അടിതെറ്റിയാല്‍ റയലും വീഴും... ഇത് വല്ലാത്ത വീഴ്ചയായിപ്പോയി, സിറ്റിക്കും ലിവര്‍പൂളിനും ജയം

Written By:

ലണ്ടന്‍: നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനു യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പുഘട്ടത്തിലെ നാലാം റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ഇംഗ്ലണ്ടില്‍ നിന്നുള്ള ടോട്ടനം ഹോട്‌സ്പര്‍ റയലിനെ വാരിക്കളയുകയായിരുന്നു.

മറ്റു ഗ്രൂപ്പ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, സെവിയ്യ, ഷക്തര്‍ ഡൊണെസ്‌ക്, എഫ്‌സി പോര്‍ട്ടോ എന്നീ ടീമുകള്‍ ജയത്തോടെ മികവ് കാട്ടി.

 ഹീറോയായി അലി

ഹീറോയായി അലി

ഇംഗ്ലണ്ട് താരം ഡെലെ അലിയുടെ ഇരട്ടഗോളുകളുടെ കരുത്തില്‍ ഗ്രൂപ്പ് എച്ചില്‍ ടോട്ടനം 3-1ന് റയലിനെ നാണംകെടുത്തുകയായിരുന്നു. ക്രിസ്റ്റിയന്‍ എറിക്‌സണിന്റ വകയായിരുന്നു മറ്റൊരു ഗോള്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ ആശ്വാസഗോള്‍ മടക്കി. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബൊറൂസ്യ ഡോട്മുണ്ടും അപോല്‍ നികോസ്യയും 1-1നു സമനിലയില്‍ പിരിഞ്ഞു.

 ഇയില്‍ പൊരിഞ്ഞ പോര്

ഇയില്‍ പൊരിഞ്ഞ പോര്

ഗ്രൂപ്പ് ഇയില്‍ നോക്കൗട്ട് റൗണ്ടിനായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ലിവര്‍പൂള്‍ 3-0ന് മാരിബറിനെയും സെവിയ്യ 2-1ന് സ്പാര്‍ട്ടക് മോസ്‌കോയെയും തോല്‍പ്പിച്ചു. ഇതോടെ ഗ്രൂപ്പില്‍ പോരാട്ടം കനത്തു. ലിവര്‍പൂള്‍ (എട്ട് പോയിന്റ്), സെവിയ്യ (7), സ്പാര്‍ട്ടക് (5) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

രണ്ടാംപകുതിയില്‍ കളിപിടിച്ച് റെഡ്‌സ്

രണ്ടാംപകുതിയില്‍ കളിപിടിച്ച് റെഡ്‌സ്

മാരിബറിനെതിരേ ഹോംഗ്രൗണ്ടില്‍ രണ്ടാംപകുതിയിലാണ് ലിവര്‍പൂള്‍ കളി വരുതിയിലാക്കിയത്. റെഡ്‌സിന്റെ മൂന്നു ഗോളും രണ്ടാംപകുതിയിലായിരുന്നു. മുഹമ്മദ് സലാഹ്, എംറെ കാന്‍, ഡാനിയേല്‍ സ്റ്റുറിഡ്ജ് എന്നിവരാണ് സ്‌കോറര്‍മാര്‍.

ത്രില്ലറില്‍ സിറ്റി നേടി

ത്രില്ലറില്‍ സിറ്റി നേടി

ആറു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ ഗ്രൂപ്പ് എഫില്‍ ഇറ്റാലിയന്‍ ടീം നാപ്പോളിയെ മാഞ്ചസ്റ്റര്‍ സിറ്റി 4-2ന് മറികടക്കുകയായിരുന്നു. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു സിറ്റിയുടെ മടങ്ങിവരവ്. നിക്കോളാസ് ഒട്ടാമെന്‍ഡി, ജോണ്‍ സ്്‌റ്റോണ്‍സ്, സെര്‍ജിയോ അഗ്വേറോ, റഹീം സ്റ്റര്‍ലിങ് എന്നിവരാണ് സ്‌കോറര്‍മാര്‍.

ഗോള്‍വേട്ടയില്‍ അഗ്വേറോയ്ക്ക് റെക്കോര്‍ഡ്

ഗോള്‍വേട്ടയില്‍ അഗ്വേറോയ്ക്ക് റെക്കോര്‍ഡ്

നാപ്പോളിക്കെതിരേ ഗോള്‍ നേടിയതോടെ സിറ്റിയുടെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് അര്‍ജന്റീന സൂപ്പര്‍ താരം അഗ്വേറോ സ്വന്തമാക്കി. 178ാം ഗോളാണ് താരം ഈ മല്‍സരത്തില്‍ നേടിയത്. എറിക് ബ്രൂക്കിന്റെ റെക്കോര്‍ഡാണ് അഗ്വേറോ മറികടന്നത്. അതേസമയം, ഗ്രൂപ്പ് ജിയില്‍ പോര്‍ട്ടോ 3-1ന് ലെയ്പ്‌സിഗിനെ തോല്‍പ്പിച്ചു. മൊണാക്കോ-ബെസിക്റ്റസ് മല്‍സരം 1-1ന് അവസാനിക്കുകയായിരുന്നു.

Story first published: Thursday, November 2, 2017, 11:12 [IST]
Other articles published on Nov 2, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍