വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗ് 2020: എല്ലാ മത്സരങ്ങള്‍ക്കും കൊല്‍ക്കത്ത വേദി, നവംബറില്‍ കിക്കോഫ്

ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ 2020-21 സീസണിലെ എല്ലാ മത്സരങ്ങളും കൊല്‍ക്കത്തയില്‍ നടത്തുമെന്ന് എഐഎഫ്എഫ്. കൊറോണ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് എഐഎഫ്എഫിന്റെ പുതിയ നീക്കം. രണ്ടാം ഡിവിഷന്‍ ലീഗ് യോഗ്യതാ മത്സരങ്ങള്‍ക്കും കൊല്‍ക്കത്ത തന്നെ വേദിയാകും. താരങ്ങള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കി കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടാവും ഇത്തവണത്തെ ഐ ലീഗ് നടത്തുക. എഐഎഫ്എഫിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സുബ്രതാ ദത്തയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിലെ തീരുമാന പ്രകാരം നവംബറില്‍ ലീഗ് കിക്കോഫ് ചെയ്യുമെന്നാണ് അറിയുന്നത്.

എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ഇതില്‍ വ്യത്യാസം ഉണ്ടായേക്കും. രണ്ടാം ഡിവിഷന്‍ ക്ലബ്ബിന്റെ യോഗ്യതാ മത്സരങ്ങള്‍ സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കാനാണ് നിലവില്‍ തീരുമാനം ആയിരിക്കുന്നത്. എന്നാല്‍ ഇതൊക്കെ സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം എത്തണമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. അതിന് ശേഷമാവും ഷെഡ്യൂള്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. എസ്ഒപി പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ടീമുകള്‍ ഇതിനോടകം പാലിക്കുന്നുണ്ട്. ടൂര്‍ണമെന്റിന് മുമ്പായി താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രോഗലക്ഷണമുള്ളവര്‍ക്ക് ക്വാറന്‍ൈന്‍ സൗകര്യം ഉള്‍പ്പെടെ അനുവദിക്കേണ്ടി വരും.

ileague

പല വേദികളിലായി മത്സരം നടത്തിയാല്‍ യാത്രയില്‍ താരങ്ങള്‍ കോവിഡ് വരാനുള്ള സാധ്യതയേറെയാണ്. ഇത് മുന്നില്‍ക്കണ്ടാണ് ടൂര്‍ണമെന്റ് ഒരു വേദിയില്‍ത്തന്നെ നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ ഫുട്‌ബോളിന്റെ തറവാടായ കൊല്‍ക്കത്തയില്‍ എല്ലാവിധ സൗകര്യവും എഐഎഫ്എഫ് ഒരുക്കിവരികയാണ്. ഒരു വേദിയില്‍ ആയതിനാല്‍ത്തന്നെ എവേ,ഹോം മത്സര രീതി ഇത്തവണ ഉണ്ടാകാനിടയില്ല. നോക്കൗട്ട് രീതിയിലാവും മത്സരം നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എഐഎഫ്എഫ് നടത്തേണ്ടതുണ്ട്. എസ്ഒപി പ്രകാരം താരങ്ങള്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. കൂടാതെ ബയോബബിള്‍ സുരക്ഷ താരങ്ങള്‍ക്കായി ഒരുക്കും. ഇത്തവണ രണ്ട് പുതിയ ക്ലബ്ബുകള്‍കൂടി ഐ ലീഗില്‍ കളിക്കും. ഡല്‍ഹിയില്‍ നിന്നുള്ള സുദേവ എഫ്‌സി,വിശാഖപട്ടണത്ത് നിന്നുള്ള ശ്രീനിഥി എഫ്‌സി എന്നീ ടീമുകളാണ് പുതുതായി എത്തുന്നത്. ഇതോടെ ഇത്തവണ 12 ടീമുകളാണ് ഐ ലീഗില്‍ കിരീടത്തിനായി പോരടിക്കുന്നത്.

Story first published: Saturday, August 15, 2020, 17:23 [IST]
Other articles published on Aug 15, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X