ഐഎസ്എല്‍ കിരീടം, എഎഫ്‌സി യോഗ്യത... ബ്ലാസ്റ്റേഴ്സിന് വഴികാട്ടാന്‍ ജെയിംസ് ഒപ്പമുണ്ടാവും, 2021 വരെ

Written By:

കൊച്ചി: ഇംഗ്ലണ്ടിന്റെ മുന്‍ ഗോള്‍കീപ്പറും ഡേവിഡ് ജെയിംസ് അടുത്തെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് വിടില്ല. 2021 വരെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് അദ്ദേഹം തുടരും. കരാര്‍ നീട്ടിയ കാര്യം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ജെയിംസിന് ഇത്തവണത്തേത് രണ്ടാമത്തെ സീസണായിരുന്നു. മഞ്ഞപ്പട സെമി ഫൈനല്‍ കാണാതെ പുറത്തായെങ്കിലും അടുത്ത സീസണിലും അദ്ദേഹത്തെ തന്നെ പരിശീലകനായി നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

പ്രഥമ സീസണില്‍ ബ്ലാസ്റ്റേഴിസിന്റെ ഗോള്‍വല കാക്കുന്നതിനൊപ്പം കോച്ചിന്റെ റോളും ജെയിംസ് ഭംഗിയായി നിറവേറ്റിയിരുന്നു. അന്നു മഞ്ഞപ്പടയെ റണ്ണറപ്പാക്കിയ ശേഷമാണ് അദ്ദേഹം ടീം വിട്ടത്.

ജെയിംസിന്‍റെ തിരിച്ചുവരവ് അപ്രതീക്ഷിതം

ജെയിംസിന്‍റെ തിരിച്ചുവരവ് അപ്രതീക്ഷിതം

ഇത്തവണ തികച്ചും അപ്രതീക്ഷിതമായാണ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്തു തിരിച്ചെത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ അസിസ്റ്റന്റ് കോച്ചായ റെനെ മ്യുളെന്‍സ്റ്റീനായിരുന്നു സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് മഞ്ഞപ്പടയുടെ പരിശീലകന്‍. എന്നാല്‍ തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് സീസണിന്റെ പാതിയാവും മുമ്പ് തന്നെ മ്യുളെന്‍സ്റ്റീനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കുള്ള ടീമിന്റെ പരിശീലകനായി ജെയിംസിനെ തിരിച്ചുവിളിച്ചത്.

 പ്രകടനം മെച്ചപ്പെട്ടു

പ്രകടനം മെച്ചപ്പെട്ടു

ജെയിംസ് തിരിച്ചെത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ അല്‍പ്പം കൂടി പുരോഗതിയുണ്ടായത്. എവേ മല്‍സരങ്ങളിലുള്‍പ്പെടെ പല നിര്‍ണായക കളികളിലും ടീമിനെ ജയത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകള്‍ അണിനിരക്കുന്ന പ്രഥമ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിനെ തയ്യാറാക്കുകയെന്നതാണ് ജെയിംസിന്റെ അടുത്ത ലക്ഷ്യം.

 അവസരം നല്‍കിയതില്‍ നന്ദിയെന്ന് ജെയിംസ്

അവസരം നല്‍കിയതില്‍ നന്ദിയെന്ന് ജെയിംസ്

ഒരിക്കല്‍ക്കൂടി ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം നല്‍കിയതില്‍ ബ്ലാസ്റ്റേഴ്‌സിന് ജെയിംസ് നന്ദി പറഞ്ഞു. ഈ റോള്‍ വഹിക്കുകയെന്നത് വലിയ അഭിമാനം നല്‍കുന്ന കാര്യമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. എഎഫ്‌സി ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ മികവുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.

 ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും

ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കും

കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ബ്ലാസ്റ്റേഴ്‌സിനെ എത്തിക്കാന്‍ ശ്രമിക്കും. ഇത്രയും വലിയ ആരാധക പിന്തുണയുള്ളതിനാല്‍ ഏറ്റവുമുയര്‍ന്ന നിലവാരത്തില്‍ തന്നെ കളിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. 2014ലെ പ്രഥമ ഐഎസ്എല്ലില്‍ നിന്നും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. ടീമിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ വലിയ പ്രതീക്ഷകള്‍ തന്നെയാണുള്ളതെന്നും ജെയിംസ് വിശദമാക്കി.

അസിസ്റ്റന്‍റ് കോച്ചും കരാര്‍ നീട്ടി

അസിസ്റ്റന്‍റ് കോച്ചും കരാര്‍ നീട്ടി

ജെയിംസ് മാത്രമല്ല അസിസ്റ്റന്റ് കോച്ചായ ഹെര്‍മാന്‍ റെയ്ഡാര്‍സനും ബ്ലാസ്‌റ്റേഴ്‌സുമായിള്ള കരാര്‍ നീട്ടിയിട്ടുണ്ട്. ക്ലബ്ബുമായുള്ള കരാര്‍ ജെയിംസ് പുതുക്കിതയതില്‍ എല്ലാവര്‍ക്കും ആഹ്ലാദമുണ്ടെന്നു ബ്ലാസ്റ്റേഴ്‌സ് ടീം സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിനെ പഴയ ആവേശത്തിലേക്ക് തിരികെ കൊണ്ടുവരു്ന്നതില്‍ ജെയിംസ് വഹിച്ച പങ്ക് വളരെ വലുതാണ്. ഇനിയുള്ള സീസണുകളിലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ത്രില്ലിലാണ് എല്ലാവരുമെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.

ജെയിംസ് ഏറ്റവും മോശം കോച്ച്!! തുറന്നടിച്ച് ബെര്‍ബറ്റോവ്, സൂപ്പര്‍ കപ്പില്‍ കളിക്കില്ല?

വിരാട് കോലി, ഇന്ത്യ ക്രിക്കറ്റിലെ 'ടാറ്റൂ മാന്‍'... വീണ്ടുമൊന്നു കൂടി, കോലിയുടെ കലക്ഷന്‍ കാണാം

അരങ്ങേറ്റക്കാരെന്ന് വില കുറച്ച് കാണേണ്ട... ഇവര്‍ എന്തിനും പോന്നവര്‍!! ആരാവും അദ്ഭുത താരം

Story first published: Monday, March 5, 2018, 9:02 [IST]
Other articles published on Mar 5, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍