വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്രിസ്റ്റ്യാനോയും കോസ്റ്റയും മാത്രം പോര... കളിക്കേണ്ടത് സ്‌പെയിനും പോര്‍ച്ചുഗലുമാണ്!!

By Vaisakhan MK

പോര്‍ച്ചുഗലും സ്‌പെയിനും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഇറാനോടും സ്‌പെയിന്‍ മൊറോക്കോയോടും സമനില വഴങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് ബിയില്‍ അഞ്ച് പോയിന്റോടെ സ്‌പെയിന്‍ ചാംപ്യന്‍മാരായപ്പോള്‍ പോര്‍ച്ചുഗല്‍ ഇതേ പോയിന്റോടെ രണ്ടാം സ്ഥാനക്കാരായിട്ടാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനെ സംബന്ധിച്ച് മുന്നോട്ടുള്ള യാത്രകള്‍ വലിയ ബുദ്ധിമുട്ടേറിയതാണ്. മുന്‍ ലോകകപ്പ് ചാംപ്യന്‍മാരായ സ്‌പെയിനിനും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. അവസാന മത്സരം ഇവരുടെ പോരായ്മകള്‍ തുറന്നുകാട്ടി തരികയും ചെയ്തു.

തോല്‍വിയില്‍ നിന്ന് കഷ്ടിച്ചാണ് ഈ ടീമുകള്‍ രക്ഷപ്പെട്ടത്. ഒരുപക്ഷേ ഫിനിഷിങിലെ പോരായ്മ ഒഴിച്ചുനിര്‍ത്തിയാല്‍ ഇറാനും മൊറോക്കോയുമാണ് മത്സരത്തില്‍ മികവോടെ കളിച്ചത്. സ്‌പെയിന്‍ അവസാനം നേടിയ സമനില ഗോള്‍ പോലും അര്‍ഹിച്ചിരുന്നതല്ല എന്നതാണ് വാസ്തവം. ഈ നിലവാരവും കൊണ്ടാണ് ഇരുടീമുകളും തുടരുന്നതെങ്കില്‍ റഷ്യയില്‍ നിന്ന് കപ്പുമായി മടങ്ങുക കഠിനമാകും. എതിരാളികളെല്ലാം കരുത്തരാണ് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

ഇതോ സ്പാനിഷ് ടീം

ഇതോ സ്പാനിഷ് ടീം

മൊറോക്കോയ്‌ക്കെതിരെ സ്പാനിഷ് ടീമിന്റെ ലോകോത്തര പ്രകടനമല്ല കണ്ടത്. ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സ്‌പെയിന്റേത്. മുന്നേറ്റത്തില്‍ മികച്ച് നിന്നെങ്കിലും പ്രതിരോധം ചീട്ടുകൊട്ടാരെ പോലെ തകര്‍ന്നടിയുന്നതാണ് കണ്ടത്. ഖാലിദ് ബൗത്വെബിന്റെ ആദ്യ ഗോള്‍ പിറന്നത് പോലും സ്‌പെയിനിന്റെ പരിതാപകരമായ പ്രതിരോധത്തില്‍ നിന്നാണ്. സെര്‍ജിയോ റാമോസും പിക്വെയും തമ്മിലുള്ള പൊരുത്തമില്ലായ്മയും അവിടെ പ്രകടമായിരുന്നു. ജോര്‍ഡി ആല്‍ബ ഒറ്റപ്പെടുകയും ചെയ്തു. കൗണ്ടര്‍ അറ്റാക്കിനെ പ്രതിരോധിക്കുന്നതില്‍ റാമോസിന് വലിയ രീതിയിലുള്ള ആശയക്കുഴപ്പം മുമ്പേ ഉണ്ട്. പലപ്പോഴും ഈ ആശയക്കുഴപ്പമാണ് വലിയ രീതിയിലുള്ള ഫൗളുകളിലേക്കും റെഡ് കാര്‍ഡ് വാങ്ങുന്നതിലേക്കും റാമോസിനെ നയിക്കുന്നത്. മൊറോക്കോയ്‌ക്കെതിരെ അത് പ്രകടമാവുകയും ചെയ്തു.

പോര്‍ച്ചുഗലെന്ന ഒറ്റയാള്‍ പട്ടാളം

പോര്‍ച്ചുഗലെന്ന ഒറ്റയാള്‍ പട്ടാളം

പ്രതിരോധത്തിലും മധ്യനിരയിലും കേന്ദ്രീകരിച്ച് മുന്നേറ്റത്തില്‍ ഒറ്റയാള്‍ പട്ടാളമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മുന്‍നിരത്തിയുള്ള രീതിയാണ് കുറേ നാളുകളായി പോര്‍ച്ചുഗല്‍ പിന്തുടരുന്നത്. യൂറോ കപ്പില്‍ ഈ രീതി നോക്കൗട്ട് റൗണ്ടിലാണ് ശരിക്കും ഗുണം ചെയ്തത്. സെമി ഫൈനലിലും ഫൈനലിലും ഈ രീതി ഫലം കണ്ടത് കൊണ്ട് അവര്‍ ചാംപ്യന്‍മാരാവുകയും ചെയ്തു. ലോകകപ്പില്‍ ആ രീതി ആദ്യ രണ്ട് മത്സരങ്ങളിലും ഏറെ കുറെ വിജയകരമായിരുന്നു. പക്ഷേ ഇറാനോട് ആ തന്ത്രങ്ങളൊന്നും വിലപ്പോയില്ല. എന്തുകൊണ്ടാണ് ഫെര്‍ണാണ്ടോ സാന്റോസ് തന്ത്രങ്ങള്‍ മാറ്റാത്തത് എന്ന് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. ബോള്‍ പൊസഷന്‍ 73 ശതമാനം ഉണ്ടായിട്ടും ഇറാനെതിരെ പ്രതിരോധം പൊളിയുന്നതാണ് കണ്ടത്. ക്വാറെസ്മ നേടിയ ഗോള്‍ മധ്യനിരയുടെ വിജയം എന്ന് വേണമെങ്കില്‍ പറയാം. പ്രതിരോധത്തില്‍ പെപ്പെയും റാഫേല്‍ ഗൊരേരോയും പ്രതീക്ഷകള്‍ തകര്‍ന്നവരെ പോലെയായിരുന്നു കളിച്ചത്.

ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

സ്‌പെയിന്‍ ഒരു തോല്‍വിയുടെ വക്കില്‍ നിന്നാണ് സമനില പിടിച്ചത്. എന്നാല്‍ പോര്‍ച്ചുഗലോ ഒരു ജയത്തിന്റെ അരികില്‍ നിന്നാണ് സമനിലയിലേക്ക് വീണത്. ഇവിടെ രണ്ടും തോല്‍വിക്ക് തുല്യം തന്നെയാണ്. സ്‌പെയിന്റെ വിജയഗോള്‍ അടുത്തിടെ കണ്ടതില്‍ ഏറ്റവും മോശപ്പെട്ട ഗോളാണെന്ന് പറയേണ്ടി വരും. വിഎആറിന്റെ സഹായത്തോടെയാണ് ഈ ഗോള്‍ അനുവദിച്ച് കിട്ടിയത്. ആസ്പാസ് ഓഫ്‌സൈഡാണോ എന്ന് പോലും സംശയിക്കുന്നതാണ് ഈ ഗോള്‍. മത്സരത്തിന്റെ ആവേശം പോലും ചോര്‍ന്ന് പോകുന്ന ഗോളാണ് ഇത്. ശരിക്കും പറഞ്ഞാല്‍ രക്ഷപ്പെടുകയായിരുന്നു സ്‌പെയിന്‍. വിഎആറിന് തെറ്റുപ്പറ്റി എന്ന് ഇപ്പോഴും പലരും ഉറപ്പിച്ച് പറയുന്നുണ്ട്. അതേസമയം പോര്‍ച്ചുഗല്‍ ക്വാറെസ്മയിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. ഈ ഗോളിന്റെ രക്ഷയില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാകാമെന്ന ധാരണയാണ് ഇറാന്‍ അട്ടിമറിച്ചത്. അസ്മൂനും ഇബ്രാഹിമിയും അമിരിയും ചേര്‍ന്ന് അവരെ ശ്വാസം മുട്ടിച്ചു. ഇവിടെയും സമനില ഗോളിനായുള്ള പെനാള്‍ട്ടിക്കായി വിഎആറിനെ സമീപിക്കേണ്ടി വന്നു. അന്‍സാരിഫാര്‍ദിനെ ഗോള്‍ പോര്‍ച്ചുഗലിന് ജയം നിഷേധിക്കുകയായിരുന്നു.

ക്രിസ്റ്റിയാനോയും കോസ്റ്റയും മാത്രം പോര

ക്രിസ്റ്റിയാനോയും കോസ്റ്റയും മാത്രം പോര

ഒരു താരത്തെ മുന്‍നിര്‍ത്തിയുള്ള കളി ഒരുടീമിനും ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യില്ലെന്ന് നേരത്തെ തന്നെ മനസിലായതാണ്. നെയ്മറെ മുന്‍നിര്‍ത്തിയുള്ള ബ്രസീലിന്റെ തന്ത്രങ്ങള്‍ കഴിഞ്ഞ ലോകകപ്പില്‍ തകര്‍ന്നതാണ്. ലയണല്‍ മെസ്സിയെ മാത്രം ആശ്രയിക്കുന്ന അര്‍ജന്റീനയ്ക്കും ഇത് ഗുണം ചെയ്തിരുന്നില്ല. ഇവിടെ സ്‌പെയിന്‍ ഡീഗോ കോസ്റ്റയെയും പോര്‍ച്ചുഗല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും അമിതമായി ആശ്രയിക്കുന്നുണ്ട്. ഇവര്‍ രണ്ടു പേരും ഒരു മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇവരുടെ ടീം തോല്‍ക്കുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. ക്രിസ്റ്റിയാനോ ഇറാനെതിരെ കാര്യമായി ഒന്നും ചെയ്തില്ല എന്ന് പറയേണ്ടി വരും. ആദ്യ രണ്ട് മത്സരങ്ങളില്‍ നാല് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ ഇറാനെതിരെ പെനാള്‍ട്ടി മിസ്സാക്കുകയും ചെയ്തു. മുന്നേറ്റത്തില്‍ ഒരു മാജിക്ക് പ്രതീക്ഷിച്ചവര്‍ക്കും കാര്യമായൊന്നും ലഭിച്ചില്ല. എന്നാല്‍ മറുവശത്ത് കോസ്റ്റ നന്നായി തന്നെയാണ് കളിച്ചത്. നല്ല അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫിനിഷിങിലെ പോരായ്മ തിരിച്ചടിയായി. ടോട്ടല്‍ ടീം ഫുട്‌ബോളിന് ആശ്രയിച്ച് കളിച്ചിരുന്ന സ്പാനിഷ് ടീം ആ രീതിയിലേക്ക് വരേണ്ടതുണ്ട്. അതിന്റെ ലക്ഷണങ്ങള്‍ അവര്‍ പ്രകടിപ്പിക്കുന്നുമുണ്ട്. പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ ഈ രീതി മാറ്റുമെന്ന് പ്രതീക്ഷിക്കാം.

Story first published: Tuesday, June 26, 2018, 16:07 [IST]
Other articles published on Jun 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X