ഇന്ത്യ പുറത്തായിട്ടില്ല!! ലോകകപ്പിന്റെ നോക്കൗട്ട്‌റൗണ്ടിലും കളിക്കും, പക്ഷെ.. സാധ്യത ഇങ്ങനെ

Written By:

ദില്ലി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റെങ്കിലും ഇന്ത്യ പുറത്തായെന്ന് ഉറപ്പിക്കാന്‍ സാധ്യതയില്ല. വ്യാഴാഴ്ച ഘാനയയ്‌ക്കെതിരേ നടക്കുന്ന മല്‍സരം കഴിയുന്നതു വരെ ചെറിയൊരു സാധ്യത ഇന്ത്യക്ക് ഇപ്പോഴുമുണ്ട്.

ആഫ്രിക്കന്‍ ശൗര്യത്തിനെതിരേ ഇന്ത്യന്‍ കൗമാരം... ഇത്തവണ അദ്ഭുതം നടക്കുമോ? പ്രതീക്ഷയുണ്ട്...

ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ കൊളംബിയയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ കൊളംബിയയെ വിറപ്പിച്ച് ഇന്ത്യ 1-2ന് കീഴടങ്ങുകയായിരുന്നു. ഘാനയ്‌ക്കെതിരേ അവസാന മല്‍സരം ഇന്ത്യക്ക് ജീവന്‍മരണപോരാട്ടമാണ്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു ഇപ്പോഴും നോക്കൗട്ട്‌റൗണ്ട് സാധ്യതയുണ്ട്

ഘാനയെ തോല്‍പ്പിക്കണം

ഘാനയെ തോല്‍പ്പിക്കണം

വ്യാഴാഴ്ച്ചത്തെ മല്‍സരത്തില്‍ ഘാനയെ തോല്‍പ്പിച്ചേ തീരൂവെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള വെല്ലുവിളി. വെറുമൊരു ജയം മാതം മതിയാവില്ല, വലിയൊരു മാര്‍ജിനില്‍ തന്നെ ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്. അതോടൊപ്പം ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ അമേരിക്ക വലിയ മാര്‍ജിനില്‍ കൊളംബിയെയും തകര്‍ത്താല്‍ ഇന്ത്യക്ക് ഗ്രൂപ്പിലെ മികച്ച മൂന്നാമത്തെ ടീമായി നോക്കൗട്ട്‌റൗണ്ടില്‍ കളിക്കാം.

അമേരിക്ക തലപ്പത്ത്

അമേരിക്ക തലപ്പത്ത്

ഗ്രൂപ്പിലെ രണ്ടു കളികളും ജയിച്ച അമേരിക്കയാണ് ഇതിനകം നോക്കൗട്ട്‌റൗണ്ട് ഉറപ്പിച്ച ടീം. ഓരോ ജയം വീതം സ്വന്തം അക്കൗണ്ടിലുള്ള കൊളംബിയക്കും ഘാനയ്ക്കും മൂന്നു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ കൂടുതല്‍ ഗോള്‍ നേടിയെന്നത് കൊളംബിയയെ ഗ്രൂപ്പില്‍ രണ്ടാമതെത്തിച്ചു. പോയിന്റൊന്നുമില്ലാത്ത ഇന്ത്യ ഗ്രൂപ്പില്‍ അവസാനസ്ഥാനത്താണ്.

നാലു ഗോള്‍ ജയം

നാലു ഗോള്‍ ജയം

ഘാനയ്‌ക്കെതിരേ നാലു ഗോളുകള്‍ക്കെങ്കിലും ജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷിക്കാന്‍ വകയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കും ഘാനയ്ക്കും മൂന്നു പോയിന്റ് വീതമാവും. എന്നാല്‍ കൂടുതല്‍ ഗോള്‍ നേടിയ ടീമെന്ന നിലയില്‍ ഘാനയെ പിന്തള്ളി ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്കു മുന്നേറാം. ഘാന ഒരു ഗോള്‍ മാത്രമേ ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളൂ. വഴങ്ങിയത് ഒരു ഗോളും. പക്ഷെ ഇന്ത്യ അഞ്ചു ഗോളുകളാണ് വഴങ്ങിയത്. നേടിയത് ഒരു ഗോള്‍ മാത്രം.

സാധിച്ചില്ലെങ്കില്‍

സാധിച്ചില്ലെങ്കില്‍

നാലു ഗോള്‍ മാര്‍ജിനില്‍ ഘാനയെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ സാധ്യത അവസാനിച്ചിട്ടില്ല. ഒരു പക്ഷെ ഗ്രൂപ്പു ഘട്ടത്തില്‍ മൂന്നാമതെത്തുന്ന മികച്ച ടീമുകളിലൊന്നായി ഒരു പക്ഷെ ഇന്ത്യയും യോഗ്യത നേടിയേക്കും. അതുകൊണ്ടു തന്നെ അദ്ഭുതങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വിജയപ്രതീക്ഷ തള്ളിക്കളയില്ല

വിജയപ്രതീക്ഷ തള്ളിക്കളയില്ല

ഘാനയ്‌ക്കെതിരേ ഇന്ത്യ ലോകകപ്പില്‍ ജയിക്കുമെന്ന് ടൂര്‍ണമെന്റിനു മുമ്പ് ആരെങ്കിലും പറഞ്ഞാല്‍ അതിനെ എല്ലാവരും പുച്ഛിച്ചു തള്ളുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ആദ്യ രണ്ടു കളികളിലും ഇന്ത്യയുടെ മികവ് ലോകം കണ്ടു കഴിഞ്ഞതാണ്. മറ്റു രാജ്യങ്ങളുടെ കോച്ചുമാര്‍ തന്നെ ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ചിരുന്നു. തോറ്റെങ്കിലും രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ കൗമാരനിര വീറുറ്റ പ്രകടനം തന്നെ നടത്തിയിരുന്നു.

Story first published: Wednesday, October 11, 2017, 15:36 [IST]
Other articles published on Oct 11, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍