സിറ്റിക്ക് കിരീടം ഒരു ജയമകലെ... ബാഴ്‌സയുടെ രക്ഷകനായി മെസ്സി, ജര്‍മനിയില്‍ ബയേണിന്‍റെ ആറാട്ട്

Written By:

ലണ്ടന്‍/ മാഡ്രിഡ്: പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടത്തിന് തൊട്ടരികിലെത്തി. കഴിഞ്ഞ മല്‍സരത്തില്‍ എവര്‍ട്ടനെ 3-1ന് മുക്കിയതോടെയാണ് സിറ്റിക്ക് കിരീടം കൈയെത്തുംദൂരത്തെത്തിയത്. അടുത്ത മല്‍സരത്തില്‍ ജയിച്ചാല്‍ ആറു റൗണ്ടുകള്‍ ബാക്കിനില്‍ക്കെ സിറ്റിക്കു കിരീടമുറപ്പിക്കാം. ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ ടീമുകള്‍ ജയത്തോടെ മുന്നേറി. യുനൈറ്റഡ് 2-0നു സ്വാന്‍സിയെയും ലിവര്‍പൂള്‍ 2-1ന് ക്രിസ്റ്റല്‍ പാലസിനെയുമാണ് തോല്‍പ്പിച്ചത്.

നെയ്മര്‍ വീണ്ടും ക്ലബ്ബ് മാറുന്നു; പിതാവ് ആവശ്യപ്പെട്ടതുകേട്ട് ഞെട്ടി റയല്‍ മാഡ്രിഡ്

സ്മിത്തിന് പകരം ക്ലാസെന്‍, വാര്‍ണര്‍ക്ക് പകരം ഹെയ്ല്‍സ്; ഐപിഎല്ലില്‍ വെടിക്കെട്ടു വീരന്മാര്‍

സ്പാനിഷ് ലീഗില്‍ പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം ലയണല്‍ മെസ്സി രക്ഷകനായപ്പോള്‍ ബാഴ്‌സ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിച്ചു. സെവിയ്യയുമായാണ് ബാഴ്‌സ 2-2ന്റെ സമനില വഴങ്ങിയത്. 0-2ന്റെ തോല്‍വിയിലേക്കു നീങ്ങിയ ബാഴ്‌സയുടെ ആദ്യഗോള്‍ 88ാം മിനിറ്റില്‍ ലൂയിസ് സുവാറസിന്റെ വകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ മെസ്സിയിലൂടെ ബാഴ്‌സ സമനില ഗോളും കണ്ടെത്തി. മറ്റൊരു കളിയില്‍ റയല്‍ മാഡ്രിഡ് 3-0ന് ലാസ് പാല്‍മസിനെ തകര്‍ത്തുവിട്ടു.

2

ഇറ്റാലിയന്‍ ലീഗില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ യുവന്റസ് 3-1നു എസി മിലാനെ തകര്‍ത്തുവിട്ടു. ഇന്റര്‍മിലാന്‍ 3-0നു വെറോണയെ തുരത്തിയപ്പോള്‍ റോമയെ ബൊളോനയും നാപ്പോളിയെ സസുവോലോയും 1-1നു സമനിലയില്‍ കുരുക്കി.

3

ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ടിനെതിരേ ബയേണ്‍ മ്യൂണിക്ക് ഗോള്‍ മഴ പെയ്യിച്ചു. 6-0ന് ബയേണ്‍ ഡോട്മുണ്ടിനെ മുക്കുകയായിരുന്നു. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബയേണിനായി ഹാട്രിക്കോടെ കസറി.

Story first published: Sunday, April 1, 2018, 11:09 [IST]
Other articles published on Apr 1, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍