സിറ്റിക്കു മുന്നില്‍ ലോകം പോലും ചെറുത്... ഏറ്റവും വില കൂടിയ ടീം, മൂല്യം കേട്ടാല്‍ ഞെട്ടും!!

Written By:

ലണ്ടന്‍: താരസാന്നിധ്യം കൊണ്ടും കളി മികവ് കൊണ്ടും ലോക ഫുട്‌ബോളിലെ തന്നെ നമ്പര്‍ വണ്‍ ക്ലബ്ബുകളിലൊന്നെന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ഇംഗ്ലീഷ് ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകന്‍മാരിലൊരാളായ പെപ് ഗ്വാര്‍ഡിയോളയുടെ പരിശീലന മികവില്‍ ഏവരും ഭയപ്പെടുന്ന എതിരാളികളായി സിറ്റി മാറിക്കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍ ലീഡുമായി കിരീടത്തിനരികെ നില്‍ക്കുന്ന സിറ്റി യുവേഫ ചാംപ്യന്‍സ് ലീഗ് അടക്കം മറ്റു ടൂര്‍ണമെന്റുകളിലും വിജയക്കൊടി പാറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇംഗ്ലണ്ടിലെ മാത്രമല്ല ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും വിലകൂടിയ താരങ്ങളുള്‍പ്പെടുന്ന ക്ലബ്ബെന്ന റെക്കോര്‍ഡ് ഇപ്പോള്‍ സിറ്റിയുടെ പേരിലായിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ കൂടാരമായ റയല്‍ മാഡ്രിഡ് അടക്കമുള്ള വന്‍ ടീമുകളെപ്പോലും പിന്തള്ളിയാണ് സിറ്റിയുടെ കുതിപ്പ്.

 സിറ്റിയുടെ മൂല്യം

സിറ്റിയുടെ മൂല്യം

878 മില്ല്യണ്‍ യൂറോയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമൂല്യം. ഇന്ത്യന്‍ രൂപയില്‍ 6,393 കോടിയോളം വരും ഈ തുക. ലോക ഫുട്‌ബോൡലെ പല മുന്‍ നിരതാരങ്ങളെയും വന്‍ തുകയ്ക്ക് ടീമിലേക്കു കൊണ്ടുവന്നതോടെയാണ് സിറ്റിയുടെ മൂല്യം ഇത്രയും വര്‍ധിച്ചത്.
യൂറോപ്പിലെ മറ്റു ക്ലബ്ബുകളേക്കാള്‍ കൂടുതല്‍ പണം വാരിയെറിഞ്ഞത് സിറ്റിയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും അവസാനമായി ജനുവരിയില്‍ ഡിഫന്‍ഡര്‍ അയ്മറിക് ലപോര്‍ട്ടെയെ കൊണ്ടുവരാന്‍ 65 മില്ല്യണ്‍ യൂറോ സിറ്റി ചെലവഴിച്ചിരുന്നു.

രണ്ടാമത് പിഎസ്ജി

രണ്ടാമത് പിഎസ്ജി

താരമൂല്യത്തിന്റ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാംസ്ഥാനം ഫ്രാന്‍സിലെ പുത്തന്‍ പണക്കാരായ പിഎസ്ജിക്കാണ്. കളിക്കാര്‍ക്കു വേണ്ടി പിഎസ്ജി 805 മില്ല്യണ്‍ യൂറോയാണ് പിഎസ്ജി ചെലവിട്ടത്. ഇതില്‍ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറെ ബാഴ്‌സലോണയില്‍ നിന്നു കൊണ്ടുവരാന്‍ മാത്രം ലോക റെക്കോര്‍ഡ് തുക പിഎസ്ജി വലിച്ചെറിഞ്ഞു. 222 മില്ല്യണ്‍ യൂറോയാണ് നെയ്മറുടെ വില.

യുനൈറ്റഡിന് മൂന്നാംസ്ഥാനം

യുനൈറ്റഡിന് മൂന്നാംസ്ഥാനം

സിറ്റിയുടെ അപ്രതീക്ഷിത വളര്‍ച്ചയ്ക്കു മുന്നില്‍ പതറിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് ഫുട്‌ബോളിലെ അതികാന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും താരങ്ങള്‍ക്കു വേണ്ടി പണമൊഴുക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിച്ചിട്ടില്ല. 747 മില്ല്യണ്‍ യൂറോയാണ് യുനൈറ്റഡിന്റെ താരമൂല്യം.
ബാഴ്‌സലോണ (725 മില്ല്യണ്‍ യൂറോ), ചെല്‍സി (592 മില്ല്യണ്‍ യൂറോ), റയല്‍ മാഡ്രിഡ് (489 മില്ല്യണ്‍) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഇംഗ്ലീഷ് ആധിപത്യം

ഇംഗ്ലീഷ് ആധിപത്യം

താരമൂല്യത്തിന്റെ കാര്യത്തില്‍ ആദ്യ 20 സ്ഥാനങ്ങളിലുള്ള ക്ലബ്ബുകളില്‍ ഇംഗ്ലീഷ് ടീമുകള്‍ക്കാണ് മുന്‍തൂക്കം. യുനൈറ്റഡ്, ചെല്‍സി എന്നിവരെക്കൂടാതെ ലിവര്‍പൂള്‍ (461 മില്ല്യണ്‍ യൂറോ), ആഴ്‌സനല്‍ (403 മില്ല്യണ്‍ യൂറോ), എവര്‍ട്ടന്‍ (365 മില്ല്യണ്‍ യൂറോ), ടോട്ടനം ഹോട്‌സ്പര്‍ (358 മില്ല്യണ്‍ യൂറോ), സതാംപ്റ്റന്‍ (229 മില്ല്യണ്‍ യൂറോ), ക്രിസ്റ്റല്‍ പാലസ് (225 മില്ല്യണ്‍ യൂറോ) എന്നിവരാണ് ഇംഗ്ലണ്ടിന്റെ കരുത്തുകാട്ടി പട്ടികയിലുള്ളത്.

Story first published: Wednesday, February 14, 2018, 14:31 [IST]
Other articles published on Feb 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍