വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അര്‍ജന്റീനയുടെ ഓഫര്‍ വന്നിട്ടില്ല... അത് അസംബന്ധം, വന്നാലും സ്വീകരിക്കില്ലെന്ന് ഗ്വാര്‍ഡിയോള!!

ഗ്വാര്‍ഡിയോളയെ സമീപിച്ചതായി നേരത്തേ അസോസിയേഷന്‍ പറഞ്ഞിരുന്നു

ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസയേഷനെതിരേ തുറന്നടിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള. അര്‍ജന്റീനയുടെ പുതിയ കോച്ചാക്കാന്‍ ഗ്വാര്‍ഡിയോളയെ സമീപിച്ചതായും എന്നാല്‍ അദ്ദേഹം ആവശ്യപ്പെടുന്ന ശമ്പളം നല്‍കാന്‍ കഴിയാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ കുറച്ചു ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗ്വാര്‍ഡിയോള.

അര്‍ജന്റീനയ്ക്കു മാത്രമല്ല, ഇനി ബാഴ്‌സയ്ക്കും മെസ്സി പടനായകന്‍... ആദ്യ പോര് ഫൈനല്‍ തന്നെ!!അര്‍ജന്റീനയ്ക്കു മാത്രമല്ല, ഇനി ബാഴ്‌സയ്ക്കും മെസ്സി പടനായകന്‍... ആദ്യ പോര് ഫൈനല്‍ തന്നെ!!

പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ ആര്‍ക്ക്? പെലെയുടെ പ്രവചനം ഇങ്ങനെ... കാരണവുമുണ്ട് പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ ആര്‍ക്ക്? പെലെയുടെ പ്രവചനം ഇങ്ങനെ... കാരണവുമുണ്ട്

പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച ആഴ്‌സനലിനെതിരേ നടക്കാനിരിക്കുന്ന സീസണിലെ ആദ്യ മല്‍സരത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം എഎഫ്എയുടെ വാദം തള്ളിയത്.

 പ്രസ്താവനയില്‍ നിരാശ

പ്രസ്താവനയില്‍ നിരാശ

വലിയ പണസഞ്ചിയില്ലാത്തതിനാല്‍ ഗ്വാര്‍ഡിയോള ഓഫര്‍ സ്വീകരിച്ചില്ലെന്ന ടാപ്പിയയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കടുത്ത നിരാശ തോന്നിയതായി ഗ്വാര്‍ഡിയോള പറഞ്ഞു. എഎഫ്എ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ടാപ്പിയയുടെ ഈ പ്രസ്താവന കേട്ടപ്പോള്‍ വളരെയധികം വിഷമം തോന്നിയതായും അദ്ദേഹം വ്യക്തമാക്കി.

എത്രയാണെന്ന് എഎഫ്എയ്ക്ക് അറിയുമോ?

എത്രയാണെന്ന് എഎഫ്എയ്ക്ക് അറിയുമോ?

ഗ്വാര്‍ഡിയോളയ്ക്കു പ്രതിഫലമായി നല്‍കാനുള്ള പണം തങ്ങളുടെ പക്കല്‍ ഇല്ലെന്ന് പറയുമ്പോള്‍ തന്നെ തന്റെ പ്രതിഫലം എത്രയാണെന്ന് എഎഫ്എയ്ക്ക് അറിയുമോയെന്ന് ഗ്വാര്‍ഡിയോള ചോദിച്ചു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അര്‍ജന്റീനയുടെ കോച്ച് ഓഫറുമായി തന്നെയാരും സമീപിച്ചിട്ടില്ല എന്നകാണ്. പിന്നെ എന്തിനാണ് പ്രതിഫലത്തിന്റെ പേരിലാണ് തങ്ങള്‍ പിന്‍മാറിയതെന്ന തരത്തില്‍ എഎഫ്എ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുന്നതെന്നും ഗ്വാര്‍ഡിയോള ചോദിച്ചു.

ഓഫര്‍ വന്നാലും സ്വീകരിക്കില്ല

ഓഫര്‍ വന്നാലും സ്വീകരിക്കില്ല

അര്‍ജന്റീനയുടെ കോച്ചാവാന്‍ ഓഫര്‍ വന്നാലും താന്‍ സ്വീകരിക്കില്ലെന്ന് ഗ്വാര്‍ഡിയോള വ്യക്തമാക്കി. സിറ്റിക്കൊപ്പം താന്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ ജേതാക്കളാക്കിയ ശേഷം ഗ്വാര്‍ഡിയോള കരാര്‍ പുതുക്കിയിരുന്നു. മുന്‍ ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ കൂടിയായ അദ്ദേഹം മൂന്നു വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്.

കരാര്‍ അവസാനിക്കുന്നതുവരെ തുടരും

കരാര്‍ അവസാനിക്കുന്നതുവരെ തുടരും

കരാര്‍ അവസാനിക്കുന്നതു വരെ സിറ്റിക്കൊപ്പം തുടരാനാണ് തീരുമാനം. അതല്ലാതെ ഉയര്‍ന്ന പ്രതിഫലം നല്‍കുന്നതിനാലാണ് താന്‍ സിറ്റിയില്‍ തന്നെ തുടരുന്നത് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി.

അര്‍ജന്റീനക്കാരന്‍ തന്നെയാവണം

അര്‍ജന്റീനക്കാരന്‍ തന്നെയാവണം

അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍ അര്‍ജന്റീനക്കാരന്‍ തന്നെയാവണമെന്നാണ് തന്റെ അഭിപ്രായമെന്ന് സ്പാനിഷ് വംശജനായ ഗ്വാര്‍ഡിയോള പറഞ്ഞു. അര്‍ജന്റീനയില്‍ തന്നെ മികച്ച കോച്ചുമാരുണ്ട്. അവരിലൊരാളെ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
തന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. ഉയര്‍ന്ന പ്രതിഫലത്തിന്റെ പേരില്‍ ഗ്വാര്‍ഡിയോള കോച്ചാവാനുള്ള ഓഫര്‍ താന്‍ തള്ളിയെന്ന് ഭാവിയില്‍ ആരും പറയരുതെന്നും ഗ്വാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 11, 2018, 15:14 [IST]
Other articles published on Aug 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X