മകളെ ജയിലില്‍ കയറ്റും!! ഭാര്യക്കെതിരേ ഗുരുതര ആരോപണം, മറഡോണ കട്ടക്കലിപ്പില്‍....

Written By:

ബ്യൂനസ് അയേഴ്‌സ്: വിവാദങ്ങളുടെ തോഴനായിരുന്നു അര്‍ജന്റീനയുടെ മുന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. കളിക്കാരനായിരുന്നപ്പോഴും പിന്നീട് വിരമിച്ചപ്പോഴുമെല്ലാം പല വിവാദങ്ങള്‍ കൊണ്ടും മറഡോണ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഇപ്പോള്‍ പുതിയൊരു വിവാദത്തിലാണ് കാല്‍പന്തുകളിയിലെ ഈ ഇതിഹാസം.

തന്റെ രണ്ടു പെണ്‍മക്കളില്‍ ഒരാളെ ജയിലില്‍ കയറ്റുമെന്ന വാശിയിലാണ് മറഡോണ ഇപ്പോള്‍. മകള്‍ക്കെതിരേ അദ്ദേഹം കേസ് കൊടുക്കുകയും ചെയ്തു. മറഡോണയുടെ ഈ നീക്കം വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. പരാതിയില്‍ തന്റെ മുന്‍ ഭാര്യക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് മറഡോണ ഉന്നയിച്ചിരിക്കുന്നത്.

മോഷണം നടത്തിയെന്ന് മറഡോണ

മോഷണം നടത്തിയെന്ന് മറഡോണ

തന്റെ രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ക്കെതിരേ മോഷണക്കുറ്റമാണ് മറഡോണ ആരോപിച്ചിരിക്കുന്നത്. 3.4 മില്ല്യണ്‍ യൂറോ മകള്‍ മോഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി.
മുന്‍ ഭാര്യ ക്ലോഡിയ വില്ലാഫെയ്‌നിനെതിരേയും മോഷണക്കുറ്റമാണ് മറഡോണ ആരോപിച്ചിരിക്കുന്നത്. ക്ലോഡിയ തന്റെ പണം ഉറുഗ്വേയില്‍ ഒരു സ്ഥലത്ത് ഒളിപ്പിച്ചു വച്ചതായും പരാതിയില്‍ പറയുന്നു.

ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി

ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി

തന്റെ പക്കല്‍ നിന്നും മോഷ്ടിച്ച പണം ഉറുഗ്വേയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും മറഡോണ പരാതിയില്‍ കുറിച്ചിട്ടുണ്ട്. മാത്രമല്ല ഈ പണം ഉപയോഗിച്ച് അമേരിക്കയില്‍ അവര്‍ പലതും വാങ്ങികൂട്ടിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
ജിയാനിയ എന്ന മകള്‍ക്കെതിരേയാണ് മറഡോണ പരാതി നല്‍കിയിരിക്കുന്നത്. 28 കാരിയായ ജിയാനിയ ഇപ്പോള്‍ ഉറുഗ്വേയിലാണുള്ളതെന്ന് മറഡോണയുടെ അഭിഭാഷകന്‍ പറയുന്നു.

ഉറുഗ്വേയില്‍ അക്കൗണ്ടുണ്ട്

ഉറുഗ്വേയില്‍ അക്കൗണ്ടുണ്ട്

ജിയാനിയക്ക് ഉറുഗ്വേയിലെ ഒരു ബാങ്കില്‍ അക്കൗണ്ടുണ്ട്. അവരുടെ മകന്‍ ഈ അക്കൗണ്ടില്‍ നിന്നും പണമെടുത്ത് മറ്റൊന്നിലേക്ക് മാറ്റിയിട്ടുണ്ടെന്നും മറഡോണയുടെ അഭിഭാഷകന്‍ ആരോപിക്കുന്നു.
പണം അവര്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. ജിയാനിയയെ കസ്റ്റഡിയെടുത്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ജിയാനിയയുടെ പ്രതികരണം

ജിയാനിയയുടെ പ്രതികരണം

പിതാവ് തന്നെ അഴിക്കുള്ളിലാക്കാന്‍ നിയമപോരാട്ടം തുടങ്ങിയതിനെക്കുറിച്ച് റിഞ്ഞപ്പോള്‍ ജിയാനിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞാനെവിയാണ് താമസിക്കുന്നതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ഇവിടേക്ക് വരാം.
തന്നെ പിന്തുണച്ച് കൊണ്ട് സന്ദേശമയച്ചവര്‍ക്ക് ജിയാനിയ നന്ദി പറഞ്ഞു. പിതാവിന്റെ വളരെ മോശം കാര്യങ്ങളോട് വരെ ഞങ്ങള്‍ ക്ഷമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സംഭവത്തിലും അതു തന്നെയാണുണ്ടാവുകയെന്നും ജിയാനിയ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, November 26, 2017, 16:24 [IST]
Other articles published on Nov 26, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍