വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കക്ക... ബ്രസീല്‍ ഫുട്‌ബോളിലെ സുവര്‍ണതാരം ബൂട്ടഴിച്ചു, വിടവാങ്ങിയത് മിഡ്ഫീല്‍ഡ് മാസ്റ്റര്‍

ഒര്‍ലാന്‍ഡോ സിറ്റിക്കു വേണ്ടിയാണ് 35 കാരന്‍ അവസാനമായി കളിച്ചത്

By Manu

സാവോപോളോ: ബ്രസീല്‍ ഫുട്‌ബോളിലെ സുവര്‍ണ തലമുറയില്‍പ്പെട്ട ഇതിഹാസ താരങ്ങളിലൊരാളായ കക്ക ബൂട്ടഴിച്ചു. തന്റെ അത്യുജ്വലമായ കരിയറിന് 35ാം വയസ്സിലാണ് തിരശീലയിടുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. 2002ലെ ലോകകപ്പ് ഫുട്‌ബോളില്‍ ചാംപ്യന്‍മാരായ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു പ്ലേമേക്കര്‍.

അമേരിക്കന്‍ ലീഗില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കു വേണ്ടിയാണ് കക്ക അവസാനമായി കളിച്ചത്. സീസണിനു ശേഷം താരം ക്ലബ്ബ് വിടുകയും ചെയ്തിരുന്നു.
കാല്‍പ്പന്തുകളിയിലെ മൂന്നു പ്രധാന പുരസ്‌കാരങ്ങളും നേടിയ ലോകത്തിലെ എട്ടു താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കക്ക. ലോകകപ്പ്, യുവേഫ ചാംപ്യന്‍സ് ലീഗ്, ഫിഫ ബാലണ്‍ ഡിയോര്‍ എന്നീ പുരസ്‌കാരങ്ങളാണ് കക്ക സ്വന്തമാക്കിയിട്ടുള്ളത്.

 അവസാനമല്‍സരം തോല്‍വിയോടെ

അവസാനമല്‍സരം തോല്‍വിയോടെ

ഇതിഹാസങ്ങളുടെ വിടവാങ്ങല്‍ പലപ്പോഴും തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചായിരിക്കുമെന്ന ദുരന്തം കക്കയെയും തേടിയെത്തിയിട്ടുണ്ട്. ഒര്‍ലാന്‍ഡോ സിറ്റിയില്‍ കക്കയുടെ വിടവാങ്ങല്‍ മല്‍സരം പരാജയത്തിലാണ് കലാശിച്ചത്. ഒക്ടോബറില്‍ നടന്ന കളിയില്‍ കൊളംബസ് ക്രൂ എഫ്‌സിയോട് കക്കയുടെ ടീം എതിരില്ലാത്ത ഒരു ഗോളിനു തോല്‍ക്കുകയായിരുന്നു.
ഒര്‍ലാന്‍ഡോ സിറ്റി വിട്ടപ്പോള്‍ കക്ക ഫുട്‌ബോള്‍ തുടരുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. എന്നാല്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ കളി നിര്‍ത്തുന്നതായി താരം ലോകത്തെ അറിയിക്കുകയായിരുന്നു.

പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലഭിച്ചു

പിതാവെ, പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാണ് ജീവിതത്തില്‍ എനിക്കു ലഭിച്ചത്. നന്ദി, അടുത്ത യാത്രയ്ക്കു ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ദൈവത്തിന്റെ നാമത്തില്‍ ആമേന്‍.... എന്നിങ്ങനെയായിരുന്നു കക്കയുടെ ട്വീറ്റ്.
കടുത്ത ഈശ്വര വിശ്വാസി കൂടിയായിരുന്നു കക്ക. ഐ ബിലോങ് ടു ജീസസ് എന്ന് കുറിച്ച ടീ ഷര്‍ട്ട് ധരിച്ച് രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി കക്ക നന്ദി പറയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലിവര്‍പൂളിനെതിരായ ചാംപ്യന്‍സ് ലീഗ് മല്‍സരത്തിനു ശേഷമായിരുന്നു ഇത്. ഒടുവില്‍ വിരമിക്കല്‍ സമയത്തും ദൈവത്തിനു നന്ദി പറഞ്ഞ് സ്തുതിച്ചാണ് കക്ക ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്കു കടക്കുന്നത്.

2002-09, കക്കയുടെ സുവര്‍ണകാലം

2002-09, കക്കയുടെ സുവര്‍ണകാലം

2002ലെ ലോകകപ്പില്‍ ജര്‍മനിയെ തകര്‍ത്തു വിട്ട ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു കക്ക. റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, റോബര്‍ട്ടോ കാര്‍ലോസ്, കഫു തുടങ്ങിയ മഹാരഥന്‍മാരുടെ വലിയ നിര തന്നെ അന്നു ബ്രസീല്‍ ടീമിലുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം മധ്യനിരയില്‍ സുന്ദരമായ കളി നെയ്‌തെടുത്ത് കക്കയും ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു.
കക്കയെന്ന ഇതിഹാസത്തിന്റെ പിറവിയാണ് ഈ ലോകകപ്പില്‍ കണ്ടത്. പിന്നീട് കുറച്ചു വര്‍ഷം ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കറെന്ന പദവിയിലേക്ക് കക്ക ഡ്രിബിള്‍ ചെയ്ത് കുതിക്കുകയായിരുന്നു. 2003 മുതല്‍ 2009 വരെ കക്കയുടെ കരിയറിലെ സുവര്‍ണകാലമായാണ് വിലയിരുത്തപ്പെടുന്നത്.

 മിലാന്റെ മുത്ത്

മിലാന്റെ മുത്ത്

ബ്രസീല്‍ ടീമിനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്നതിനൊപ്പം ഇറ്റാലിയന്‍ അതികായന്‍മാരായ എസി മിലാനു വേണ്ടിയും കക്ക മിന്നുന്ന പ്രകടനം കാഴ്ചവച്ചു. മിലാനെ യൂറോപ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളാക്കി മാറ്റുന്നതില്‍ കക്ക വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 2003 മുതല്‍ 09 വരെ മിലാന്റെ മുത്തായിരുന്നു കക്ക.
ഈ കാലയളവില്‍ യൂറോപ്പില്‍ മിലാന്റെ പടയോട്ടമാണ് കണ്ടത്. 2003ല്‍ ഇറ്റാലിയന്‍ ലീഗ്, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് എന്നിവയെല്ലാം കക്ക മിലാനൊപ്പം സ്വന്തമാക്കി. 2005ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരേ 3-0ന് മുന്നിട്ടുനിന്ന ശേഷം ഷൂട്ടൗട്ടില്‍ മിലാനേറ്റ തോല്‍വി കക്കയുടെ കരിയറിലെ കറുത്ത ദിനമായി കുറിക്കപ്പെട്ടു. എന്നാല്‍ 2007ല്‍ മിലാനൊപ്പം ചാംപ്യന്‍സ് ലീഗ് നേടി കക്ക ഈ ദുരന്തത്തിന്‍െ ഓര്‍മകള്‍ മായ്ച്ചുകളഞ്ഞു.

 റയല്‍ മാഡ്രിഡിലേക്ക്

റയല്‍ മാഡ്രിഡിലേക്ക്

കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ളപ്പോഴാണ് കക്ക മിലാനില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്കു ചേക്കേറുന്നത്. അന്നത്തെ റെക്കോര്‍ഡ് തുകയായ 56 മില്യണ്‍ യൂറോയ്ക്കായിരുന്നു താരത്തിന്റെ കൂടുമാറ്റം. എന്നാല്‍ കക്കയുടെ കരിയറിന്റെ പതനം തുടങ്ങുന്നത് ഈ കൂടുമാറ്റമായിരുന്നു.
മിലാനുവേണ്ടി നടത്തിയ പ്രകടനം റയല്‍ ജഴ്‌സിയില്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായില്ല. ഇതിനിടെ പരിക്കും ഇടയ്ക്കിടെ വേട്ടയാടിയതോടെ കക്ക പലപ്പോഴും സൈഡ് ബെഞ്ചിലായി. എങ്കിലും റയലിനൊപ്പം സ്പാനിഷ് ലീഗ്, സ്പാനിഷ് കപ്പ് എന്നിവയില്‍ പങ്കാളിയാവാന്‍ കക്കയ്ക്കു സാധിച്ചു.

 ബാലണ്‍ ഡിയോര്‍

ബാലണ്‍ ഡിയോര്‍

ലോക ഫുട്‌ബോളിലെ മികച്ച താരത്തിനായി ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊാള്‍ഡോയും മാത്രം പോരടിക്കുന്നതിനു തൊട്ടുമുമ്പാണ് കക്ക ബാലണ്‍ ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. അന്ന് മെസ്സിയെയും ക്രിസ്റ്റ്യാനോയെയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് അദ്ദേഹം പിന്തള്ളുകയായിരുന്നു. 2007ലാണ് ലോക ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള പരമോന്ന പുരസ്‌കാരമായ ബാലണ്‍ഡിയോര്‍ കക്കയെ തേടിയെത്തിയത്.

കരിയറിലെ നാഴികക്കല്ലുകള്‍

കരിയറിലെ നാഴികക്കല്ലുകള്‍

2002ലെ ലോകകപ്പ് കിരീടം കൂടാതെ 2003-04 സീസണില്‍ സെരി എ, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് 2004-05, ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് 2005-06, ചാംപ്യന്‍സ് ലീഗ് 2006-07, യുവേഫ സൂപ്പര്‍ കപ്പ് 2007-08, ഫിഫ ബാലണ്‍ ഡിയോര്‍ 2007, യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ 2007, സ്പാനിഷ് കപ്പ് 2010-11, സ്പാനിഷ് ലീഗ് 2011-12 എന്നിവയും കക്കയുടെ കരിയറില്‍ പൊന്‍തൂവലായി നില്‍ക്കുന്നു.
2006-07 സീസണിലെ ചാംപ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോററായിരുന്നു കക്ക. 2004, 07 വര്‍ഷങ്ങളില്‍ ഇറ്റലിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി

തുടക്കം സാവോപോളോയിലൂടെ

തുടക്കം സാവോപോളോയിലൂടെ

ബ്രസീലിയന്‍ ക്ലബ്ബായ സാവോപോളിയൂടെയാണ് 2001ല്‍ കക്കയുടെ കരിയര്‍ തുടങ്ങിയത്. എന്നാല്‍ 2003ല്‍ മിലാനിലേക്കുള്ള വരവാണ് കക്കയുടെ കരിയറില്‍ വഴിത്തിരിവായത്. മിലാനു വേണ്ടി 193 മല്‍സരങ്ങളില്‍ നിന്നും 70 ഗോളുകള്‍ അദ്ദേഹം നേടി. 2009-13 വരെ റയലിനു വേണ്ടി 85 മല്‍സരങ്ങൡ നിന്നും 23 ഗോളുകളും താരത്തിന്റെ പേരിലുണ്ട്.
പിന്നീട് മിലാനില്‍ വായ്പയില്‍ കളിച്ച കക്ക ഒര്‍ലാന്‍ഡോ സിറ്റി തന്റെ ആദ്യ ക്ലബ്ബായ സാവോപോളോ എന്നിവര്‍ക്കും കളത്തിലിറങ്ങി.
ബ്രസീലിനു വേണ്ടി 92 കളികളില്‍ നിന്നും 29 ഗോളുകളാണ് കക്കയുടെ സമ്പാദ്യം. 2002ലായിരുന്നു സീനിയര്‍ ടീമിനായി പ്ലേമേക്കറുടെ അരങ്ങേറ്റം. 2001ല്‍ ബ്രസീലിന്റെ അണ്ടര്‍ 20 ടീമിനായും കക്ക കളിച്ചിരുന്നു.

Story first published: Monday, December 18, 2017, 10:49 [IST]
Other articles published on Dec 18, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X