടിച്ചാല്‍ കിട്ടില്ല

ഐപിഎല്‍: മുംബൈയുടെ പതനത്തിന് തുടക്കമിട്ടത് കൗള്‍... ക്ലൈമാക്‌സില്‍ അപ്രതീക്ഷിത വില്ലനായി ഹൂഡ

മെയ് 16നാണ് യൂറോപ്പ ലീഗിന്റെ കലാശപ്പോരാട്ടം. ഫ്രാന്‍സിലെ ലിയോണിലാണ് ഫൈനല്‍ അരങ്ങേറുന്നത്. കിരീടം നേടുന്നവര്‍ക്കു അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത ലഭിക്കും.

Story first published: Friday, April 13, 2018, 16:20 [IST]
Other articles published on Apr 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍