ഈ തോല്‍വി മുഖത്തേറ്റ ഇടി!! ലോകകപ്പ് സാധ്യത എത്രത്തോളം? മറഡോണയ്ക്കു ചിലത് പറയാനുണ്ട്

Written By:

ബ്യൂനസ് ഐറിസ്: സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ സ്‌പെയിനിനോടേറ്റ 1-6ന്റെ വന്‍ തോല്‍വിയുടെ ഞെട്ടലിലാണ് അര്‍ജന്റീന. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഇസ്‌കോയുടെ ഹാട്രിക് കരുത്തിലാണ് സ്‌പെയിന്‍ അര്‍ജന്റീനയെ കനത്ത തോല്‍വിയിലേക്കു തള്ളിയിട്ടത്. ആരാധകരുടെ ഭാഗത്തു നിന്നു ടീമിനെതിരേ പ്രതിഷേധം ഉയരുമ്പോള്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസവും കോച്ചുമായ ഡീഗോ മറഡോണ. നേരത്തേ 2009ല്‍ മറഡോണ പരിശീലകനായിരുന്നപ്പോഴും അര്‍ജന്റീന ഇത്രയും വലിയ പരാജയമേറ്റുവാങ്ങിയിരുന്നു. അന്നു ബൊളീവിയയാണ് 1-6ന് അര്‍ജന്റീനയെ തരിപ്പണമാക്കിയത്.

സ്മിത്തിന്റെയും വാര്‍ണറുടെയും ചീട്ട് കീറി... ഒരു വര്‍ഷത്തെ വിലക്ക്!! ഐപിഎല്ലും നഷ്ടം

ഫ്രണ്ട്‌ലി ആണെന്ന് അവരോട് പറ സാറേ.. ആറ് എന്നും എന്റെ ഒരു വീക്‌നെസാണ്, അര്‍ജന്റീനയ്‌ക്കെതിരേ കൊലവിളി!

1

ടീമിന്റെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് സ്‌പെയിനിനെതിരായ തോല്‍വിയെക്കുറിച്ച് മറഡോണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. മുന്നോട്ടു പോവൂ അര്‍ജന്റീന... ചില പൊസിഷനുകളില്‍ ലോകോത്തര താരങ്ങളുടെ അഭാവം അര്‍ജന്റീനയ്ക്കു തിരിച്ചടിയാവുന്നുണ്ട്. സ്പാനിഷ് മീഡ്ഫീല്‍ഡര്‍ ആന്ദ്രെസ് ഇനിയേസ്റ്റയപ്പോലെ പാസിങ് ഗെയിം കളിക്കാന്‍ മിടുക്കുള്ള ഏത് താരം അര്‍ജന്റീനയ്ക്കുണ്ട്? ഇസ്‌കോയെപ്പോലെ മിടുക്കനായ ആരെങ്കിലും അര്‍ജന്റീനയ്ക്കുണ്ടോ? സെര്‍ജിയോ ബുസ്ക്വെറ്റ്‌സിനെ പോല മികച്ച സെന്‍ട്രല്‍ മിഡ്ഫീല്‍ഡറും അര്‍ജന്റീനയ്ക്കില്ല. സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പിക്വെ എന്നിവരെപ്പോലുള്ള സെട്രല്‍ ഡിഫന്‍ഡര്‍മാരും ടീമിനുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരമെന്ന് മറഡോണ പറഞ്ഞു.

2

അര്‍ജന്റീനയുടെ മുഖത്തേറ്റ ഇടിയാണ് സ്‌പെയിനിനോടേറ്റ തോല്‍വി. ലയണല്‍ മെസ്സിയില്ലാത്ത അര്‍ജന്റീന എത്രത്തോളമുണ്ടെന്നും സ്‌പെയിന്‍ കാണിച്ചുതന്നു. ലോകകപ്പില്‍ അര്‍ജന്റീന തീര്‍ച്ചയായും പൊരുതുക തന്നെ ചെയ്യും. എന്നാല്‍ കിരീടഫേവറിറ്റുകളായ ചില ടീമുകള്‍ക്കൊപ്പമെത്തുകയെന്നത് അര്‍ജന്റീനയ്ക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും മറഡോണ ചൂണ്ടിക്കാട്ടി.

Story first published: Thursday, March 29, 2018, 8:30 [IST]
Other articles published on Mar 29, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍