ഇംഗ്ലണ്ടില്‍ 'കസേരകളി', ലിവര്‍പൂള്‍ വീണ്ടും രണ്ടാമത്, റൊണാള്‍ഡോ ഡബിളില്‍ റയല്‍

Written By:

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പോയിന്റ് പട്ടികയില്‍ ടീമുകളുടെ കസേര കളി തുടരുകയാണ്. ഒന്നാംസ്ഥാനം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പക്കല്‍ ഭദ്രമാണെങ്കിലും രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിന്തള്ളി ലിവര്‍പൂള്‍ വീണ്ടും രണ്ടാംസ്ഥാനത്തേക്കുയര്‍ന്നതാണ് കഴിഞ്ഞ ദിവസത്തെ സംഭവം. ഹോം മാച്ചില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ 2-0ന് തകര്‍ത്താണ് റെഡ്‌സ് മുന്നേറിയത്.

അരങ്ങേറ്റക്കാരെന്ന് വില കുറച്ച് കാണേണ്ട... ഇവര്‍ എന്തിനും പോന്നവര്‍!! ആരാവും അദ്ഭുത താരം

ജീവിതലക്ഷ്യം ഒന്നു മാത്രം... നടന്നാല്‍ ഇന്ത്യ തന്നെ അടിമുടി മാറും, സ്വപ്‌നം വെളിപ്പെടുത്തി കോലി

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

1

ഗോളടിമികവ് തുടരുന്ന ഈജിപ്ഷ്യന്‍ സ്റ്റാര്‍ മുഹമ്മദ് സലാ ഒരിക്കല്‍ക്കൂടി ലിവര്‍പൂളിനായി വലകുലുക്കി. മറ്റൊരു ഗോള്‍ സാദിയോ മാനെയുടെ വകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 2-0ന് ഹഡേഴ്‌സ്ഫീല്‍ഡിനെയും ബേണ്‍ലി 2-1ന് എവര്‍ട്ടനെയും സ്വാന്‍സി 4-1ന് വെസ്റ്റ്ഹാമിനെയും പരാജയപ്പെടുത്തി. 60 പോയിന്റുമായാണ് ലിവര്‍പൂള്‍ ലീഗില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ഒരു മല്‍സരം കുറച്ചു കളിച്ച യുനൈറ്റഡ് ഒരു പോയിന്റ് പിറകിലായി തൊട്ടുതാഴെയുണ്ട്. 58 പോയിന്റുള്ള ടോട്ടനമാണ നാലാംസ്ഥാനത്ത്.

2

സ്പാനിഷ് ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ മികവില്‍ റയല്‍ മാഡ്രിഡ് 3-1ന് ഗെറ്റാഫെയെ തകര്‍ത്തുവിട്ടു. 45, 78 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. മറ്റൊരു ഗോള്‍ ഗരെത് ബേലിന്റെ വകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ജിറോണ 2-0ന് വിയ്യാറയലിനെയും സെവിയ്യ 2-0ന് അത്‌ലറ്റിക് ബില്‍ബാവോയെയും തോല്‍പ്പിച്ചു.

3

ഇറ്റാലിയന്‍ ലീഗില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനത്താക്കാരായ നാപ്പോളിയെ എഎസ് റോമ 4-2ന് ഞെട്ടിച്ചു. എഡിന്‍ സെക്കോയുടെ ഇരട്ടഗോളാണ് റോമയെ വന്‍ വിജയത്തിലെത്തിച്ചത്. മറ്റൊരു കളിയില്‍ യുവന്റസ് 1-0ന് ലാസിയോയെ കീഴടക്കി. ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറില്ലാതെ ഇറങ്ങിയ പിഎസ്ജി 2-0ന് ട്രോയസിനെ പരാജയപ്പെടുത്തി.

Story first published: Sunday, March 4, 2018, 9:35 [IST]
Other articles published on Mar 4, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍