നെയ്മറുടെ ശസ്ത്രക്രിയ വിജയകരം... തിരിച്ചുവരവ്? ഡോക്ടര്‍ പറയുന്നത്, ബ്രസീല്‍ പ്രതീക്ഷയില്‍

Written By:

ബെലോ ഹൊറിസോന്റെ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ശസ്ത്രക്രിയക്കു വിധേയനായി. കാല്‍പ്പാദത്തിനേറ്റ പൊട്ടലിനെ തുടര്‍ന്നായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഫ്രഞ്ച് ലീഗില്‍ മാഴ്‌സെയ്‌ക്കെതിരേ കളിക്കുന്നതിനിടെയാണ് നെയ്മര്‍ക്കു ഗുരുതരമായി പരിക്കുപറ്റിയത്. പരിശോധനയില്‍ താരത്തിന്റെ കാല്‍പ്പാദത്തിനു പൊട്ടലേറ്റതായി കണ്ടെത്തുകയായിരുന്നു.

ജെയിംസ് ഏറ്റവും മോശം കോച്ച്!! തുറന്നടിച്ച് ബെര്‍ബറ്റോവ്, സൂപ്പര്‍ കപ്പില്‍ കളിക്കില്ല?

വിരാട് കോലി, ഇന്ത്യ ക്രിക്കറ്റിലെ 'ടാറ്റൂ മാന്‍'... വീണ്ടുമൊന്നു കൂടി, കോലിയുടെ കലക്ഷന്‍ കാണാം

'ഗംഭീര'യുഗം കഴിഞ്ഞു, ഇനി വിജയ തൃ'ക്കാര്‍ത്തിക' കാണാം... കൊല്‍ക്കത്തയെ കാര്‍ത്തിക് നയിക്കും

1

ബ്രസീല്‍ ടീമിന്റെ ഡോക്ടറാണ് നെയ്മറുടെ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയത്. ജന്‍മനാട്ടില്‍ തന്നെയായിരുന്നു സൂപ്പര്‍ താരത്തിന്റെ ശസ്ത്രക്രിയ. പിഎസ്ജിയുടെ ഫിസിയോ തെറാപ്പിസ്റ്റാണ് നെയ്മറുടെ ഇനിയുള്ള ചികില്‍സാ ചുമതലകള്‍ക്കു നേതൃത്വം നല്‍കുകയെന്നു ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫേഡറേഷന്‍ അറിയിച്ചു.

2

മൂന്നു മാസമെങ്കിലും നെയ്മര്‍ക്കു കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആറാഴ്ചയ്ക്കു ശേഷം നെയ്മറുടെ ചികില്‍സാ പുരോഗതി വിലയിരുത്തുമെന്നും എപ്പോഴാണ് അദ്ദേഹത്തിന് കളിക്കളത്തില്‍ തിരിച്ചെത്താനാവുകയെന്ന് അപ്പോള്‍ പറയാനാവുമെന്നും ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫേഡറേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ 26കാരനായ നെയ്മര്‍ക്കു കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ ടീം ആരാധകര്‍.

Story first published: Sunday, March 4, 2018, 15:01 [IST]
Other articles published on Mar 4, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍