റഷ്യയിലേക്ക് അര്‍ജന്റീനയും !! എല്ലാം മെസിയുടെ കാരുണ്യത്തില്‍, സാഞ്ചസിന്റെ ചിലി പുറത്ത് !!

Posted By: കാശ്വിന്‍

അര്‍ജന്റീന ഫുട്‌ബോള്‍ ഫാന്‍സിന്റെ പ്രാര്‍ഥന മിശിഹ ലയണല്‍ മെസി കേട്ടു. ഇക്വഡോറിനെതിരെ മെസി ഹാട്രിക്ക് നേടിയതോടെ അര്‍ജന്റീന 2018 റഷ്യ ലോകകപ്പിലേക്ക് ടിക്കറ്റെടുത്തു. ബ്രസീലിനോട് തോറ്റതോടെ ചിലി പുറത്തായി. ബ്രസീല്‍, ഉറുഗ്വെ, അര്‍ജന്റീന, കൊളംബിയ എന്നീ ആദ്യ നാല് സ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയപ്പോള്‍ പെറു അഞ്ചാം സ്ഥാനവുമായി പ്ലേ ഓഫ് യോഗ്യത നേടി.

ഹോളണ്ടിന് ലോകകപ്പ് യോഗ്യതയില്ല, ക്യാപ്റ്റന്‍ ആര്യന്‍ റോബന്‍ വിരമിച്ചു, ഇനി ക്ലബ്ബില്‍ മാത്രം

മെസി ഉണര്‍ന്നു...

മെസി ഉണര്‍ന്നു...

റഷ്യയില്‍ ലോകകപ്പ് കളിക്കാന്‍ അര്‍ജന്റീനക്ക് യോഗ്യത നേടാനായില്ലെങ്കില്‍ അത് മെസി എന്ന ഫുട്‌ബോളറുടെ കരിയറിലെ മഹാദുരന്തമാകുമായിരുന്നു. കോച്ച് ജോര്‍ജ് സംപോളി കളിക്കാരെ ഉണര്‍ത്തിയപ്പോള്‍ അത് മെസി ഒറ്റക്ക് ഏറ്റെടുക്കുകയായിരുന്നു.

 ആദ്യ മിനുട്ടില്‍ ഞെട്ടല്‍...

ആദ്യ മിനുട്ടില്‍ ഞെട്ടല്‍...

ഇക്വഡോറിന്റെ തട്ടകത്തില്‍ അര്‍ജന്റീനക്ക് വിജയപാരമ്പര്യമില്ല. അത് ശരിവെക്കും വിധം ആദ്യ മിനുട്ടില്‍ തന്നെ ഇബാറയുടെ ഗോളില്‍ ഇക്വഡോര്‍ ലീഡെടുത്തു.

 മെസിയുടെ ആദ്യ ഗോള്‍...

മെസിയുടെ ആദ്യ ഗോള്‍...

പന്ത്രണ്ടാം മിനുട്ടില്‍ മെസിയുടെ ഗോള്‍. മധ്യ ഭാഗത്ത് നിന്ന് ഇക്വഡോര്‍ താരത്തെ കബളിപ്പിച്ച് മെസി തട്ടിയെടുത്ത പന്ത് ഇടത് വിംഗിലേക്ക് കയറിയെത്തിയ ഡി മാരിയക്ക് കൈമാറി. ബോക്‌സിനുള്ളിലേക്ക് ഡി മാരിയ കുതിച്ചു. ഇടത് കാല്‍ കൊണ്ട് പന്ത് തനിക്ക് സമാന്തരമായി ബോക്‌സിനകത്തേക്ക് ഓടിയെത്തിയ മെസിക്ക് നല്‍കി. ഇടത് പാദം ഒന്ന് വെച്ചു കൊടുക്കുകയേ മെസി ചെയ്തുള്ളൂ. ഗോള്‍...

 പകച്ചു പോയ രണ്ടാം ഗോള്‍...(1-1)

പകച്ചു പോയ രണ്ടാം ഗോള്‍...(1-1)

ആദ്യ ഗോളിന് മെസി തുടക്കമിട്ട അതേ മധ്യഭാഗത്ത് നിന്ന് തന്നെയാണ് രണ്ടാം ഗോളിന്റെയും തുടക്കം. മൂന്ന് ഇക്വഡോര്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലേക്ക് കയറി വന്ന പന്ത് മെസി റാഞ്ചിയെടുത്ത് ഇടത്തേ കാല്‍ കൊണ്ട് വല കുലുക്കി. മെസി അടുത്തെത്തിയെന്ന് കണ്ടതോടെ ഇക്വഡോര്‍ താരങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട ആശയക്കുഴപ്പമാണ് ഗോളിന് വഴിയൊരുക്കിയത്...(2-1)

 മൂന്നാം ഗോള്‍ അനുപമം, അതുല്യം..

മൂന്നാം ഗോള്‍ അനുപമം, അതുല്യം..

ബാഴ്‌സലോണയില്‍ മെസി നേടുന്ന ഗോളുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. അര്‍ജന്റീനക്കായി മെസി ഇക്വഡോറിനെതിരെ നേടിയ മൂന്നാം ഗോളില്‍ അത്ഭുതം വിരുന്നൂട്ടുന്നു. മുപ്പത് വാര അകലെ നിന്ന് സ്വീകരിച്ച പന്തുമായി മെസി ബോക്‌സിലേക്ക് വളഞ്ഞ് പുളഞ്ഞ് കയറിയപ്പോള്‍ മൂന്ന് ഡിഫന്‍ഡര്‍മാര്‍ കാഴ്ചക്കാരായി. എന്നാല്‍, ഗോളി എന്തിനും പോന്ന രീതിയിലായിരുന്നു. മെസി പന്ത് ചിപ് ചെയ്ത് ഗോളിയുടെ തലക്ക് മുകളിലൂടെ വലയിലാക്കി. ഹാട്രിക്ക് ! (3-1 )..

ഗോള്‍ നില..

ഇക്വഡോര്‍ 1-3 അര്‍ജന്റീന

ബ്രസീല്‍ 3-0 ചിലി

പരാഗ്വെ 0-1 വെനിസ്വെല

പെറു 1-1 കൊളംബിയ

ഉറുഗ്വെ 4-2 ബൊളിവിയ

പോയിന്റ് ടേബിള്‍...

(ടീം, മത്സരം, പോയിന്റ്)

ബ്രസീല്‍ 18 41

ഉറുഗ്വെ 18 31

അര്‍ജന്റീന 18 28

കൊളംബിയ 18 27

*************

പെറു 18 26

*************

പുറത്തായവര്‍ താഴെ

ചിലി 18 26

പരാഗ്വെ 18 24

ഇക്വഡോര്‍ 18 20

ബൊളിവിയ 18 14

വെനിസ്വെല 18 12

Story first published: Wednesday, October 11, 2017, 9:36 [IST]
Other articles published on Oct 11, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍