ചാമ്പ്യൻസ് ലീഗിലെ ഈ ആഴ്ച്ചത്തെ മികച്ച ഗോൾ സാലയുടേത്..

Posted By: Desk

ചാമ്പ്യൻസ് ലീഗ് ക്വാട്ടർ ഫൈനലിൽ സിറ്റിക്കെതിരെ മുഹമ്മദ് സാല നേടിയ ഗോൾ ചാപ്യൻസ് ലീഗിലെ ഈ ആഴ്ച്ചത്തെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു.റൊണാൾഡോയുടെയും മാന്‍ഡ്‌സുകിച്ചിന്റെയും ഗോളുകൾ പിന്തള്ളിയാണ് സാല ഈ നേട്ടം കൈവരിച്ചത്.മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ എഡേഴ്‌സണിൽ നിന്ന് കബിളിപ്പിച്ചെടുത്ത പന്ത് സുന്ദരമായി ചിപ്പ് ചെയ്‌ത്‌ വലയിലെത്തിക്കുകയായിരുന്നു സാല.


ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് ഈ ഇരുപത്തിയഞ്ചുകാരൻ നേടിയത്.അതുപോലെ പ്രീമിയർ ലീഗിൽ 30 ഗോളുകളുമായി മുന്നിലുള്ള താരം ആദ്യ സീസണിൽ തന്നെ ഗോൾഡൻ ബൂട്ട് നേടുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.കൂടാതെ പിഎഫ്എ പ്ലേയർ ഓഫ് ദി ഈയറിന്റെ ലിസ്റ്റിൽ അറുതാരങ്ങളിൽ ഒരാളാവുകയും ചെയ്‌തു.ഏപ്രിൽ 22 നാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

salah

ഈ മാസം 25 ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ തൻ്റെ പഴയ ക്ലബ്ബിനെ നേരിടുന്ന സാല തന്നെയായിരിക്കും പ്രധാന ആകർഷണം.2005 ലാണ് അവസാനമായി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. ലോകം കണ്ടത്തിൽവച്ച് ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായിരുന്നു ആ മത്സരം.ഇസ്താംബുള്ളിൽ നടന്ന മത്സത്തിൽ ആദ്യപകുതിയിൽ എ സി മിലൻ മൂന്ന് ഗോളിന് മുന്നിലായിരുന്നു.എന്നിട്ടും തളരാത്ത പോരാട്ട വീര്യവുമായി പൊരുതി കിരീടമുയർത്തിയ ലിവർപൂൾ ലോകത്തിന് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്താണ് അന്ന് കാണിച്ചുകൊടുത്തത്.

Story first published: Tuesday, April 17, 2018, 8:22 [IST]
Other articles published on Apr 17, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍