വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: മെക്‌സിക്കന്‍ തിരമാലയില്‍ ജര്‍മനി വീണു!! ആദ്യ അട്ടിമറി, തോല്‍വി 0-1ന്

ലൊസാനോയാണ് മെക്‌സിക്കോയുടെ വിജയഗോള്‍ നേടിയത്‌

ജർമ്മനിയെ തോൽപ്പിച്ച് മെക്സിക്കോയുടെ വിജയം | Oneindia Malayalam

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലുഷ്‌നിക്കി സ്‌റ്റേഡിയം സാക്ഷിയായി. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിക്ക് ആദ്യ മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് എഫിലെ കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മെക്‌സിക്കോയാണ് ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ചത്. 35ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ ഗോളില്‍ മെക്‌സിക്കോ അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു.

1

കളിയിലുടനീളം ജര്‍മനി ആധിപത്യം പുലര്‍ത്തിയെങ്കിലും ഇവ ഗോളാക്കി മാറ്റാനായില്ല. മെക്‌സിക്കോയാവട്ടെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ജര്‍മനിയുടെ കഥ കഴിക്കുകയായിരുന്നു. മെക്‌സിക്കോയുടെ വിജയഗോള്‍ പിറന്നതും കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു.

രണ്ടാംപകുതിയില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നു മെക്‌സിക്കോയ്ക്കു ലീഡുയര്‍ത്താനുള്ള ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാംപകുതിയില്‍ ജര്‍മനിയുടെ സമഗ്രാധിപത്യമാണ് കണ്ടത്. ഇരുവിങുകളിലൂടെയും ഗോളിനായി ജര്‍മനി തുടരെ നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.

ലൈനപ്പ്

ജര്‍മനി- നുയര്‍, പ്ലാറ്റെന്‍ഹാട്ട്, ഹമ്മല്‍സ്, ബോട്ടെങ്, കിമ്മിച്ച്, ക്രൂസ്, ഖെദീറ, ഡ്രാക്‌സ്‌ലര്‍, ഓസില്‍, മുള്ളര്‍, വെര്‍ണര്‍
മെക്‌സിക്കോ- ഒക്കോവ, സാല്‍സെഡോ, അയാല, മൊറേനോ, ഗല്ലാര്‍ഡോ, ഗ്വര്‍ഡാഡോ, ഹെരേര, ലയുന്‍, വെല, ലൊസാനോ, ഹെര്‍ണാണ്ടസ്.

Jun 17, 2018, 10:24 pm IST

റഫറിയുടെ ഫൈനല്‍ വിസില്‍... മെക്‌സിക്കോ അതു സാധിച്ചു, ലോക ചാംപ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി

Jun 17, 2018, 10:16 pm IST

മല്‍സരം അവസാന അഞ്ച് മിനിറ്റിലേക്ക്... ജര്‍മനിക്ക് പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍

Jun 17, 2018, 10:11 pm IST

സമനില ഗോളിനായി ജര്‍മനി തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. കൗണ്ടര്‍ അറ്റാക്കിലൂടെ ലീഡുയര്‍ത്താന്‍ മെക്‌സിക്കോയ്ക്ക് ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല

Jun 17, 2018, 10:10 pm IST

74ാം മിനിറ്റില്‍ ഗ്വര്‍ഡായോയെ പിന്‍വലിച്ച് മെക്‌സിക്കോ മുന്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വസിനെ ഇറക്കി. ഇതോടെ അഞ്ചു ലോകകപ്പില്‍ കളിക്കുന്ന മൂന്നാമത്തെ താരമായി മാര്‍ക്വസ് മാറി

Jun 17, 2018, 10:00 pm IST

70ാം മിനിറ്റില്‍ മെക്‌സിക്കോയുടെ അപകടകരമായ കൗണ്ടര്‍അറ്റാക്ക്. ത്രൂബോള്‍ സ്വീകരിച്ച് ഒറ്റയ്ക്ക് ബോക്‌സിനുള്ളിലേക്കു കുതിച്ച ഹെര്‍ണാണ്ടസിനെ ജര്‍മന്‍ ഡിഫന്‍ഡര്‍ ഹമ്മല്‍സ് പിടിച്ചുവീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി നല്‍കിയില്ല

Jun 17, 2018, 9:49 pm IST

60ാം മിനിറ്റില്‍ ഖെദീറയെ പിന്‍വലിച്ച് ജര്‍മനി മാര്‍കോ റ്യൂസിനെ ഇറക്കി

Jun 17, 2018, 9:48 pm IST

56ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം. ഇത്തവണയും കൗണ്ടര്‍ അറ്റാക്കാണ് ജര്‍മനിയെ വിറപ്പിച്ചത്. എന്നാല്‍ ഗോളി നുയര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഹെക്ടര്‍ ഹെരേരയുടെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നു.

Jun 17, 2018, 9:43 pm IST

സമനില ഗോള്‍ തേടി ജര്‍മനിയുടെ തുടര്‍ച്ചയായ നീക്കങ്ങള്‍

Jun 17, 2018, 9:40 pm IST

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയില്‍ കളിയുടെ വേഗം കുറഞ്ഞു

Jun 17, 2018, 9:37 pm IST

രണ്ടാം പകുതിക്ക് തുടക്കം. തിരിച്ചടിക്കുമോ ലോക ചാംപ്യന്‍മാര്‍?

Jun 17, 2018, 9:22 pm IST

ഒന്നാംപകുതിയില്‍ ജര്‍മനി ഗോളിലേക്ക് തൊടുത്തത് ഏഴ് ഷോട്ടുകള്‍

Jun 17, 2018, 9:19 pm IST

മെക്‌സിക്കോയ്ക്കു വേണ്ടി ഗോള്‍ നേടിയ ലൊസാനോയുടെ ആഹ്ലാദം

Jun 17, 2018, 9:18 pm IST

ഒന്നാംപകുതി അവസാനിച്ചു. മെക്‌സിക്കോ 1-0ന് മുന്നിട്ടുനില്‍ക്കുന്നു

Jun 17, 2018, 9:16 pm IST

സമനില ഗോളിനായുള്ള ജര്‍മനിയുടെ നിരന്തര മുന്നേറ്റങ്ങള്‍. പക്ഷെ ഒന്നും ലക്ഷ്യം കാണുന്നില്ല

Jun 17, 2018, 9:14 pm IST

39ാം മിനിറ്റില്‍ സമനില ഗോള്‍ നേടുന്നതില്‍ നിന്നും ക്രോസ് ബാര്‍ ജര്‍മനിയെ തടഞ്ഞു. അപകടകരമായ പൊസിഷനില്‍ നിന്നും ക്രൂസിന്റെ വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് മെക്‌സിക്കന്‍ ഗോളി ഒക്കോവ പറന്നുയര്‍ന്നു കുത്തിയകറ്റിയപ്പോള്‍ പന്ത് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു

Jun 17, 2018, 9:09 pm IST

35ാ മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ലൊസാനോയാണ് മെക്‌സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. ജര്‍മന്‍ ഡിഫന്‍ഡര്‍ ബോട്ടെങ്കിനെ വെട്ടിച്ച് ഹെര്‍ണാണ്ടസ് കൈമാറിയ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലൊസാനോ വലയിലേക്ക് അടിച്ചുകയറ്റി.

Jun 17, 2018, 9:07 pm IST

ഗോള്‍.... ജര്‍മനി വിറച്ചു, മെക്‌സിക്കോയ്ക്ക് ലീഡ്!!

Jun 17, 2018, 9:00 pm IST

ജര്‍മന്‍ ഗോള്‍മുഖം വിറപ്പിച്ച് മെക്‌സിക്കോയുടെ തുടരെയുള്ള കൗണ്ടര്‍ അറ്റാക്കുകള്‍. എന്നാല്‍ എല്ലാം ജര്‍മന്‍ പ്രതിരോധമതിലില്‍ തട്ടി തകര്‍ന്നു

Jun 17, 2018, 8:53 pm IST

തടുക്കാമെങ്കില്‍ തടുത്തോ... ജര്‍മന്‍ താരം വെര്‍ണറുടെ മുന്നേറ്റം

Jun 17, 2018, 8:52 pm IST

ജര്‍മനിക്കെതിരേ ഫ്രീകിക്ക് നല്‍കിയപ്പോള്‍ റഫറിയുമായി തര്‍ക്കിക്കുന്ന ടോണി ക്രൂസ്‌

Jun 17, 2018, 8:50 pm IST

18ാം മിനിറ്റില്‍ ജര്‍മനിയെ മെക്‌സിക്കോ വീണ്ടും വിറപ്പിച്ചു. മിന്നല്‍ നീക്കത്തിനൊടുവില്‍ ഇടതുമൂലയിലൂടെ ഹെര്‍ണാണ്ടസ് ബോക്‌സിനുള്ളിലേക്കു ഇരമ്പിയെത്തിയപ്പോള്‍ മുന്നില്‍ ഗോളി നുയര്‍ മാത്രം. എന്നാല്‍ ജര്‍മന്‍ പ്രതിരോധനിര ഇടപെട്ട് അപകടമൊഴിവാക്കി.

Jun 17, 2018, 8:46 pm IST

14ാം മിനിറ്റില്‍ ഗോളി നുയര്‍ വീണ്ടും ജര്‍മനിയുടെ രക്ഷകനായി. വലതുമൂലയില്‍ നിന്നുള്ള ഫ്രീകിക്കിനൊടുവില്‍ മൊറേനോയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ വലതു വശത്തേക്ക് ഡൈവ് ചെയ്ത് നുയര്‍ പിടിയിലൊതുക്കി

Jun 17, 2018, 8:41 pm IST

മെക്‌സിക്കോയുടെ ഗോള്‍ ശ്രമം വിഫലമാക്കുന്ന നുയര്‍

Jun 17, 2018, 8:39 pm IST

ബോക്‌സിന് തൊട്ടരികില്‍ വച്ച് മികച്ചൊരു പൊസിഷനില്‍ മെക്‌സിക്കോയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. എന്നാല്‍ ലൊയൂനിന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്‌

Jun 17, 2018, 8:38 pm IST

കോര്‍ണറിനൊടുവില്‍ ലഭിച്ച പന്തില്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ മാറ്റ്‌സ് ഹമ്മല്‍ പരീക്ഷിച്ച ഇടംകാല്‍ ഷോട്ട് നേരെ ഗോളി ഒക്കോവയുടെ കൈകളില്‍ അവസാനിച്ചു

Jun 17, 2018, 8:34 pm IST

മൂന്നാം മിനിറ്റില്‍ വെര്‍ണറിലൂടെ ജര്‍മനിയുടെ ആദ്യ ഗോള്‍ ശ്രമം. വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ വെര്‍ണര്‍ തൊടുത്ത ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോയി.

Jun 17, 2018, 8:33 pm IST

ജര്‍മനിയുടെ വിറപ്പിച്ച് ആദ്യ മിനിറ്റില്‍ തന്നെ മെക്‌സിക്കോയുടെ മുന്നേറ്റം. ഇടതുവിങിലൂടെ പറന്നെത്തിയ മെക്‌സിക്കോ താരം ലൊസാനോയുടെ ഷോട്ട് ജര്‍മന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. തുടര്‍ന്നു ലഭിച്ച കോര്‍ണര്‍ ജര്‍മി ഗോളി നുയര്‍ ഒരു വിധം പിടിയിലൊതുക്കി.

Jun 17, 2018, 8:30 pm IST

കിക്കോഫ്.... ജര്‍മനി- മെക്‌സിക്കോ പോരാട്ടത്തിന് തുടക്കം

Jun 17, 2018, 8:25 pm IST

സ്റ്റേഡിയത്തില്‍ ഇരുടീമിന്റെയും ദേശീയ ഗാനം മുഴങ്ങുന്നു

Jun 17, 2018, 8:21 pm IST

വിജയപ്രതീക്ഷയില്‍ ജര്‍മന്‍ ആരാധകര്‍

Jun 17, 2018, 8:20 pm IST

മല്‍സവേദിയിലെത്തിയ അപ്രതീക്ഷിത അതിഥി- സ്വീഡന്റെ മുന്‍ സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്‌

Jun 17, 2018, 8:18 pm IST

ആര്‍പ്പുവിളികളുമായി ഇരുടീമിന്റെയും ആരാധകര്‍

Jun 17, 2018, 8:17 pm IST

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍

Jun 17, 2018, 8:11 pm IST

കരുത്തുകാട്ടാന്‍ മെക്‌സിക്കോ

Jun 17, 2018, 8:10 pm IST

ജര്‍മനി റെഡി

Jun 17, 2018, 8:09 pm IST

നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയുടെ ആദ്യ മല്‍സരമാണിത്‌

Story first published: Sunday, June 17, 2018, 23:00 [IST]
Other articles published on Jun 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X