
ഇനി ഗോവയ്‌ക്കൊപ്പം
സിഫ്‌നിയോസിന്റെ വഴിയെ എഫ്‌സി ഗോവയിലേക്കാണ് ജാക്കിയുടെ കൂടുമാറ്റം. അടുത്ത രണ്ടു സീസണുകളിലും ഗോവയുടെ ആക്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ ജാക്കിയുണ്ടാവും.
1.9 കോടി പ്രതിഫലത്തില്‍ രണ്ടു വര്‍ഷത്തെ കരാറിലാണ് ജാക്കി ഗോവയുമായി ഒപ്പുവച്ചത്.

ബ്ലാസ്റ്റേഴ്‌സിന് കനത്ത നഷ്ടം
ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടം തന്നെയാണ് ജാക്കിച്ചാന്ദിന്റെ അഭാവം. ഈ സീസണില്‍ മഞ്ഞപ്പടയ്ക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച ചുരുക്കം താരങ്ങളിലൊരാളാണ് 25 കാരനായ ജാക്കി.

17 മല്‍സരങ്ങള്‍ കളിച്ചു
ബെംഗളൂരു എഫ്‌സിക്കെതിരേയുള്ള അവസാന ലീഗ് മല്‍സരമുള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി സീസണില്‍ 17 മല്‍സരങ്ങളില്‍ ജാക്കി കളിച്ചിരുന്നു. രണ്ടു ഗോളുകളും അദ്ദേഹം നേടി. ഇവയിലൊന്ന് എഫ്‌സി ഗോവയ്‌ക്കെതിരേയായിരുന്നു.

പരിക്കേറ്റു
ബെംഗളൂരുവിനെതിരേ നടന്ന അവസാന കളിയിലും തകര്‍പ്പന്‍ പ്രകടനമാണ് ജാക്കി കാഴ്ചവച്ചിരുന്നത്. എന്നാല്‍ പരിക്ക് മൂലം 90 മിനിറ്റും കളിക്കാന്‍ അദ്ദേഹത്തിനായില്ല.
സഹതാരം നല്‍കിയ പാസ് സ്വീകരിക്കാനുള്ള ശ്രമത്തിനിടെ അടിതെറ്റി വീണ ജാക്കിയെ കോച്ച് മല്‍സരത്തില്‍ നിന്നും തിരിച്ചുവിളിക്കുകയായിരുന്നു.

ഐഎസ്എല്ലിലെ നാലാമത്തെ ടീം
ഐഎസ്എല്ലില്‍ ജാക്കിയുടെ നാലാമത്തെ ടീമാണ് എഫ്‌സി ഗോവ. 2015-16 സീസണില്‍ പൂനെ സിറ്റിയിലൂടെയായിരുന്നു 25 കാരന്റെ ഐഎസ്എല്‍ അരങ്ങേറ്റം. ഒമ്പതു മല്‍സരങ്ങള്‍ കളിച്ച താരം ഒരു ഗോളും നേടി.
പിന്നീട് 2016ല്‍ മുംബൈ സിറ്റിക്കു വേണ്ടിയും ജാക്കി കളത്തിലിറങ്ങി. എട്ടു മല്‍സരങ്ങളാണ് മുംബൈക്കായി താരം കളിച്ചത്. ഈ സീസണിലാണ് ജാക്കി ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നത്.


Click it and Unblock the Notifications














