വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: കളത്തില്‍ മെസി എന്തിന് ഇത്രയും നടക്കുന്നു? കാരണം ഗാര്‍ഡിയോള പറയും

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ആരാധകരുടെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് പോവുകയാണ് അര്‍ജന്റീന. ഇത്തവണ സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയെങ്കിലും പിന്നീടങ്ങോട്ട് ശക്തമായ തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. ലയണല്‍ മെസിയെന്ന സൂപ്പര്‍ താരത്തിന്റെ കാലുകളില്‍ വിശ്വാസം അര്‍പ്പിക്കുന്ന അര്‍ജന്റീന ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. മെസി തന്റെ അവസാന ലോകകപ്പില്‍ ബൂട്ടണിയുമ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും ടീമും ആരാധകരും പ്രതീക്ഷിക്കുന്നില്ല.

ഇത്തവണ മൂന്ന് ഗോളും ഒരു അസിസ്റ്റുമായി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ മെസിക്ക് സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴപ്പെടാതെ കളിച്ച് മുന്നേറുന്ന മെസിയുടെ മാന്ത്രികത പലപ്പോഴും എതിരാളികളെപ്പോലും വിസ്മയിപ്പിക്കുന്നതാണ്. മെസിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് മത്സരത്തിനിടെ മെസിയുടെ നടത്തം. ഗ്രൗണ്ടിലൂടെ കൂടുതല്‍ സമയവും നടക്കുന്ന താരമാണ് മെസി. എന്തിനാണ് ഇത് ചെയ്യുന്നതെന്നത് പലര്‍ക്കുമുള്ള സംശയമാണ്. എന്നാല്‍ മെസിയുടെ നടത്തത്തിന് പിന്നിലെ രഹസ്യം പ്രശസ്ത ഫുട്‌ബോള്‍ പരിശീലകനായ പെപ് ഗാര്‍ഡിയോള വെളിപ്പെടുത്തിയിരുന്നു.

മെസി എന്തിനാണ് ഇത്രയും നടക്കുന്നത്?

മെസി എന്തിനാണ് ഇത്രയും നടക്കുന്നത്?

മെസി മൈതാനത്ത് കൂടുതല്‍ നടക്കുന്നതിനെക്കുറിച്ച് പെപ് ഗാര്‍ഡിയോള പറയുന്നത് ഇങ്ങനെയാണ്. ' അവന്‍ മൈതാനത്ത് നടക്കുന്നതാണ് എനിക്ക് കാണാന്‍ കൂടുതല്‍ ഇഷ്ടം. അവന്‍ ഒരിക്കലും മത്സരത്തിന് പുറത്താകുന്നില്ല. എപ്പോഴും മത്സരത്തില്‍ മെസി മുഴുകിയിരിക്കുന്നു. തന്റെ തല ഇടതും വലതും മാറി മാറി അവന്‍ ചലിപ്പിക്കുകയാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി അവന് അറിയാം. അവന്‍ മൈതാനത്ത് എപ്പോഴും ഓടിക്കൊണ്ടിരിക്കാറില്ല. എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവനറിയാം-ഗാര്‍ഡിയോള പറഞ്ഞു.

പ്രതിരോധത്തിന്റെ ദൗര്‍ബല്യം മനസിലാക്കും

പ്രതിരോധത്തിന്റെ ദൗര്‍ബല്യം മനസിലാക്കും

പ്രതിരോധ നിരയുടെ ദൗര്‍ബല്യം മണത്തുകണ്ടുപിടിക്കാന്‍ അവന് ശേഷിയുണ്ട്. ആദ്യത്ത 10 മിനുട്ടിനുള്ളില്‍ത്തന്നെ ഒരു മാപ്പ് അവന്‍ തന്റെ കണ്ണില്‍ സൃഷ്ടിക്കും. എവിടെയാണ് വിടവുള്ളതെന്ന് അവന്റെ തലച്ചോറില്‍ സേവ് ചെയ്യപ്പെട്ട് വെച്ചിട്ടുണ്ടാവും. കാട്ടിലകപ്പെട്ടാല്‍ എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന കാഴ്ചപ്പാടുണ്ടാകുന്നതുപോലെയാണ് കളത്തില്‍ മെസി. കളത്തിലൂടെ നടന്നുകൊണ്ടിരുന്നാല്‍ കൂടുതല്‍ ആക്രമിക്കാന്‍ അവസരം ലഭിക്കുമെന്ന് അവനറിയാം. മെസിയെ പിച്ചില്‍ അധികം നടക്കാത്ത നിലയില്‍ കണ്ടാല്‍ അവന് ശാരീരികമായി എന്തോ പ്രശ്‌നമുണ്ടെന്ന് വേണം കരുതാന്‍- ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

പെട്ടെന്ന് പ്രതികരിക്കാന്‍ സാധിക്കുന്നു

പെട്ടെന്ന് പ്രതികരിക്കാന്‍ സാധിക്കുന്നു

ഒട്ടുമിക്ക താരങ്ങളും കളത്തില്‍ അധികമായി ഓടുന്നവരാണ്. ഇത് പലപ്പോഴും പെട്ടെന്ന് താരങ്ങളെ മടുപ്പിക്കുന്നു. എന്നാല്‍ മൈതാനത്തിലൂടെ നടക്കുന്ന മെസി എപ്പോഴും മത്സരത്തില്‍ ഉണര്‍ന്നിരിക്കുന്നു. കൂടാതെ മറ്റ് താരങ്ങളെപ്പോലെ അനാവശ്യമായി ഊര്‍ജം നഷ്ടപ്പെടുത്തുന്നുമില്ല. എപ്പോഴും നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ചലിക്കാനുള്ള ശേഷിയും പ്രതികരിക്കാനുള്ള ശേഷിയും മെസിക്ക് ലഭിക്കുന്നു. ഇതിലൂടെ വേഗത്തില്‍ പന്ത് പിടിച്ചെടുക്കാനും ചലിക്കാനും മെസിക്ക് സാധിക്കുന്നു. കളത്തിനകത്ത് വലിയ ശാരീരിക ക്ഷമത ഉപയോഗിച്ച് കളിക്കുന്ന താരമല്ല മെസി. എന്നാല്‍ ബുദ്ധിപരമായ നീക്കത്തിലൂടെ മത്സരത്തെ മനസിലാക്കാനും ഗോളടിക്കാനും മെസിയുടെ മികവ് ഒന്ന് വേറെ തന്നെയാണ്.

മെസിയുടെ നടത്തത്തിന്റെ കണക്കിതാ

മെസിയുടെ നടത്തത്തിന്റെ കണക്കിതാ

ഖത്തര്‍ ലോകകപ്പിലും മെസിയുടെ കളത്തിനകത്തെ നടത്തം നിര്‍ത്താതെ തുടരുകയാണ്. മെക്‌സിക്കോയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മത്സരത്തില്‍ മെസി നടന്നത് 4998 മീറ്ററാണ്. ഒട്ടുമിക്ക മത്സരങ്ങളിലും ഇത്ര തന്നെ ദൂരം മെസി താണ്ടുന്നുണ്ടെന്ന് പറയാം. മെസിയുടെ വിജയമന്ത്രങ്ങളിലൊന്നായിത്തന്നെ ഈ നടത്തത്തെ വിശേഷിപ്പിക്കാം. പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ 5202 മീറ്റര്‍ സഞ്ചരിച്ചിരുന്നു. ഇതാണ് ഇത്തവണത്തെ ലോകകപ്പിലെ ഇതുവരെയുള്ള നടത്ത കണക്കുകളില്‍ മുന്നില്‍. എന്നാല്‍ ലെവന്‍ഡോസ്‌കി യാദൃശ്ചികമായി മാത്രമാണ് ഈ നടത്തം നടക്കുന്നതെങ്കില്‍ മെസി സ്ഥിരമായി നടക്കുന്നുവെന്നതാണ് സവിശേഷത.

Story first published: Monday, December 5, 2022, 10:47 [IST]
Other articles published on Dec 5, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X