ബാഴ്‌സലോണ താരത്തെ ക്ലബ്ബിൽ നിന്നൊഴുവാക്കണമെന്ന് മെസ്സി

Posted By: Desk

ഈ സീസണിൽ നെയ്മറിന്റെ അഭാവം നികത്താൻ ബോറുസിയ ഡോർട്‌മുണ്ടിൽ നിന്നെത്തിച്ച ഇരുപതുകാരൻ ഫ്രഞ്ച് താരം ഔസ്മാൻ ഡെംബെലയെ വേറെ ക്ലബ്ബിലേക്ക് വിൽക്കാൻ സൂപ്പർ താരം മെസ്സി മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ട്.ബാഴ്‌സലോണയുടെ കളിരീതിയുമായി താരത്തിന്‌ പൊരുത്തപ്പെടാൻ കഴിയുന്നില്ലായെന്നാണ് മെസ്സിയുടെ നിലപാട്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ നിന്ന് റോമയോട് വമ്പൻ തിരിച്ചടിയേറ്റ് ബാഴ്‌സലോണ പുറത്തായതോടെ ഡെംബെല ക്ലബ്ബുവിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.


ഈ സീസോണിലെത്തിയിട്ട് ഇതുവരെ ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ ഡെംബെലയ്‌ക്കായിട്ടില്ല.കൂടാതെ ഇടയ്ക്കിടെ ഉണ്ടാകുന്ന പരുക്കുകളും അതുപോലെ ലിവർപൂളിൽ നിന്ന് കുട്ടീന്യോയും എത്തിയതോടെ ടീമിലെ സ്ഥിരസാനിത്യം താരത്തിന് നഷ്ട്ടപെട്ടു.ബാഴ്‌സലോണയുടെ സ്ഥിരം ശൈലി കുറിയ പാസ്സുകളും പെട്ടന്നുള്ള ചുവടുമാറ്റങ്ങളുമാണ് എന്നാൽ ഇതുവരെ ഇതുപോലൊരു മുന്നേറ്റം ടീമുമായി ഒന്നിച്ച് നടത്താൻ താരത്തിനിതുവരെയായിട്ടില്ല.അതുതന്നെയാണ് മെസ്സിയും ചൂണ്ടികാണിക്കുന്നത്.

ousmanedembele

2004 ൽ ഫ്രഞ്ച് പ്രാദേശിക ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയ ഡെംബെല 2014 ൽ ഫ്രഞ്ച് സീനിയർ ക്ലബ്ബായ റെന്നീസിലേക്കെത്തി.പതിനാറാം വയസിൽ തന്നെ ക്ലബ്ബിനായി 48 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും നേടി.ഈ മികച്ച പ്രകടനം താരത്തെ പല വമ്പൻ ക്ലബ്ബുകളും നോട്ടമിട്ടിരുന്നു.2016 ൽ ബോറുസിയ ഡോർട്‌മുണ്ടിലെത്തി തകർപ്പൻ പ്രകടനം കാഴ്ചവച്ച ഇരുപതുകാരനെ ഏകദേശം 800 കോടി രൂപയ്ക്കാണ് ബാർസിലോണ ക്യാമ്പ് ന്യൂയിലേക്ക് എത്തിച്ചത്.

Story first published: Tuesday, April 17, 2018, 9:00 [IST]
Other articles published on Apr 17, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍