കേരളം ഇത്തവണ കപ്പടിക്കുമോ?; രാഹുല്‍ രാജ് സന്തോഷ് ട്രോഫി ക്യാപ്റ്റന്‍; ടീം അംഗങ്ങള്‍

Posted By: rajesh mc
Santosh Trophy

തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തിന് കിട്ടാക്കനിയായ സന്തോഷ് ട്രോഫി ഇത്തവണയെങ്കിലും കേരളത്തിലെത്തുമോ. മാര്‍ച്ച് 19ന് ഛത്തീസ്ഗഢിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കേരളം ആവേശത്തിലായിരിക്കും. ഐഎസ്എല്ലിലും ഐ ലീഗിലും ഇത്തവണ കേരള ടീമുകള്‍ കാഴ്ചവെച്ച മുന്നേറ്റം സന്തോഷ് ട്രോഫിയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണവര്‍.

ഇത്തവണ സന്തോഷ് ട്രോഫി ടീമിനെ തൃശൂര്‍ സ്വദേശിയായ പ്രതിരോധ താരം രാഹുല്‍ വി രാജ് ആണ് നയിക്കുക. ക്യാപ്റ്റന്‍ ഉള്‍പ്പെടെ 20 അംഗ ടീമിനെ പരിശീലകന്‍ സതീവന്‍ ബാലന്‍ പ്രഖ്യാപിച്ചു. ബെംഗളുരില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ കളിച്ച എല്ലാവരും ഫൈനല്‍ റൗണ്ടിനുള്ള ടീമിലും ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റോടെയാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്.

ടീം അംഗങ്ങള്‍ ഇങ്ങനെയാണ്, ഗോള്‍ കീപ്പര്‍: മിഥുന്‍, ഹജ്മല്‍, അഖില്‍ സോമന്‍ പ്രതിരോധം: മൊഹമ്മദ് ശരീഫ്, വിപിന്‍ തോമസ്, ല്രിജോ എസ്, രാഹുല്‍ വി രാജ്, ശീരാഗ് വി.ജി, ജിയാദ് ഹസന്‍, ജസ്റ്റിന്‍ ജോര്‍ജ്. മധ്യനിര: മുഹമ്മദ് പറക്കോട്ടില്‍, ജിതിന്‍ ജി, രാഹുല്‍ കെ.പി, സീസന്‍, ശ്രീകുട്ടന്‍, ജിതിന്‍ എം.എസ്, ഷമ്നാസ് ബി.എല്‍ മുന്നേറ്റം: അനുരാഗ്, സജിത് പൗലോസ്, അഫ്ദാല്‍ വി.കെ.

ജൂനിയര്‍ ഹാര്‍ദിക് പാണ്ഡ്യയോ?; ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ സ്വയം പറയുന്നത്

കോലിയുടെ മുംബൈയില്‍ വീട്ടില്‍ നിന്നുള്ള കാഴ്ച വൈറലാകുന്നു; ആരും കൊതിക്കും

Story first published: Saturday, March 10, 2018, 6:38 [IST]
Other articles published on Mar 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍