ലക്ഷ്യം ഐഎസ്എല്‍: ഗോകുലം എഫ്‌സി നിലപാട് വ്യക്തമാക്കുന്നു

Posted By:

കോഴിക്കോട്: മികച്ച ടീമുകള്‍ മത്സരിക്കുന്ന ഐഎസ്എല്‍ പോലുള്ള സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റുകളില്‍ ഇടം നേടുകയാണ് ഗോകുലം കേരള എഫ്‌സിയുടെ ലക്ഷ്യമെന്ന് കോച്ച് ബിനോയ് ജോര്‍ജും ക്യാപ്റ്റന്‍ സുശാന്ത് മാത്യുവും പറഞ്ഞു. ഗോളടിക്കുതിനല്ല പ്രാധാന്യം. ആരു ഗോളടിച്ചാലും ടീമിനെ വിജയിപ്പിക്കുകയാണ് ദൗത്യമെും സുശാന്ത് മാത്യു പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതെങ്കിലും ജയിക്കുമോ? ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും 'വീട്ടുമുറ്റത്ത്'... കാത്തിരുന്ന ഗോള്‍ ആര് നേടും?

കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ പിന്തുണയില്‍ കളിക്കുമ്പോള്‍ കളി അനുകൂലമാകും. ഗോളടിച്ച് മികച്ച കളി പുറത്തെടുത്താല്‍ കോഴിക്കോട്ടുകാര്‍ തങ്ങളുടെ കൂടെ നില്‍ക്കുവരാണെ് അറിയാം. അതിനാല്‍ അത്തരം മികച്ച കളി പുറത്തെടുക്കാനാണ് ശ്രമിക്കുക. കേരളത്തില്‍ നിന്നുള്ള ടീമിന്റെ ക്യാപ്റ്റനാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ക്യാപ്റ്റന്‍ ആകുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. സഹകളിക്കാരെ കഴിയാവുന്നത്ര മോട്ടിവേറ്റ് ചെയ്യാറുണ്ട്. അവസരങ്ങള്‍ കഠിനാധ്വാനത്തിലൂടെ വിജയത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്നും പറയാറുണ്ട്. കളിക്കാരെല്ലാം പ്രൊഫഷണലുകളായതിനാല്‍ അച്ചടക്കം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ മികവ് പുലര്‍ത്തുന്നു. ഐ ലീഗ് പോലത്തെ മത്സരങ്ങള്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളാണ് തുറന്നിടുത്. കേരളത്തില്‍ നിന്നു പരിചയസമ്പരായ താരങ്ങളെ ലഭിക്കാത്തതിനാലാണ് മിസോറാമില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നുമൊക്കെ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വന്നതെന്നും സുശാത് മാത്യു പറഞ്ഞു.

gokulamfcteaammugamugam

ഇത്തവണ കളിക്കാരെ തെരഞ്ഞെടുക്കാന്‍ ആവശ്യമായ സമയം ലഭിച്ചില്ലെന്നും വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച താരങ്ങളെ കണ്ടെത്തി ടീമിനെ ശക്തമാക്കുമെന്ന് കോച്ച് ബിനോയ് ജോര്‍ജ് പറഞ്ഞു. മലയാളികളെയാണ് കൂടുതല്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യം. എന്നാല്‍ എസ്.ബി.ടി, കേരള പൊലീസ് തുടങ്ങിയവയില്‍ നിന്നും വായ്പക്ക് കളിക്കാരെ ലഭിക്കാത്ത സാഹചര്യമുണ്ടായി. ഗോള്‍ കീപ്പര്‍മാരെയും കിട്ടാനില്ല. മറ്റു സംസ്ഥാനങ്ങളിലെല്ലാം വായ്പ വ്യവസ്ഥയില്‍ കളിക്കാരെ ലഭ്യമാക്കുമ്പോള്‍ കേരളത്തില്‍ അത്തരം സാഹചര്യമില്ല. ഇപ്പോള്‍ 10 മലയാളി താരങ്ങള്‍ ടീമിനൊപ്പമുണ്ട്. പ്രകടനവും പരിചയവും നോക്കിയാണ് സുശാന്ത് മാത്യുവിനെ ക്യാപ്റ്റനാക്കിയത്. മികച്ച ഫോര്‍മേഷനില്‍ മികച്ച കളി പുറത്തെടുത്ത് പോയന്റ് നേടാനുള്ള പ്രവര്‍ത്തനമാണ് ടീം നടത്തുക. ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗോള്‍ വഴങ്ങാതിരിക്കുകയാണ് ലക്ഷ്യമെന്നും ബിനോ ജോര്‍ജ് പറഞ്ഞു.

പ്രസിഡന്റ് വി.സി. പ്രവീണ്‍, ടെക്‌നിക്കല്‍ ഡയറക്റ്റര്‍ സി.എം. രഞ്ജിത്ത്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കുട്ടിശങ്കരന്‍, പ്രസ്‌ക്ലബ് സെക്രട്ടറി വിപുല്‍നാഥ്, ട്രഷറര്‍ കെ.സി. റിയാസ് എന്നിവര്‍ പ്രസംഗിച്ചു.

caption

കാലിക്കറ്റ് പ്രസ് ക്ലബില്‍ നട മുഖാമുഖത്തില്‍ ഗോകുലം കേരള എഫ്‌സി ക്യാപ്റ്റന്‍ സുശാന്ത് മാത്യു സംസാരിക്കുന്നു.

Story first published: Sunday, December 3, 2017, 10:29 [IST]
Other articles published on Dec 3, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍