ലെറ്റ്‌സ് ഫുട്‌ബോള്‍... വീണ്ടും വരുന്നു ഐഎസ്എല്‍ പൂക്കാലം, ഇത്തവണ മോര്‍ ടീം, മോര്‍ ത്രില്‍!!

Written By:

കൊച്ചി: ഇന്ത്യയില്‍ ഫുട്‌ബോള്‍ വിപ്ലവത്തിനു തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പുതിയ സീസണിന് വിസില്‍ മുഴങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നാലാം സീസണ്‍ നവംബര്‍ 17ന് ആരംഭിക്കും. പിന്നീട് അങ്ങോട്ട് രാജ്യം മുഴുവന്‍ ഒരു പന്തിനു പിറകെയോടും. ഈ ഓട്ടം അവസാനിക്കാന്‍ 2018 മാര്‍ച്ച് മാസം ആവേണ്ടിവരും. മാര്‍ച്ച് 17നു കൊല്‍ക്കത്തയിലാണ് ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ ക്ലബ്ബിനെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം. രണ്ടു പുതിയ ടീമുകള്‍ കൂടി ഇത്തവണ മുതല്‍ ഐഎസ്എല്ലിന്റെ ഭാഗമാവും. ഇതോടെ ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന ടീമുകളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി ഉയരും.

1

രൂപീകരിച്ചിട്ടു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ഭൂപടത്തില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ത്ത ബംഗളൂരു എഫ്‌സിയാണ് ഇവയില്‍ ഒരു ടീം. രണ്ടാമത്തെ ടീം ജംഷഡ്പൂര്‍ എഫ്‌സിയാണ്. ഹോം- എവേ രീതികളിലായി ഓരോ ടീമും പരസ്പരം രണ്ടു തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്കായിരിക്കും സെമി ഫൈനലിലേക്കു യോഗ്യത ലഭിക്കുക.

2

ടീമുകളുടെ എണ്ണം കൂടിയതോടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യവും ഇത്തവണ മുതല്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം വരെ മൂന്നു മാസം കൊണ്ടു സമാപിച്ച ഐഎസ്എല്‍ ഇത്തവണ അഞ്ചു മാസമുണ്ടാവും. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് നിലവിലെ ഐഎസ്എല്‍ ചാംപ്യന്മാര്‍. കേരള ബ്ലാസ്റ്റേഴ്‌സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അവര്‍ കഴിഞ്ഞ തവണ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ ഉദ്ഘാടന മല്‍സരം. നവംബര്‍ 17ന് കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും കൊമ്പുകോര്‍ക്കുന്നത്.

3

ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ മല്‍സരം നവംബര്‍ 24ന് പുതുമുഖ ടീമായ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേയാണ്. മുംബൈ സിറ്റി (ഡിസംബര്‍ 3), എഫ്‌സി ഗോവ (9), നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി (15), ചെന്നൈയ്ന്‍ എഫ്‌സി (22), ബംഗളൂരു എഫ്‌സി (31), പൂനെ സിറ്റി (ജനുവരി 4), ഡല്‍ഹി ഡൈനാമോസ് (10), മുംബൈ സിറ്റി (14), ജംഷഡ്പൂര്‍ എഫ്‌സി (17), എഫ്‌സി ഗോവ (21), ഡല്‍ഹി ഡൈനാമോസ് (27), പൂനെ സിറ്റി (ഫെബ്രുവരി 2), അത്‌ലറ്റികോ ഡി കൊല്‍ക്കത്ത (9), നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (17), ചെന്നൈയ്ന്‍ എഫ്‌സി (23), ബംഗളൂരു എഫ്‌സി (മാര്‍ച്ച് 1) എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു മല്‍സരങ്ങള്‍.

Story first published: Monday, November 6, 2017, 16:13 [IST]
Other articles published on Nov 6, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍