ISL 2022-23: ഒഡീഷയെ തകര്‍ത്ത് മുംബൈ സിറ്റി, സീസണിലെ ആദ്യ വിജയം

മുംബൈ: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിക്കു സീസണിലെ ആദ്യ ജയം. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒഡീഷ എഫ്‌സിയെയാണ് മുംബൈ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 52ാം മിനിറ്റില്‍ ശുഭം സാരംഗി വഴങ്ങിയ സെല്‍ഫ് ഗോളില്‍ മുംബൈ മുന്നിലെത്തുകയായിരുന്നു. ഇഞ്ചുറിടൈമില്‍ ബിബിന്‍ സിങ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. നേരത്തേ ആദ്യ കളിയില്‍ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്‌സിക്കെതിരേ മുംബൈ 3-3ന്റെ സമനില വഴങ്ങിയിരുന്നു.

Also Read: T20 World Cup 2022: റിഷഭിനെക്കൊണ്ട് 'മതിയായി', പാകിസ്താനെതിരേ പുറത്തിരിക്കും!Also Read: T20 World Cup 2022: റിഷഭിനെക്കൊണ്ട് 'മതിയായി', പാകിസ്താനെതിരേ പുറത്തിരിക്കും!

ആദ്യപകുതിയില്‍ കളിയില്‍ ലീഡ് നേടുമെന്ന പ്രതീതിയുണ്ടാക്കിയത് ഒഡീഷയായിരുന്നു. അഗ്രസീവ് ഫുട്‌ബോള്‍ കളിച്ച അവര്‍ ലീഡിനായി നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. മുംബൈയാവട്ടെ വളരെ ഡിഫന്‍സീവ് ശൈലിയാണ് സ്വീകരിച്ചത്. മികച്ച മുന്നേറ്റങ്ങളൊന്നും അവരുടെ ഭാഗത്തു നിന്നും ആദ്യ പകുതിയില്‍ കാണാനായില്ല. മുന്‍തൂക്കം ഒഡീഷ്‌ക്കായിരുന്നെങ്കിലും ഗോള്‍കീപ്പര്‍ക്കു ഭീഷണിയുയര്‍ത്തുന്ന ഷോട്ടുകളൊന്നും അവര്‍ക്കു തൊടുക്കാനായില്ല. പല ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നില്ല.

ഒന്നാംപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഡീഗോ മൗറീഷ്യോയ്ക്കു ഒഡീഷയുടെ അക്കൗണ്ട് തുറക്കാന്‍ നല്ലൊരു അവസരം ലഭിച്ചു. ഒരു ലോങ് ഷോട്ടായിരുന്നു അദ്ദേഹം ഗോളിലേക്കു തൊടുത്തത്. പക്ഷെ അതു നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്കാണ് വന്നത്. ആദ്യ പകുതിയില്‍ നിറംമങ്ങിയ മുംബൈ രണ്ടാം പകുതിയില്‍ തന്ത്രം അടിമുടി മാറ്റിയാണ് കളത്തിലേക്കു വന്നത്. പ്രതിരോധശൈലി കൈവിട്ട അവര്‍ അറ്റാക്കിങ് മോഡിലേക്കു മാറുകയായിരുന്നു. ഇതോടെ മല്‍സരം കൂടുതല്‍ രസകരമാവുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബോള്‍ മുംബൈയുടെ പക്കലായിരുന്നു. ഒഡീഷയുടെ ഗോള്‍മുഖം ലക്ഷ്യമിട്ട് അവര്‍ റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. ഇതിനു 50ാം മിനിറ്റില്‍ അവര്‍ ഫലം കാണുകയും ചെയ്തു. വലതു വിങില്‍ നിന്നും ഗ്രെഗ് സ്റ്റുവര്‍ട്ട് നല്‍കിയ താഴ്ന്ന ക്രോസ് ബോക്‌സിനകത്തുള്ള ചാങ്‌തെയുടെ കാലില്‍. ഒഡീഷയുടെ ഒരു പ്രതിരോധതാരത്തെ വെട്ടിച്ച് പോയിന്റ് ബ്ലാങ്കില്‍ നിന്നും ഗോളിലേക്കു ചാങ്‌തെയുടെ ഷോട്ട്. പക്ഷെ അതു ഗോളി അമരീന്ദര്‍ സിങ് കാല്‍ കൊണ്ട് ബ്ലോക്ക് ചെയ്യുന്നു. പക്ഷെ റീബൗണ്ട് ചെയ്ത ബോള്‍ ഒഡീഷ താരം ശുഭം സാരംഗിയുടെ ദേഹത്തു തട്ടി സ്വന്തം വലയിലേക്കു കയറിയപ്പോള്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു.

Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

ഈ ഗോളിനു ശേഷം സമനിലയ്ക്കായി ഒഡീഷ കിണഞ്ഞു ശ്രമിച്ചെങ്കിലും നീക്കം വിജയിച്ചില്ല. ഇതിനിടെയാണ് ഒഡീഷയുടെ സമനില മോഹങ്ങള്‍ തല്ലിക്കെടുത്തി ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ മുംബൈ രണ്ടാം ഗോളും നേടി വിജയമുറപ്പാക്കിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ബിബിന്‍ സിങിന്റെ രണ്ടാം ഗോള്‍. ഈ ഗോളിനും ചരടുവലിച്ചത് സ്റ്റുവര്‍ട്ടായിരുന്നു. വലതു വിങിലൂടെ പറന്നെത്തി ബോക്‌സിനു കുറുകെ അദ്ദേഹം നല്‍കിയ ക്രോസ് ബിബിന്റെ കാലിലേക്കാണ് വന്നത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അദ്ദേഹം ഒരു താഴ്ന്ന ഷോട്ടിലൂടെ അതു വലയിലേക്ക് അടിച്ചുകയറ്റുകയും ചെയ്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
ഫിഫ ലോകകപ്പ് പ്രവചനങ്ങൾ
VS
Story first published: Saturday, October 15, 2022, 21:40 [IST]
Other articles published on Oct 15, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X