സീനിയര്‍ ഫുട്‌ബോളില്‍ തോറ്റിട്ടും ജയിച്ച് മലപ്പുറം... കിരീടം കോട്ടയത്തിനല്ല!! 'കോട്ടപ്പുറത്തിന്'

Written By:

കോട്ടയം: കാല്‍പന്തിന്റെ സ്വന്തം നാട്ടുകാരായ മലപ്പുറമില്ലാതെ കേരളത്തിന് എന്തു ഫുട്‌ബോള്‍. കേരളത്തില്‍ എവിടെ ഫുട്‌ബോള്‍ മല്‍സരം നടന്നാലം ആഘോഷമാക്കി മാറ്റുന്നവരാണ് മലപ്പുറംകാര്‍. സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കോട്ടയം അട്ടിമറി വിജയത്തിലൂടെ കിരീടം സ്വന്തമാക്കിയെങ്കിലും മലപ്പുറം തന്നെയാണ് യഥാര്‍ഥത്തിന്‍ കിരീടിന് അവകാശികള്‍. ഫൈനലില്‍ മലപ്പുറത്തെ തോല്‍പ്പിച്ച കോട്ടയം ടീമിലെ ആറു താരങ്ങളും മലപ്പുറത്തു നിന്നുള്ളവരായിരുന്നു എന്നതുതന്നെ കാരണം.

ടികെ ഷഹജാസ്, കെ സല്‍മാന്‍, റുമൈസ് കൈതറ, കെ അഭിജിത്ത്, ഹാരിസ് റഹ്മാന്‍, ടി കെ അസാനുല്‍ ഫാസില്‍ എന്നിവരാണ് കോട്ടയം ടീമിലെ മലപ്പുറംകാര്‍. ഇവരെല്ലാം കോട്ടയം ബസേലിയസ് കോളേജിലെ വിദ്യാര്‍ഥികളാണ്. ടൂര്‍ണമെന്റില്‍ കളിച്ച കോട്ടയം ടീമിലെ 11 താരങ്ങളില്‍ ഒമ്പതു പേരും ബസേലിയന്‍സ് കോളേജില്‍ നിന്നുള്ളവരാണെന്നും ശ്രദ്ധേയമാണ്.

1

ഫൈനലില്‍ കിരീട ഫേവറിറ്റുകളായിരുന്ന മലപ്പുറത്തെ കോട്ടയെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിക്കുകയായിരുന്നു. ടീമിന്റെ വിജയഗോള്‍ നേടിയതാവട്ടെ മലപ്പുറം സ്വദേശിയായ അഭിജിത്തും. സെമി ഫൈനലില്‍ മറ്റൊരു മലപ്പുറത്തുകാരനായ ഹാരിസും കോട്ടയത്തിനായി ഗോള്‍ നേടിയിരുന്നു. കോട്ടയത്തിനായി കളിച്ച മലപ്പുറത്തിന്റെ റുമൈസിനെ ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയര്‍ ടീമിലേക്കു നേരത്തേ തിരഞ്ഞെടുത്തിരുന്നു.

2

നിലമ്പൂര്‍ സ്വദേശി അഭിജിത്തും അങ്ങാടിപ്പുറത്തുകാരനായ ഫാസിലും തിരൂരില്‍ നിന്നുള്ള സല്‍മാനും ഹാരിസും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥകളാണ് തെരട്ടമ്മല്‍ സ്വദേശി റുമൈസും അങ്ങാടിപ്പുറം സ്വദേശി ഷഹജാസും.

Story first published: Sunday, December 3, 2017, 10:49 [IST]
Other articles published on Dec 3, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍