സൂപ്പര്‍ കപ്പിലെ ഐ ലീഗ് പോരില്‍ ബഗാന്‍... ചര്‍ച്ചിലിനെ വീഴ്ത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍

Written By:

ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഐ ലീഗ് ടീമുകള്‍ തമ്മിലുള്ള പ്രീക്വാര്‍ട്ടറില്‍ കൊല്‍ക്കത്തയിലെ അതികായന്‍മാരായ മോഹന്‍ ബഗാന് ജയം. കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബഗാന്‍ തോല്‍പ്പിച്ചത്. ഇരട്ടഗോള്‍ നേടിയ സ്‌ട്രൈക്കര്‍ ദിപാന്ത ഡിക്കയാണ് ബഗാന്റെ വിജയശില്‍പ്പി. ചര്‍ച്ചിലിനായി ഗോള്‍ നേടിയത് വില്ലിസ് പ്ലാസയുടെ വകയായിരുന്നു.

കേരളം 'എക്‌സ്ട്രാ' ഹാപ്പി, ബംഗാളിനെ തകര്‍ത്ത് സന്തോഷ് ട്രോഫി, നേട്ടം 13 വര്‍ഷത്തിന് ശേഷം!!

കേരളത്തിന് 'സന്തോഷം'.... പിന്നാലെ ഗോകുലത്തിന് കണ്ണീര്‍, സൂപ്പര്‍ കപ്പില്‍ നിന്നും പുറത്ത്

1

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ബഗാന്റെ ഗംഭീര തിരിച്ചുവരവ്. ബഗാനെ ഞെട്ടിച്ചുകൊണ്ട് 30ാം മിനിറ്റില്‍ പ്ലാസയിലൂടെ ചര്‍ച്ചില്‍ അക്കൗണ്ട് തുറന്നിരുന്നു. മനോഹരമായ മുന്നേറ്റത്തിനൊടുവില്‍ നിക്കോളാസ് ഫെര്‍ണാണ്ടസ് മറിച്ചു നല്‍കിയ പന്ത് ബോക്‌സിനു തൊട്ടരികില്‍ വച്ച് പ്ലാസ ലക്ഷ്യത്തിലേക്കു തൊടുക്കുകയായിരുന്നു.

ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി ഡിക്ക ബഗാനെ ഒപ്പമെത്തിച്ചു. ചര്‍ച്ചിലിന്റെ ഗോളിനു വഴിയൊരുക്കിയ ഫെര്‍ണാണ്ടസ് ഇത്തവണ വില്ലനാവുകയായിരുന്നു. എസ് കെ ഫൈസിനെ താരം ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നു റഫറി ബഗാന് അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ഇടതടവില്ലാത്ത ആക്രമിച്ച ബഗാന്‍ എതിര്‍ ഗോള്‍മുഖം പ്രകമ്പനം കൊള്ളിച്ചു.

70ാം മിനിറ്റില്‍ ഡിക്ക വീണ്ടും വലകുലുക്കിയതോടെ ബഗാന്‍ വിജയമുറപ്പിച്ചു. വാട്‌സന്‍ ചര്‍ച്ചില്‍ ബോക്‌സിനുള്ളിലേക്കു നല്‍കിയ ലോങ്‌ബോള്‍ അക്രം മൊഗ്രാബി ഹെഡ്ഡറിലൂടെ മറിച്ചുനല്‍കിയപ്പോള്‍ ഡിക്ക പന്ത് ഗോളിയെ കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു.

Story first published: Monday, April 2, 2018, 8:53 [IST]
Other articles published on Apr 2, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍