ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ ഹീറോ ജിങ്കന്‍ പുതിയ കുപ്പായത്തില്‍, എടിക്കെ മോഹന്‍ ബഗാനൊപ്പം ചേര്‍ന്നു

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഹീറോയുമായിരുന്ന ഡിഫന്‍ഡര്‍ സന്ദേഷ് ജിങ്കന്‍ ഇനി പുതിയ ജഴ്‌സിയില്‍. എടിക്കെ മോഹന്‍ ബഗാന്‍ ടീമുമായാണ് താരം കരാര്‍ ഒപ്പിട്ടത്. നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരായ എടിക്കെയും ഐ ലീഗിലെ അതികായന്‍മാരായ മോഹന്‍ ബഗാനും ലയിച്ചാണ് എടിക്കെ മോഹന്‍ ബഗാനായി മാറിയത്. പുതിയ സീസണിലെ ഐഎസ്എല്‍ ഇവരുടെ അരങ്ങേറ്റം കൂടിയായിരിക്കും. എടിക്കെയുമായി മോഹവിലയ്ക്കാണ് ജിങ്കന്‍ കരാറിലെത്തിയത്. ഇതോടെ ബെംഗളൂരു എഫ്‌സിയുടെ സൂപ്പര്‍ താരം സുനില്‍ ഛേത്രി, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു എന്നിവര്‍ക്കൊപ്പം ഏറ്റവും വില പിടിപ്പുള്ള താരമായി അദ്ദേഹം മാറുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ കളികളത്തിനു പുറത്തായിരുന്നു ജിങ്കന്‍. ഇന്ത്യന്‍ ടീമിായി കളിക്കവെ കാല്‍മുട്ടിനേറ്റ പരിക്കായിരുന്നു അദ്ദേഹത്തിനു തിരിച്ചടിയായത്. നവംബറില്‍ ഡിഫന്‍ഡര്‍ ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം പല ക്ലബ്ബുകളുമായി ബന്ധപ്പെടുത്തിയും ജിങ്കന്‍ പേരുകള്‍ വന്നിരുന്നു. വിദേശ ക്ലബ്ബിലേക്കു താരം ചേക്കേറിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ശമ്പളവും ബോണസുമടക്കം ഏകദേശം 1.7 കോടി മുതല്‍ രണ്ടു കോടി രൂപ വരെയാണ് എടിക്കെ മോഹന്‍ ബഗാനില്‍ ജിങ്കനു ലഭിക്കുക. ഐഎസ്എല്ലിന്റെ ഏഴാം സീസണിനു മുന്നോടിയായി ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ഗോവയിലെത്തുകയും ക്വാറന്റീനില്‍ പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജിങ്കന്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന വിവരം എടിക്കെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്നു ഫ്രാഞ്ചൈസികളെ മറികടന്നാണ് സ്റ്റാര്‍ ഡിഫന്‍ഡറെ എടിക്കെ സ്വന്തമാക്കിയതെന്നാണ് വിവരം.

IPL 2020: ട്രോളിയവരുടെ വായടപ്പിച്ച് കമ്മിന്‍സ്, മിന്നും പ്രകടനം- കോടികള്‍ വെറുതെയായില്ല

IPL 2020: 3 ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം, ഇല്ലെങ്കില്‍ സിഎസ്‌കെയെ കാത്തിരിക്കുന്നത് ഹാട്രിക് തോല്‍വി!

എടിക്കെ എംബിയ്‌ക്കൊപ്പം ചേരാനായതില്‍ അതിയായ സന്തോഷമുണ്ട്. കോച്ച്, ഉടമകള്‍ എന്നിവരുമായി വിശദമായി സംസാരിക്കുകയും ഇതില്‍ സംതൃപ്തനുമാണ്. ടീമില്‍ ഇതിനകം തന്നെ നിരവധി സുഹൃത്തുക്കള്‍ തനിക്കുണ്ട്. അവര്‍ക്കൊപ്പം ചേരാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കാത്തിരിക്കുകയാണെന്നും ഈ വര്‍ഷം അര്‍ജുന അവാര്‍ഡ് നേടിയ 27 കാരനായ ജിങ്കന്‍ പ്രതികരിച്ചു. ഇന്ത്യക്കു വേണ്ടി 36 മല്‍സരങ്ങള്‍ കളിച്ച താരം നാലു ഗോളുകളും നേടിയിട്ടുണ്ട്.

ക്ലബ്ബുമായി എത്ര വര്‍ഷത്തെ കരാളിലാണ് ജിങ്കന്‍ ഒപ്പുവച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2014ലെ പ്രഥമ ഐഎസ്എല്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമായിരുന്നു സിക്കിം സ്വദേശിയായ ജിങ്കന്‍. മഞ്ഞക്കുപ്പായത്തിലാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ഡിഫന്‍ര്‍മാരിലൊരാളാണെന്ന് തെളിയിച്ചത്. ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായിരുന്ന അദ്ദേഹം നിരവധി തവണ ടീമിന്റെ രക്ഷകനാവുകയും ചെയ്തിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 26, 2020, 22:53 [IST]
Other articles published on Sep 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X