വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കണക്കുകള്‍ മറന്നേക്കൂ... ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിത്തന്നെ, ഉദ്ഘാടന മല്‍സരം തീപാറും

ബ്ലാസ്റ്റേഴ്സ് ടീം ആക്രമിച്ചു കളിക്കുമെന്ന് കോച്ച് മ്യുളെന്‍സ്റ്റീന്‍

By Manu

കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണിന് വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ കൊച്ചിയും കേരളവും ഒരുങ്ങിക്കഴിഞ്ഞു. രാത്രി എട്ടിനു നടക്കുന്ന ഉദ്ഘാടനമല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത തങ്ങളുടെ രണ്ടാമത്തെ കിരീടത്തില്‍ മുത്തമിട്ടിരുന്നു.
കഴിഞ്ഞ സീസണിലെയും 2014ലെ രണ്ടാം സീസണിലെയും ഫൈനലുകളിലേറ്റ പരാജയത്തിനു കണക്കു തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാവും മഞ്ഞപ്പട ബൂട്ടണിയുക. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ അണിനിരത്തുന്നത്.

കണക്കുകള്‍ മഞ്ഞപ്പടയെ അലട്ടും

കണക്കുകള്‍ മഞ്ഞപ്പടയെ അലട്ടും

കണക്കുകള്‍ ബ്ലാസ്റ്റേഴ്‌സിന് അത്ര ശുഭപ്രതീക്ഷ നല്‍കുന്നതല്ല. കാരണം ഇതുവരെ എട്ടു തവണ ഏറ്റുമുട്ടിയപ്പോല്‍ അതില്‍ അഞ്ചിലും ജയം കൊല്‍ക്കത്തയ്ക്കായിരുന്നു. ഒന്നില്‍ മാത്രമാണ് മഞ്ഞപ്പടയ്ക്കു ജയിക്കാനായത്. രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ പിരിയുകയായിരുന്നു.
2014ലെ പ്രഥമ ഐഎസ്എല്ലിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഏക വിജയം. അന്ന് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബ്ലാ്‌സ്‌റ്റേഴ്‌സ് കൊല്‍ത്തയെ വീഴ്ത്തുകയായിരുന്നു. പിന്നീട് കളിച്ച ഒരു മല്‍സരത്തില്‍ പോലും മഞ്ഞക്കുപ്പായര്‍ക്കു ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

തല്‍ക്കാലം ചരിത്രം മറക്കാം

തല്‍ക്കാലം ചരിത്രം മറക്കാം

തല്‍ക്കാലത്തേക്ക് ചരിത്രം മറക്കാമെന്ന നിലപാടാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടേത്. കാരണം, ഓരോ മല്‍സരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ കളിയുടെ ഫലം പുതിയ മല്‍സരത്തെ സ്വാധീനിക്കുമെന്ന് ഉറപ്പിക്കാനാവില്ല. മാത്രമല്ല, കഴിഞ്ഞ മൂന്നു സീസണുകളെക്കാള്‍ മികച്ച ടീമിനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് രംഗത്തിറക്കുന്നത് എന്നതും ആരാധകര്‍ക്കു പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരങ്ങളായ ദിമിതര്‍ ബെബറ്റോവ്, വെസ് ബ്രൗണ്‍, മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായ ഇയാന്‍ ഹ്യൂം, കേരളത്തിന്റെ അഭിമാനമായ സ്‌ട്രൈക്കര്‍ സികെ വിനീത് എന്നിവരടങ്ങുന്ന ശക്തമായ ടീമീണ് ബ്ലാസ്‌റ്റേഴിന്റേത്.

ലോകകപ്പ് ലഹരിയില്‍

ലോകകപ്പ് ലഹരിയില്‍

വന്‍ വിജയമായി മാറിയ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന്റെ ആവേശമടങ്ങിയതിനു പിന്നാലെയാണ് ഐഎസ്എല്‍ വീണ്ടുമെത്തുന്നത്. ലോകകപ്പ് പോലെ ഐഎസ്എല്ലും ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. കഴിഞ്ഞ മൂന്നു സീസണുകളെയും അപേക്ഷിച്ച് ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തേത്.
അഞ്ചു മാസത്തോളാണ് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം. 2018 മാര്‍ച്ചിലാണ് കൊല്‍ക്കത്തയില്‍ ഫൈനല്‍ അരങ്ങേറുന്നത്. ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചതും ഈ സീസണിലെ പ്രത്യേകതയാണ്. സ്ഥിരം എട്ടു ടീമുകള്‍ക്കൊപ്പം രണ്ടു ക്ലബ്ബുകള്‍ കൂടി ഇത്തവണ അരങ്ങേറും.

ബെര്‍ബയും ബ്രൗണും തുറുപ്പുചീട്ടുകള്‍

ബെര്‍ബയും ബ്രൗണും തുറുപ്പുചീട്ടുകള്‍

ബെര്‍ബറ്റോവും ബ്രൗണുമായിരിക്കും സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പുചീട്ടുകളെന്ന സൂചനയാണ് കോച്ച് റെനെ മ്യൂളെന്‍സ്റ്റീന്‍ നല്‍കുന്നത്. നേരത്തേ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഇരുവരും ഒരുമിച്ച് കളിച്ചിരുന്നപ്പോള്‍ അന്നത്തെ കോച്ചായിരുന്ന അലെക്‌സ് ഫെര്‍ഗൂസന്റെ സഹായിയായിരുന്നു മ്യൂളെന്‍സ്റ്റീന്‍.
പുതിയ സീസണിനു തയ്യാറെടുക്കുമ്പോള്‍ പരിക്ക് പോലുള്ള ആശങ്കകളൊന്നും തന്നെ അലട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു നാലാഴ്ച കൊണ്ട് താരങ്ങളെല്ലാം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കും. ഗോള്‍ വഴങ്ങാതിരിക്കുകയെന്നതാണ് മല്‍സരത്തില്‍ പ്രധാനമെന്നും കോച്ച് ചൂണ്ടിക്കാട്ടി. സ്‌പെയിനില്‍ നടന്ന പരിശീലന മല്‍സരങ്ങളിലെ ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്നും മ്യൂളെന്‍സ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു.

കോച്ചാവാന്‍ കാരണം വെളിപ്പെടുത്തി മ്യൂളെന്‍സ്റ്റീന്‍

കോച്ചാവാന്‍ കാരണം വെളിപ്പെടുത്തി മ്യൂളെന്‍സ്റ്റീന്‍

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാനുള്ള കാരണവും മ്യുളെന്‍സ്റ്റീന്‍ വെളിപ്പെടുത്തി. ഐഎസ്എല്ലിനെ കുറിച്ച് നേരത്തെ തന്നെ കേട്ടിരുന്നു. മാത്രമല്ല ടൂര്‍ണമെന്റിലെ ക്ലബുകളെക്കുറിച്ചും അറിഞ്ഞിരുന്നു.
ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധകവൃന്ദത്തെക്കുറിച്ച് വലിയ മതിപ്പാണ് ഉണ്ടായിരുന്നത്. ഇതു തന്നെയയാണ് താന്‍ ടീമിന്റെ പരിശീലസ്ഥാനം ഏറ്റെടുക്കാനുള്ള കാരണമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

ആക്രമണം തന്നെ ആയുധം

ആക്രമണം തന്നെ ആയുധം

കൊല്‍ക്കത്തയ്‌ക്കെതിരേ ആക്രമിച്ചു തന്നെ കളിക്കുകയെന്ന ശൈലിയാണ് പിന്തുടരുകയെന്ന് മ്യൂളെന്‍സ്റ്റീന്‍ വ്യക്തമാക്കി. വണ്‍ടച്ച് അറ്റാക്കിങ് ഫുട്‌ബോളാണ് മഞ്ഞപ്പട കളിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ സീസണില്‍ ടീമിലെത്തിയ സൂപ്പര്‍ താരം റോബി കീനിന്റെ സേവനം കൊല്‍ക്കത്തയ്ക്കു ലഭിക്കില്ല. കീനിന്റെ ഭാവം മുന്നേറ്റത്തില്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായേക്കും.

സ്‌റ്റേഡിയം മഞ്ഞയില്‍ മുങ്ങും

സ്‌റ്റേഡിയം മഞ്ഞയില്‍ മുങ്ങും

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വെള്ളിയാഴ്ച മഞ്ഞയില്‍ പൊതിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ നേരത്തേ തന്നെ വിറ്റുപോയിരുന്നു. ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആരാധകര്‍ കൗണ്ടറില്‍ സംഘര്‍ഷമുണ്ടാക്കിയത് വാര്‍ത്തയാവുകയും ചെയ്തിരുന്നു.
60000ത്തോളം കാണികള്‍ ഉദ്ഘാടനമല്‍സരത്തിന് എത്തുമെന്നാണ് സൂചന. ഇത്രയുമധികം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആര്‍പ്പുവിളികള്‍ കൂടി മറികടന്ന് ജയവുമായി തിരിച്ചുപോവുക കൊല്‍ത്തയ്ക്ക് എളുപ്പമാവില്ല. കഴിഞ്ഞ സീസണില്‍ ഹോംഗ്രൗ്ണ്ടില്‍ തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചിരുന്നു. അന്ന് മഞ്ഞപ്പടയെ വീഴ്ത്തിയ ഏക ടീം കൊല്‍ക്കത്തയായിരുന്നു.

Story first published: Friday, November 17, 2017, 12:02 [IST]
Other articles published on Nov 17, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X