വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഓര്‍മയുണ്ടോ ഈ മുഖം? ആ സംഭവം കരിയറിനെ ബാധിച്ചു!! മനസ്സ് തുറന്ന് ബ്രസീല്‍ സ്റ്റാര്‍ അഡ്രിയാനോ

പരിക്കുകളും കളിക്കളത്തിനു പുറത്തെ പെരുമാറ്റവും താരത്തിന്റെ കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു

സാവോപോളോ: മിന്നല്‍ വേഗം, അസാധാരണാമായ ശാരീരിക മികവ്, അദ്ഭുതപ്പെടുത്തുന്ന ഷൂട്ടിങ് പാടവം... ഇവയെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് സ്ട്രൈക്കറെന്ന നിലയില്‍ ലോക ഫുട്‌ബോളില്‍ തരംഗമായി മാറിയ താരമായിരുന്നു ബ്രസീലിന്റെ മുന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അഡ്രിയാനോ. കരിയറിന്റെ തുടക്കകാലത്ത് അഡ്രിയാനോയെപ്പോലെ അപകടകാരിയായ മറ്റൊരു സ്‌ട്രൈക്കര്‍ തന്നെ ഇല്ലായിരുന്നു. ദി എംപററര്‍ എന്ന വിളിപ്പേരും ആരാധകര്‍ അദ്ദേഹത്തിനു നല്‍കി. ബ്രസീലിന്റെ ഇതിഹാസതാരമാവുമെന്നു വരെ വിശേഷിപ്പിക്കപ്പെട്ട അഡ്രിയാനോയുടെ കരിയര്‍ പെട്ടെന്നാണ് അവിശ്വസനീയമാം വിധമാണ് തകര്‍ന്നത്.

അവര്‍ ശത്രുക്കള്‍ തന്നെ!! ഒപ്പു നല്‍കാന്‍ മെസ്സി കൂട്ടാക്കിയില്ല, സൂപ്പര്‍ താരത്തിന് തെറിവിളിഅവര്‍ ശത്രുക്കള്‍ തന്നെ!! ഒപ്പു നല്‍കാന്‍ മെസ്സി കൂട്ടാക്കിയില്ല, സൂപ്പര്‍ താരത്തിന് തെറിവിളി

ഗെയ്ല്‍ മുട്ടുമടക്കി, ഇനി മക്കുല്ലം യൂനിവേഴ്‌സല്‍ ബോസ്!! ടി20 റെക്കോര്‍ഡ് ബൗണ്ടറി കടത്തി... ഗെയ്ല്‍ മുട്ടുമടക്കി, ഇനി മക്കുല്ലം യൂനിവേഴ്‌സല്‍ ബോസ്!! ടി20 റെക്കോര്‍ഡ് ബൗണ്ടറി കടത്തി...

സൂപ്പര്‍ താരമെന്ന പദവിയിലേക്ക് മുന്നേറിയ അദ്ദേഹം അധികം വൈകാതെ തന്നെ ദേശീയ ടീമില്‍ നിന്നും പുറത്തായി. ക്ലബ്ബ് ഫുട്‌ബോളിലൂടെ ഒരു തിരിച്ചുവരവ് അഡ്രിയാനോ സ്വപ്‌നം കണ്ടിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ അതും നടന്നില്ല. തന്റെ കരിയറിനെക്കുറിച്ചും തിരിച്ചടികളെക്കുറിച്ചും അഡ്രിയാനോ മനസ്സ് തുറക്കുന്നു.

അച്ഛന്റെ മരണം തളര്‍ത്തി

അച്ഛന്റെ മരണം തളര്‍ത്തി

അച്ഛന്റെ മരണം തന്നെ ശരിക്കും തളര്‍ത്തിയതായി ഒരു ബ്രസീലിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഡ്രിയാനോ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ അഭാവം ജീവിതത്തിന്റെ താളം തെറ്റിച്ചു. അക്കാലത്ത് താന്‍ അനുഭവിച്ച വിഷമത്തെക്കുറിച്ച് പറഞ്ഞാല്‍ മറ്റുള്ളവര്‍ക്കു മനസ്സിവാലില്ല. വല്ലാത്തൊരു ശൂന്യതയാണ് അച്ഛന്റെ മരണമുണ്ടാക്കിയത്. ഇതോടെയാണ് മദ്യപിക്കാന്‍ തുടങ്ങിയത്. മദ്യപിക്കുമ്പോള്‍ മാത്രമേ അക്കാലത്ത് സന്തോഷം കണ്ടെത്താന്‍ തനിക്കായിരുന്നുള്ളൂ. എല്ലാ രാത്രികളിലും മദ്യപിക്കാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

 മദ്യപിച്ച് പരിശീലനത്തിനെത്തി

മദ്യപിച്ച് പരിശീലനത്തിനെത്തി

മദ്യപിച്ചാണ് അക്കാലത്ത് തന്റെ ക്ലബ്ബായ ഇന്റര്‍മിലാനില്‍ പോയിരുന്നതെന്ന് അഡ്രിയാനോ വ്യക്തമാക്കി. മദ്യപാനം നിര്‍ത്താന്‍ സാധിച്ചില്ല. ഇതോടെ ഇന്റര്‍മിലാന്‍ ടീം വിടേണ്ടിവന്നു. രാവിലെയുള്ള പരിശീലനസെഷനില്‍ പോലും മദ്യപിച്ചാണ് അന്നു ചെന്നിരുന്നത്. മദ്യപാനത്തില്‍ നിന്നും എങ്ങനെ മുക്തനാവുമെന്ന് പോലും അറിയാതെ ജീവിതം ശരിക്കും താളംതെറ്റിയ അവസ്ഥയിലായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

ഇന്റര്‍മിലാന്‍ ഏറെ പിന്തുണച്ചു

ഇന്റര്‍മിലാന്‍ ഏറെ പിന്തുണച്ചു

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് പരിശീലനത്തിന് എത്തിയിരുന്നതെങ്കിലും ഇന്റര്‍ തന്നെ കൈവിട്ടില്ല. തന്നെ കളിപ്പിക്കാതിരിക്കാനുള്ള കാരണങ്ങളെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ താരത്തിന്റെ പേശിക്കു പരിക്കുണ്ടെന്നാണ് ഇന്റര്‍ കോച്ചും മറ്റും വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയിരുന്നതെന്നും അഡ്രിയാനോ പറഞ്ഞു.

വഴിതെറ്റിച്ചത് സുഹൃത്തുക്കള്‍

വഴിതെറ്റിച്ചത് സുഹൃത്തുക്കള്‍

മദ്യപാനം നിര്‍ത്താന്‍ കഴിയാതിരിക്കാന്‍ കാരണം ചുറ്റുപാടുമുള്ള സുഹൃത്തുക്കളാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. അവരാണ് തന്നെ പാര്‍ട്ടികള്‍ക്കും പല സ്ത്രീകളുമായുള്ള ബന്ധത്തിലേക്കും നയിച്ചത്. ഇതില്‍ നിന്നു മോചിതനായത് ബ്രസീലില്‍ തിരിച്ചെത്തിയപ്പോഴാണ്. മല്‍സരരംഗത്ത് ഇല്ലെങ്കിലും ഏറെ സന്തോഷവാനായാണ് ഇപ്പോള്‍ താന്‍ ജീവിക്കുന്നതെന്നും അഡ്രിയാനോ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 30, 2018, 15:14 [IST]
Other articles published on Aug 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X