വരുന്നത് നെയ്മറില്ലാത്ത ലോകകപ്പ്? സൂപ്പര്‍ താരത്തിന് ശസ്ത്രക്രിയ!! മൂന്നുമാസം കളിക്കാനാവില്ല

Written By:

പാരീസ്: ജൂണില്‍ നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ നെയ്മറില്ലാതെ ബ്രസീലിന് കളിക്കേണ്ടി വരുമോ? ആരാധകരെ ആശങ്കയിലാക്കി സൂപ്പര്‍ താരം ശസ്ത്രക്രിയക്കു വിധേയനാവാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ഞായറാഴ്ച മാഴ്‌സെയ്‌ക്കെതിരേ നടന്ന ഫ്രഞ്ച് ലീഗ് മല്‍സരത്തിനിടെയാണ് നെയ്മറുടെ കാല്‍പ്പാദത്തിനു ഗുരുതരമായി പരിക്കേറ്റത്. പരിക്കുമൂലം കണ്ണീരോടെയാണ് അദ്ദേഹം കളംവിട്ടത്. വിശദമായ പരിശോധനയില്‍ നെയ്മറുടെ കാല്‍പ്പാദത്തിനു പൊട്ടലേറ്റതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് സൂപ്പര്‍ താരത്തിനു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു നിര്‍ദേശിച്ചത്.

ഐഎസ്എല്‍: നാലു മിനിറ്റിനിടെ രണ്ടു ഗോള്‍... കലിപ്പുമില്ല, കപ്പുമില്ല, ബ്ലാസ്റ്റേഴ്സ് ക്ലോസ്!!

മെസ്സിയെ ഫിഫ വിലക്കണം!! ആവശ്യവുമായി ഇറാന്‍ കോച്ച്, പറഞ്ഞ കാരണം കേട്ടില്ലേ?

'ഫാബ് ഫോറി'ല്‍ തട്ടി വീണ നക്ഷത്രങ്ങള്‍... പ്രതിഭയുണ്ടായിട്ടും കാഴ്ചക്കാര്‍, നഷ്ടം ഇന്ത്യക്കു തന്നെ

1

ഉടന്‍ ശസ്ത്രക്രിയക്കു വിധേയനാവുന്ന നെയ്മര്‍ക്കു ചുരുങ്ങിയത് മൂന്നു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ നെയ്മര്‍ക്കു കളിക്കാനാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ലോകകപ്പിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയെന്നതാവും ഇനി അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.

2

നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയാണ് നെയ്മര്‍. ഈ സീസണിനു മുമ്പാണ് ലോക റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണയില്‍ നിന്നും താരത്തെ പിഎസ്ജി സ്വന്തമാക്കിയത്. ആദ്യ സീസണില്‍ തന്നെ പിഎസ്ജിക്കായി മിന്നുന്ന പ്രകടനമാണ് നെയ്മര്‍ നടത്തിയത്. താരത്തിന്റെ അഭാവം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ പിഎസ്ജിക്കു കനത്ത തിരിച്ചടിയാവാന്‍ ഇടയുണ്ട്.

Story first published: Friday, March 2, 2018, 7:28 [IST]
Other articles published on Mar 2, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍