ഡൊംഗെലിനു പിറകെ നര്‍സറെയും കേരള ബ്ലാസ്റ്റേഴ്‌സില്‍, പുതിയ സീസണിന് പടയൊരുക്കം തുടങ്ങി...

Written By:

കൊച്ചി: ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായ ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണത്തെ ഐഎസ്എല്ലില്‍ ആരാധകെ തീര്‍ത്തും നിരാശപ്പെടുത്തിയ മഞ്ഞപ്പട അടുത്ത സീസണില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്. പുതിയൊരു താരത്തെ അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു. ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ഹാളിചരണ്‍ നര്‍സറെയാണ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പുവച്ചത്.

ഈ സീസണിലെ ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനു വേണ്ടിയാണ് 23 കാരന്‍ കളിച്ചത്. പുതിയ സീസണിനു മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെമയ്മിന്‍ലെന്‍ ഡൊംഗെലാണ് നേരത്തേ ടീമിലെത്തിയത്. ഡൊംഗെലും ഈ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ താരമായിരുന്നു.

ജര്‍മനി സൂക്ഷിച്ചോ... കലിപ്പടക്കാന്‍ ബ്രസീല്‍ റെഡി, ഇത്തവണയും നെയ്മറില്ല, ടീം പ്രഖ്യാപിച്ചു

ജയത്തിലും നാണക്കേടായി രാഹുലിന്റെ റെക്കോര്‍ഡ്!! വിക്കറ്റ് ദാനം ചെയ്ത ആദ്യ ഇന്ത്യന്‍ താരം...

ഇസ് ഖേല്‍ കാ യാരോ ക്യാ കെഹനാ... എന്തൊരു ത്രില്‍, വൈറലായി ഐപിഎല്‍ ഗാനം, വീഡിയോ

1

എഐഎഫ്എഫിന്റെ ടീമായ പൈലാന്‍ ആരോസിലൂടെ 2010-11 സീസണിലെ ഐ ലീഗിലൂടെയാണ് നര്‍സറെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. മൂന്നു സീസണുകള്‍ ആരോസിനു വേണ്ടി കളിച്ച ശേഷം താരം ഡെംപോ ഗോവയിലേക്ക് കൂടുമാറുകയായിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19, 23, സീനിയര്‍ ടീമുകള്‍ക്കു വേണ്ടിയും നര്‍സറെ ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സീനിയര്‍ ടീമിനു വേണ്ടി 17 മല്‍സരങ്ങളില്‍ നിന്നും ഒരു ഗോളാണ് താരം നേടിയത്.

2

പ്രഥമ സീസണിലെ ഐഎസ്എല്ലില്‍ എഫ്‌സി ഗോവയുടെ താരമായിരുന്നു അദ്ദേഹം. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലേക്കു നര്‍സറെ ചേക്കേറുകയായിരുന്നു. മൂന്നു സീസണുകള്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടി കളിച്ച ശേഷമാണ് താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഈ സീസണില്‍ നോര്‍ത്ത് ഈസ്‌റ്റിനു വേണ്ടി നര്‍സറെ 13 മല്‍സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ ഒരു ഗോള്‍ പോലും നേടാന്‍ താരത്തിനായിരുന്നില്ല. നോര്‍ത്ത് ഈസ്റ്റ് ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്.

Story first published: Tuesday, March 13, 2018, 13:18 [IST]
Other articles published on Mar 13, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍