ലിവര്‍പൂള്‍ കടന്ന് യുനൈറ്റഡ്... റയലിനും ബാഴ്‌സയ്ക്കും ജയം, ബയേണിന്റെ ആറാട്ട്

Written By:

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു ജയം. ഹോം മാച്ചില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ റെഡ് ഡെവിള്‍സ് കൊമ്പുകുത്തിച്ചത്. മറ്റൊരു പ്രധാന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി 2-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ജയത്തോടെ മുന്നേറ്റം നടത്തി. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് ഗോളുകളുടെ ആറാട്ടുമായി ആഘോഷിച്ചു.

ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ആര്‍ അശ്വിന്‍

ഐഎസ്എല്‍: സെമിയെ വിടാതെ സമനില 'ഭൂതം'... ഗോവ-ചെന്നൈ രണ്ടാം സെമിയും സമനിലയില്‍

1

10 മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടിയ ഇംഗ്ലീഷ് യുവ സ്‌ട്രൈക്കര്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡിന്റെ മികവിലാണ് ലിവര്‍പൂളിനെതിരേ യുനൈറ്റഡ് ത്രസിപ്പിക്കുന്ന ജയം കൈക്കലാക്കിയത്. 14, 24 മിനിറ്റുകളിലായിരുന്നു റഷ്‌ഫോര്‍ഡിന്റെ തകര്‍പ്പന്‍ ഗോളുകള്‍. 66ാം മിനിറ്റില്‍ എറിക് ബെയ്‌ലിയുടെ സെല്‍ഫ് ഗോളാണ് ലിവര്‍പൂള്‍ തോല്‍വിയുടെ ആഘാതം കുറച്ചത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ യുനൈറ്റഡ് രണ്ടാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു. മൂന്നാമതുള്ള ലിവര്‍പൂളിനു മേല്‍ ഡെവിള്‍സിന് അഞ്ചു പോയിന്റ് ലീഡുണ്ട്.

2

സ്പാനിഷ് ലീഗില്‍ റയല്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ഐബറിനെയും ബാഴ്‌സ 2-0ന് മലാഗയെയും തോല്‍പ്പിക്കുകയായിരുന്നു. റയലിന്റെ രണ്ടു ഗോളുകളും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വകയായിരുന്നു. മലാഗയ്‌ക്കെതിരേ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്കു വേണ്ടി ലൂയിസ് സുവാരസും ഫിലിപ്പെ കുട്ടീഞ്ഞോയുമാണ് സ്‌കോര്‍ ചെയ്തത്. ജര്‍മന്‍ ലീഗില്‍ ബയേണ്‍ 6-0ന് ഹാംബര്‍ഗിനെയും ഫ്രഞ്ച് ലീഗില്‍ പിഎസ്ജി 5-0ന് മെറ്റ്‌സിനെയും മുക്കി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബയേണിനായി ഹാട്രിക്കുമായി മിന്നി.

Story first published: Sunday, March 11, 2018, 9:20 [IST]
Other articles published on Mar 11, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍