ഫിയൊറെന്റീന തകര്‍ന്നു, ഇറ്റലിയില്‍ യുവന്റസ് തലപ്പത്തേക്ക്... ജയത്തോടെ നാപ്പോളിയെ പിന്തള്ളി

Written By:

റോം: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്‍റസ് ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന ഏക സെരി എ മല്‍സരത്തില്‍ കരുത്തരായ ഫിയൊഫെന്‍റീനയെ യുവെ അവരുടെ മൈതാനത്ത് തകര്‍ത്തുവിടുകയായിരുന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് യുവന്‍റസിന്റെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും. 56ാം മിനിറ്റില്‍ മുന്‍ ഫിയൊറെന്റീന താരം കൂടിയായ ഫെഡറിക്കോ ബെര്‍ണാഡെഷിയാണ് യുവന്‍റസിന്റെ അക്കൗണ്ട് തുറന്നത്. ഫൈനല്‍ വിസിലിന് നാലു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ അര്‍ജന്റീനയുടെ ഗോളടിവീരന്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

1

നാപ്പോളിയെ മറികടന്നാണ് യുവന്‍റസ് ലീഗില്‍ തലപ്പത്തേക്കു മുന്നേറിയത്. നാപ്പോളിക്കുമേല്‍ യുവന്‍റസിന് രണ്ടു പോയിന്റിന്റെ നേരിയ ലീഡ് മാത്രമേയുള്ളു. ഒരു മല്‍സരം കുറച്ചു കളിച്ച നാപ്പോളിക്ക് അടുത്ത കളിയില്‍ ജയിക്കാനായാല്‍ യുവന്‍റസിനെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനാവും.

2

യുവന്‍റസ്- ഫിയൊറെന്റീന മല്‍സരം റഫറിയുടെ മോശം തീരുമാനം കൊണ്ട് വിവാദത്തില്‍ പെടുകയും ചെയ്തു. 18ാം മിനിറ്റില്‍ യുവന്‍റസ് ഡിഫന്‍ഡര്‍ ജോര്‍ജിയോ കിയേലിനി ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തടുത്തെന്ന് വിധിച്ച റഫറി ഫിയൊറെന്റീനയ്ക്ക് അനുകൂലമായി പെനല്‍റ്റി വിധിക്കുകയും ചെയ്തിരുന്നു. ജോര്‍ഡന്‍ വെറേറ്റോട്ട് കിക്കെടുക്കാന്‍ തയ്യാറെടുക്കവെയാണ് നാടകീയ സംഭവം അരങ്ങേറിയത്. പെനല്‍റ്റി നല്‍കാനുള്ള റഫറിയുടെ തീരുമാനം തെറ്റാണെന്നു വിഎആര്‍ (വീഡിയോ അസിസ്റ്റന്‍റ് റഫറി) സംവിധാനത്തിന്റെ സഹായം തേടിയതോടെ വ്യക്തമായി. മാത്രമല്ല ഫിയൊറെന്റീനയ്‌ക്കെതിരേ അദ്ദേഹം ഓഫ് സൈഡ് വിധിക്കുകയും ചെയ്തു.

Story first published: Saturday, February 10, 2018, 9:21 [IST]
Other articles published on Feb 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍