അഗ്യൂറോയ്ക്ക് ഹാട്രിക്ക്; ഗോളിലാറാടി മാഞ്ചസ്റ്റര്‍ സിറ്റി, ബോണ്‍മൗത്തിനെ വാറ്റ്‌ഫോര്‍ഡ് തകര്‍ത്തു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയം സ്വന്ത്മാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരേ ആറ് ഗോളിലാണ് പെപ് ഗാര്‍ഡിയോളയുടെ ശിഷ്യന്മാര്‍ തകര്‍ത്തുവിട്ടത്. 18ാം മിനുട്ടില്‍ റിയാദ് മെഹരസ് സിറ്റിയുടെ അക്കൗണ്ട് തുറന്നു. ആറ് മിനുട്ടിനുള്ളില്‍ മെഹരസ് വീണ്ടും ലക്ഷ്യം കണ്ടു. ഗബ്രിയേല്‍ ജീസസിന്റെ അസിസ്റ്റിലാണ് ഗോള്‍. 28ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ സിറ്റി അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു.

ആദ്യ പകുതിയില്‍ ലഭിച്ച അധിക സമയത്തിന്റെ ആദ്യ മിനുട്ടില്‍ ഗബ്രിയേല്‍ ജീസസും വലകുലുക്കിയതോടെ ആദ്യ പകുതി എതിരില്ലാത്ത നാല് ഗോളിന്റെ ലീഡോടെയാണ് സിറ്റി പിരിഞ്ഞത്. രണ്ടാം പകുതിയിലും കുതിപ്പ് തുടര്‍ന്ന സിറ്റി 57ാം മിനുട്ടില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അക്കൗണ്ടില്‍ അഞ്ചാം ഗോള്‍ ചേര്‍ത്തു. 81ാം മിനുട്ടില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ അഗ്യൂറോ സിറ്റിയുടെ സ്‌കോര്‍കാര്‍ഡില്‍ ആറാം ഗോള്‍ ചേര്‍ത്തു.

വിലക്ക് വെട്ടിക്കുറച്ചു, നോര്‍വെ യുവതാരത്തെ ടീമിലെത്തിച്ച് ചെല്‍സി, കരാര്‍ മൂന്നര വര്‍ഷത്തേക്ക്

91ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ അന്‍വര്‍ എല്‍ ഖാസിയാണ് ആസ്റ്റണ്‍ വില്ലയുടെ ആശ്വാസ ഗോള്‍ നേടിയത്. 47 പോയിന്റുള്ള സിറ്റി നിലവില്‍ രണ്ടാം സ്ഥാനത്താണ്. 21 പോയിന്റുള്ള ആസ്റ്റണ്‍ വില്ല തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് 18ാം സ്ഥാനത്തും. 61 പോയിന്റുള്ള ലിവര്‍പൂളാണ് തലപ്പത്ത്. മറ്റൊരു മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡും വിജയം ആഘോഷിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബോണ്‍മൗത്തിനെ തകര്‍ത്തത്. ഡൗകൗര്‍ (42), ടിറോയ് ഡീനി (65), റോബര്‍ട്ടോ പെരീയ്റ(92) എന്നിവരാണ് ഗോള്‍ നേടിയത്. ജയിച്ചെങ്കിലും 17ാം സ്ഥാനത്തുള്ള വാറ്റ്‌ഫോര്‍ഡ് തരംതാഴ്്ത്തല്‍ ഭീഷണി നേരിടുകയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, January 13, 2020, 8:58 [IST]
Other articles published on Jan 13, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X