ഐ ലീഗ് ചാംപ്യന്‍മാരില്ലാതെ എന്ത് സൂപ്പര്‍ കപ്പ്? പിന്‍മാറ്റ തീരുമാനം മിനര്‍വ ഉപേക്ഷിക്കുന്നു

Written By:

ദില്ലി: പ്രഥമ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ഐ ലീഗ് ചാംപ്യമാരായ മിനര്‍വ പഞ്ചാബ് എഫ്‌സിയും പങ്കെടുത്തേക്കുമെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തങ്ങള്‍ സൂപ്പര്‍ കപ്പില്‍ കളിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം മിനര്‍വ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ തീരുമാനം മാറ്റിയെന്നാണ് വിവരം. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എഐഎഫ്എ്) നിന്നുള്ള കുടിശ്ശിക ലഭിച്ചാല്‍ ടീമിലെ ആഭ്യന്തര ഫുട്‌ബോളര്‍മാരുടെ പ്രതിഫലം നല്‍കുമെന്നും മിനര്‍വ അറിയിച്ചു.

ഐപിഎല്‍: അധികപ്പറ്റാവുമോ ഇവര്‍? ടീം കോമ്പിനേഷന്‍ തകിടം മറിയും!! ആരെ കളിപ്പിക്കും?

ഐപിഎല്‍: ഇവര്‍ 'പൊസിഷന്‍ കിങ്‌സ്'... ഓപ്പണിങില്‍ ഗെയ്ല്‍, ഭാജിക്ക് ഡബിള്‍ റെക്കോര്‍ഡ്

1

ടീമിലുള്ള നിരവധി ഇന്ത്യന്‍ യുവ താരങ്ങറള്‍ക്ക് മാസങ്ങളായി പ്രതിഫലം നല്‍കിയിട്ടില്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തൊട്ടുമുമ്പത്തെ മാസം ടീമിലെ ചില കളിക്കാര്‍ക്ക് പ്രതിഫലം നല്‍കിയിട്ടില്ലെന്നു പിന്നീട് മിനര്‍വ അധികൃതരും സമ്മതിച്ചിരുന്നു. എത്രയും പെട്ടെന്ന് താരങ്ങള്‍ക്കു കൊടുക്കാനുള്ള മുഴുവന്‍ പണവും കൊടുത്തു തീര്‍ക്കാനാണ് ശ്രമം. അടുത്തയാഴ്ചയോടെ മുഴുവന്‍ പ്രതിഫലവും കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. എഐഎഫ്എഫില്‍ നിന്നും കുറച്ചു പണം ലഭിക്കാനുണ്ട്. ഇതു ലഭിച്ചാലുടന്‍ താരങ്ങള്‍ക്കു പ്രതിഫലം നല്‍കുമെന്നു മിനര്‍വ ടീമുടമ രഞ്ജിത് ബജാജിന്റെ ഭാര്യ ഹെന്ന വ്യക്തമാക്കി.

2

ഐ ലീഗില്‍ വമ്പന്‍ ടീമുകളുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഇത്തവണ മിനര്‍വ കിരീടമുയര്‍ത്തിയത്. ലീഗിന്റെ അവസാന റൗണ്ടില്‍ നേടിയ വിജയത്തോടെ മിനര്‍വ ഒന്നാംസ്ഥാനമുറപ്പിക്കുകയായിരുന്നു. മുന്‍ ക്ലബ്ബായ ജെസിടി ഫഗ്വാരയ്ക്കു ശേഷം ദേശീയ ലീഗില്‍ ജേതാക്കളായ പഞ്ചാബില്‍ നിന്നുള്ള ആദ്യ ക്ലബ്ബായി മിനര്‍വ മാറുകയും ചെയ്തിരുന്നു.

Story first published: Wednesday, March 14, 2018, 10:37 [IST]
Other articles published on Mar 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍