ലിവര്‍പൂളില്‍ മുങ്ങി പെപ്പിന്റെ സിറ്റി!! ദയനീയം... റോമയ്‌ക്കെതിരേ സൂപ്പര്‍ ബാഴ്‌സ

Written By:

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചതിന്റെ ആവേശത്തില്‍ യുവഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത ആഘാതം. ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിലെ തന്നെ മറ്റൊരു വമ്പന്‍ ടീമായ ലിവര്‍പൂളിനു മുന്നില്‍ പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ നിഷ്പ്രഭരായി. ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചെമ്പട സിറ്റിയെ കശാപ്പ് ചെയ്തത്. മറ്റൊരു ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ ടീം എഎസ് റോമയെ 4-1ന് തരിപ്പണമാക്കി ബാഴ്‌സലോണ സെമി ഫൈനല്‍ ഏറക്കുറെ ഉറപ്പിച്ചു.

ഐപിഎല്‍: മുംബൈയുടെ പ്രതീക്ഷകള്‍, ലക്ഷ്യങ്ങള്‍... വെല്ലുവിളി ഒന്നു മാത്രം!! രോഹിത് മനസ്സ് തുറക്കുന്നു

വിലക്കിനെ വെല്ലുവിളിക്കാന്‍ സ്മിത്തും ബാന്‍ക്രോഫ്റ്റും ഇല്ല... പക്ഷെ വാര്‍ണര്‍?

1

ഇംഗ്ലീഷ് ത്രില്ലറില്‍ സിറ്റി പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലെടുത്താണ് യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ കത്തിക്കയറിയത്. ഒന്നാംപകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ സിറ്റിയുടെ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി ലിവര്‍പൂള്‍ മല്‍സരം വരുതിയിലാക്കിയിരുന്നു. 12ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ സെന്‍സേഷന്‍ മുഹമ്മദ് സലായിലൂടെയാണ് ലിവര്‍പൂള്‍ സിറ്റിക്ക് ആദ്യത്തെ പ്രഹരമേല്‍പ്പിച്ചത്. എട്ടു മിനിറ്റിനുള്ളില്‍ ബോക്‌സിനു പുറത്തു നിന്നും അലെക്‌സ് ഒക്‌സാല്‍ഡെ ചാംപര്‍ലെയ്ന്‍ തൊടുത്ത വെടിയുണ്ട സിറ്റി വലയില്‍ തുളഞ്ഞുകയറിയപ്പോള്‍ സ്‌റ്റേഡിയം പൊട്ടിത്തെറിച്ചു.

2

ഇതു കൊണ്ടും ചെമ്പട നിര്‍ത്തിയില്ല. 31ാം മിനിറ്റില്‍ സാദിയോ മാനെ മൂന്നാം ഗോളും നിക്ഷേപിച്ചു. സലായുടെ മനോഹരമായ ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ മാനെ വലയിലെത്തിക്കുകയായിരുന്നു. ഗാളിലേക്കു ഒരു ഷോട്ട് പോലും തൊടുക്കാനാവാതെയാണ് സിറ്റി മല്‍സരം അടിയറവ് പറഞ്ഞത്. 2016 ഒക്ടോബര്‍ 26നു ശേഷം ഇതാദ്യമായാണ് സിറ്റിക്ക് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ ഇംഗ്ലീഷ് ലീഗ് കപ്പിലാണ് സിറ്റിക്ക് അവസാനമായി ഇത്തരമൊരു നാണക്കേട് നേരിട്ടത്.

3

അതേസമയം, റോമയയ്‌ക്കെതിര ബാഴ്‌സയുടെ നാലു ഗോളുകളില്‍ രണ്ടു സെല്‍ഫ് ഗോളുകളായിരുന്നു. 38ാം മിനിറ്റില്‍ ഡാനിയേല്‍ ഡി റോസ്സിസുടെ സെല്‍ഫ് ഗോളാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. 56ാം മിനിറ്റില്‍ കോസ്റ്റാസ് മനോലസിന്റെ മറ്റൊരു സെല്‍ഫ് ഗോള്‍ ബാഴ്‌സയുടെ സ്‌കോര്‍ 2-0 ആക്കി. 59ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയുടെ വകയായിരുന്നു മൂന്നാം ഗോള്‍. ഫൈനല്‍ വിസിലിന് മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസ് ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. റോമയുടെ ആശ്വാസഗോള്‍ 80ാം മിനിറ്റില്‍ എഡിന്‍ സെക്കോയുടെ വകയായിരുന്നു.

Story first published: Thursday, April 5, 2018, 10:22 [IST]
Other articles published on Apr 5, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍