ആഫ്രിക്കയില്‍ നിന്നുള്ള ടീമുകളായി, ഐവറികോസ്റ്റില്ല, മൊറോക്കോയും ടുണീഷ്യയും

Posted By:

ജോഹന്നസ്ബര്‍ഗ്: 2018 റഷ്യ ലോകപ്പിനുള്ള ആഫ്രിക്കന്‍ ടീമുകളുടെ പട്ടിക പൂര്‍ത്തിയായി. നൈജീരിയ, ഈജിപ്റ്റ്, സെനഗല്‍ എന്നിവര്‍ക്ക് പിന്നാലെ മൊറോക്കോയും ടുണീഷ്യയും ലോകകപ്പ് യോഗ്യത നേടി.

ഐവറിയുടെ സ്വപ്‌നം തകര്‍ന്നു..

ഐവറി കോസ്റ്റിനെ കീഴടക്കിയാണ് മൊറോക്കോ യോഗ്യത ഉറപ്പിച്ചത്. യോഗ്യതാ മത്സരത്തില്‍ കോസ്റ്ററിക്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോ വീഴ്ത്തിയത്. തുടര്‍ച്ചയായ നാലാം തവണയും ലോകകപ്പ് കളിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ഐവറികോസ്റ്റ്. 1998ന് ഫ്രാന്‍സ് ലോകകപ്പിന് ശേഷം ആദ്യമായാണ് മൊറോക്കോ ലോകകപ്പിന് യോഗ്യത നേടുന്നത്.

25ാം മിനുട്ടില്‍ നബില്‍ ദിരര്‍, 30ാം മിനുട്ടില്‍ മെദി ബെനാഷ്യ എന്നിവരാണ് മൊറോക്കോക്കായി ഗോളുകള്‍ സ്വന്തമാക്കിയത്. ഗ്രൂപ്പ് സിയില്‍ വിജയികളായാണ് മൊറോക്കോയുടെ കുതിപ്പ്. മൊറോക്കോയ്ക്ക് 12ഉം ഐവറികോസ്റ്റിന് എട്ടും പോയിന്റുാണുള്ളത്. ഗാബോണ്‍, മാലി തുടങ്ങിയവയായിരുന്നു ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍.

ivorycoast

സമനിലയുമായി ടുണീഷ്യ...

ഗ്രൂപ്പ് എ യില്‍ നിന്ന് യോഗ്യത ഉറപ്പിക്കാന്‍ ടുണീഷ്യക്ക് ഒരു സമനില മാത്രം മതിയായിരുന്നു.

ലിബിയയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ടുണിഷ്യ അവരുടെ ലോകകപ്പ് സ്വപ്‌നം യാഥാര്‍ഥ്യമാക്കി. ആറ് മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായാണ് ടുണീഷ്യയുടെ മുന്നേറ്റം. 13 പോയിന്റുള്ള കോംഗോ രണ്ടാം സ്ഥാനത്തായി.

Story first published: Monday, November 13, 2017, 11:21 [IST]
Other articles published on Nov 13, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍