വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സിറ്റി പഴയ സിറ്റിയല്ല, ഏറ്റുമുട്ടിയാല്‍ വിവരമറിയും!! ഇതാണ് സിറ്റിയുടെ വിജയരഹസ്യം...

ടീമിലും ശൈലിയിലുമുള്ള വിശ്വാസമാണ് ഗ്വാര്‍ഡിയോളയ്ക്ക് നേട്ടമായത്

By Manu

ലണ്ടന്‍: യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകളുടെ നിരയിലേക്ക് അതിവേഗം വളരുകയാണ് ഇംഗ്ലീഷ് ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റി. നേരത്തേ നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിഴല്‍ മാത്രമായിരുന്ന സിറ്റി ഇപ്പോള്‍ അവരുടെ മുഖ്യ എതിരാളികളായി മാറിക്കഴിഞ്ഞു. ബാഴ്‌സലോണയെയും ബയേണ്‍ മ്യൂണിക്കിനെയുമെല്ലാം വിജയികളുടെ സംഘമാക്കിയ തന്ത്രശാലിയായ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ വരവോടെ സിറ്റി ടോപ്പ് ഗിയറിലാണ്.

കഴിഞ്ഞ സീസണില്‍ അത്ര വലിയ ചലനമൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ സീസണില്‍ ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റിയുടെ കുതിപ്പ് പല വമ്പന്‍മാരെയും അസ്വസ്ഥരാക്കിക്കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 18 ജയങ്ങളുമായി സിറ്റി ഇതിനകം പുതിയ റെക്കോര്‍ഡിട്ടു കഴിഞ്ഞു. 18 തുടര്‍ ജയങ്ങളെന്ന ബയേണ്‍ മ്യൂണിക്കിന്റെ സര്‍വ്വകാല റെക്കോര്‍ഡിനൊപ്പമാണ് സിറ്റി.

എല്ലാ കോമ്പിനേഷനും ശരിയായി വന്നതും അതിനൊപ്പം ഗ്വാര്‍ഡിയോളയെന്ന ഗ്ലാമര്‍ കോച്ചിന്റെ ചാണക്യതന്ത്രങ്ങളുമായപ്പോള്‍ സിറ്റി എതിരാളികളെ ചവിട്ടിമെതിച്ച് മുന്നോട്ട് പോവുകയായിരുന്നു. സിറ്റിയുടെ ഈ വിജയക്കുതിപ്പില്‍ നിര്‍ണായകമായത് എന്തൊക്കെയാണെന്നു നോക്കാം.

എന്തൊരു ഗോളി

എന്തൊരു ഗോളി

സിറ്റിയുടെ ഗോള്‍കീപ്പറില്‍ നിന്നു തന്നെ തുടങ്ങാം. സൂപ്പര്‍ താരം ജോ ഹാര്‍ട്ടിനെ ഗ്വാര്‍ഡിയോള ഒഴിവാക്കിയപ്പോള്‍ പഴിച്ചവരെല്ലാം ഇപ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തുകയാണ്. പാസിങ് ഗെയിമിന്റെ ആശാനായ ഗ്വാര്‍ഡിയോളയ്ക്കു പറ്റിയൊരു ഗോളിയെയാണ് ഇപ്പോള്‍ സിറ്റിക്കു ലഭിച്ചിരിക്കുന്നത്.
ഹാര്‍ട്ടിനു പകരം ബാഴ്‌സലോണയില്‍ നിന്നും ക്ലോഡിയോ ബ്രാവോയെ കൊണ്ടുവന്നെങ്കിലും അതു ക്ലിക്കായില്ല. ഇതോടെയാണ് ഇതുവരെ ഒരു മല്‍സരത്തില്‍പ്പോലും ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ബ്രസീല്‍ ഗോളി എഡേഴ്‌സണിനെ ഗ്വാര്‍ഡിയോളയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സിറ്റി ടീമിലേക്കു കൊണ്ടുവന്നത്.
ബെന്‍ഫിക്കയില്‍ നിന്നെത്തിയ എഡേഴ്‌സണ്‍ ഇതിനകം സിറ്റിയുടെ സ്റ്റാര്‍ പ്ലെയേഴ്‌സില്‍ ഒരാളായി മാറിക്കഴിഞ്ഞു. ടീമിന് മുന്നോട്ട് കയറി കളിക്കാന്‍ പാസുകള്‍ നിരന്തരം എത്തിച്ചുകൊടുക്കാനുള്ള മിടുക്കാണ് അദ്ദേഹത്തെ മറ്റു ഗോള്‍കീപ്പര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ലൈനപ്പിലെ മാറ്റം

ലൈനപ്പിലെ മാറ്റം

വലിയ പ്രതീക്ഷകളോടെയാണ് 100 മില്യണ്‍ യൂറോ ചെലവഴിച്ച് ഡിഫന്‍ഡര്‍മാരായ കൈല്‍ വാക്കറെയും ബെര്‍നാര്‍ഡ് മെന്‍ഡിയെയും ഗ്വാര്‍ഡിയോള സിറ്റിയിലേക്കു കൊണ്ടുവന്നത്. എന്നാല്‍ സപ്തംബറില്‍ മെന്‍ഡി പരിക്കേറ്റു പുറത്തായതോടെ ഗ്വാര്‍ഡിയോള ടീമിന്റെ ശൈലിയില്‍ വരുത്തിയ മാറ്റം നിര്‍ണായകമായി.
ഇരുവിങുകളിലും റഹീം സ്റ്റെര്‍ലിങ്, ലെറോയ് സെയ്ന്‍ എന്നിവരെ പരീക്ഷിക്കാനുള്ള ഗ്വാര്‍ഡിയോളയുടെ തന്ത്രം വിജയം കാണുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ടീമിനു വേണ്ടി മിന്നുന്ന പ്രകടനമാണ് ഈ പൊസിഷനില്‍ കാഴ്ചവച്ചത്.
മെന്‍ഡിക്കു പകരം സിറ്റി പ്രതിരോധനിരയിലെത്തിയ ഫാബിയന്‍ ഡെല്‍ഫും തിളങ്ങിയതോടെ സിറ്റിക്ക് ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ മികച്ചൊരു താരത്തെ ലഭിക്കുകയും ചെയ്തു.

ശൈലിയിലുള്ള വിശ്വാസം

ശൈലിയിലുള്ള വിശ്വാസം

തന്റെ ശൈലിയിലുള്ള അടിയുറച്ച വിശ്വാസം തന്നെയാണ് സിറ്റിയെ വിജയികളുടെ സംഘമാക്കി മാറ്റാന്‍ ഗ്വാര്‍ഡിയോളയെ സഹായിച്ചത്. കഴിഞ്ഞ സീസണില്‍ തന്റെ ശൈലിക്ക് അനുസരിച്ച് ടീമിന് കളിക്കാന്‍ കഴിഞ്ഞില്ലെന്ന് പരസ്യമായി പറഞ്ഞ അദ്ദേഹം അടുത്ത സീസണില്‍ ഇതിനു സാധിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കോച്ചിന്റെ വാക്കുകള്‍ ശരിവച്ച് താരങ്ങളും പൂര്‍ണമായി ഗ്വാര്‍ഡിയോള തിയറിയിലേക്ക് മാറിയപ്പോള്‍ സിറ്റി സ്വപ്‌നലോകത്തേക്ക് ചേക്കേറി.
കഴിഞ്ഞ സീസണിലെ ലീഗില്‍ സിറ്റി എവര്‍ട്ടനോയും (0-4) ലെസ്റ്റര്‍ സിറ്റിയോടും (2-4) ദയനീയമായി തോറ്റപ്പോള്‍ ഗ്വാര്‍ഡിയോള പറഞ്ഞത് ഇങ്ങനെയായിരുന്നു- താന്‍ ടാക്ലിങിന്റെ കോച്ചല്ല. തുടക്കത്തില്‍ പരാജയപ്പെട്ട തന്റെ ശൈലിയില്‍ തന്നെ അടിയുറച്ച് നിന്നാണ് അദ്ദേഹം ഈ സീസണില്‍ വിമര്‍ശകരുടെ വായടപ്പിച്ചത്.
സിറ്റിക്കൊപ്പമുള്ള പ്രഥമ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ഗ്വാര്‍ഡിയോളയ്ക്കായിരുന്നില്ല. പരിശീലന കരിയറില്‍ ഇതാദ്യമായിട്ടായിരുന്നു അദ്ദേഹത്തിന് സീസണില്‍ ഒരു കിരീടം പോലും നേടാന്‍ കഴിയാതിരുന്നത്. എന്നാല്‍ ഇത്തവണ ചാംപ്യന്‍സ് ലീഗ് അടക്കം എല്ലാം നേടാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ച് സിറ്റി മുന്നേറുകയാണ്.

എന്നും താരങ്ങള്‍ക്കൊപ്പം

എന്നും താരങ്ങള്‍ക്കൊപ്പം

സ്വന്തം ടീമിലെ താരങ്ങളിലുള്ള കോച്ചിന് വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല. താരങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോഴും അവര്‍ക്കൊപ്പം നിന്ന് ഫോമിലേക്ക് തിരിച്ചുവരാനുള്ള ഉപദേശങ്ങള്‍ നല്‍കുകയായിരുന്നു ഗ്വാര്‍ഡിയോള.
ഡിഫന്‍ഡര്‍മാരായ ജോണ്‍ സ്‌റ്റോണ്‍സ്, നിക്കോളാസ് ഒട്ടാമെന്‍ഡി, റഹീം സ്‌റ്റെര്‍ലിങ് എന്നിവരെല്ലാം കരിയറിലെ മോശം സമയങ്ങളിലൂടെ കടന്നു പോയപ്പോഴും ഗ്വാര്‍ഡിയോള ഇവരെ കൈവിട്ടില്ല. ഈ സീസണില്‍ ഇവരെല്ലാം മിന്നുന്ന പ്രകടനങ്ങളിലൂടെയാണ് കോച്ചിന്റെ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍

തോല്‍ക്കാന്‍ മനസ്സില്ലാത്തവര്‍

സിറ്റിയെ തോല്‍ക്കാന്‍ മനസ്സില്ലാത്തവരുടെ സംഘമാക്കി ഗ്വാര്‍ഡിയോള ഉടച്ചുവാര്‍ക്കുകയായിരുന്നു. തോല്‍വി മുന്നില്‍ കണ്ടാലും അവസാന സെക്കന്റ് വരെ പൊരുതാന്‍ ടീമിന് അദ്ദേഹം ഉപദേശം നല്‍കുകയായിരുന്നു. നവംബര്‍-ഡിസംബര്‍ മാസങ്ങള്‍ക്കിടെ നടന്ന പല മല്‍സരങ്ങളിലും സിറ്റിയുടെ ഈ പോരാട്ടവീര്യം ലോകം കണ്ടു.
തുടര്‍ച്ചയായി നാലു കളികളിലാണ് സിറ്റി അവസാന മിനിറ്റുകളില്‍ ഗോള്‍ നേടി 2-1നു ജയിച്ചുകയറിയത്. ഇതില്‍ മൂന്നു തവണയും 83ാം മിനിറ്റിലോ അതിനു ശേഷമോയാണ് സിറ്റിയുടെ വിജയഗോള്‍ പിറന്നത്.

Story first published: Saturday, December 30, 2017, 15:12 [IST]
Other articles published on Dec 30, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X