ഇംഗ്ലണ്ടില്‍ കപ്പ് സിറ്റിക്കു തന്നെ!! ചെല്‍സിയെയും കീഴടക്കി, സ്‌പെയിനില്‍ ആധിപത്യമുറപ്പിച്ച് ബാഴ്‌സ

Written By:

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇത്തവണ കിരീടം തങ്ങള്‍ക്കു തന്നെയാണെന്ന് പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയഭേരി. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെയാണ് കഴിഞ്ഞ മല്‍സരത്തില്‍ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയത്. മറ്റൊരു കളിയില്‍ ആഴ്‌സനലിനെ ബ്രൈറ്റണ്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു അട്ടിമറിച്ചു. സ്പാനിഷ് ലീഗില്‍ തങ്ങളുടെ ഒന്നാംസ്ഥാനത്തിനു ഭീഷണിയുയര്‍ത്തിയ ഏക ടീമായ അത്‌ലറ്റികോ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സലോണ കിരീടത്തിന് ഒരുപടി കൂടി അടുത്തു. ഹോം മാച്ചില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം.

ഇറ്റലിയുടെ പ്രമുഖ ഡിഫന്‍‍ഡര്‍ ഉറക്കത്തിനിടെ മരിച്ചു!! ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം...

ഓറഞ്ച് ജഴ്‌സിയില്‍ കളം നിറയാന്‍ ഇനി സ്‌നൈഡറില്ല... 33ാം വയസ്സില്‍ ദേശീയ ടീമിനോട് വിടചൊല്ലി

ഐഎസ്എല്‍ കിരീടം, എഎഫ്‌സി യോഗ്യത... ബ്ലാസ്റ്റേഴ്സിന് വഴികാട്ടാന്‍ ജെയിംസ് ഒപ്പമുണ്ടാവും, 2021 വരെ

1

ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബെര്‍നാര്‍ഡോ സില്‍വ 46ാം മിനിറ്റില്‍ നേടിയ ഗോളാണ് ചെല്‍സിക്കെതിരേ സിറ്റിക്കു വിജയമൊരുക്കിയത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ സിറ്റി അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. കാര്യമായ ചെറുത്തുനില്‍പ്പ് പോലും നടത്താതെയാണ് ചെല്‍സി പരാജയം സമ്മതിച്ചത്. ജയത്തോടെ തലപ്പത്തുള്ള സിറ്റി തങ്ങളുടെ ലീഡ് 18 പോയിന്റാക്കി ഉയര്‍ത്തി. സീസണില്‍ ഇനി ഒമ്പതു മല്‍സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ കോച്ച് ആഴ്‌സന്‍ വെങറുടെ സ്ഥാനം അനിശ്ചിതത്വത്തിലാക്കിയാണ് ആഴ്‌സനല്‍ വീണ്ടുമൊരു തോല്‍വിലിയേക്കു വീണത്. മല്‍സരം അര മണിക്കൂര്‍ പിന്നിടുമ്പോഴേക്കും രണ്ടു തവണ ആഴ്‌സനലിന്റെ വലയില്‍ പന്തെത്തിച്ച് ബ്രൈറ്റണ്‍ മേല്‍ക്കൈ നേടിയിരുന്നു. വിവിധ ടൂര്‍ണമെന്റുകളിലായി ആഴ്‌സനലിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

2

സ്പാനിഷ് ലീഗിലെ കിരീടഫേവറിറ്റുകളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ പോരാട്ടത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളാണ് അത്‌ലറ്റികോയ്‌ക്കെതിരേ ബാഴ്‌സയ്ക്കു ജയം നേടിക്കൊടുത്തത്. 26ാം മിനിറ്റിലായിരുന്നു മെസ്സിയുടെ വിജയഗോള്‍. ഈ വിജയത്തോടെ രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റികോയുമായുള്ള അകലം ബാഴ്‌സ എട്ടു പോയിന്റാക്കി ഉയര്‍ത്തി.

3

ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ഡേവിഡ് അസ്റ്റോറിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ ലീഗില്‍ ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാറ്റിവച്ചിരുന്നു. അതേസമയം, ജര്‍മന്‍ ലീഗില്‍ എതിരാളികളില്ലാതെ മുന്നേറുന്ന ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത നാലു ഗോളുകള്‍ക്കു ഫ്രീബര്‍ഗിനെ കെട്ടുകെട്ടിച്ചു.

Story first published: Monday, March 5, 2018, 10:28 [IST]
Other articles published on Mar 5, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍