വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: പെലെയെ മറികടക്കാന്‍ നെയ്മര്‍, പക്ഷെ എളുപ്പമല്ല! അത് നേടുക കടുപ്പം

അര്‍ജന്റീന തോറ്റതിനാല്‍ത്തന്നെ ബ്രസീലും തോറ്റ് തുടങ്ങണമെന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ഏറെയാണ്

1

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയും ജര്‍മനിയും അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ബ്രസീലിന്റെ പ്രകടനത്തിലേക്ക്. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരിലെ മുന്‍നിരക്കാരായ ബ്രസീല്‍ ഗ്രൂപ്പ് ജിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ സെര്‍ബിയയാണ് കാനറികളുടെ എതിരാളികള്‍.

അര്‍ജന്റീന തോറ്റതിനാല്‍ത്തന്നെ ബ്രസീലും തോറ്റ് തുടങ്ങണമെന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ ഏറെയാണ്. സെര്‍ബിയ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരുടെ നിരയാണെങ്കിലും അത്ര എളുപ്പത്തില്‍ വീഴ്ത്താന്‍ സാധിക്കുന്നവരെല്ല ടിറ്റെ പരിശീലിപ്പിക്കുന്ന ബ്രസീല്‍. നെയ്മര്‍ എന്ന ഒറ്റ പേരിലേക്ക് ഒതുങ്ങുന്നതല്ല ബ്രസീലിന്റെ കരുത്ത്. അനുഭവസമ്പത്തും യുവത്വവും തുളുമ്പുന്ന നിരയാണ് ബ്രസീലിന്റേത്. ആദ്യ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ ചിന്തിക്കുന്നില്ല.

Also Read: FIFA World Cup 2022: മെസി തന്നെ വില്ലന്‍! ആ പിഴവുകള്‍ ശ്രദ്ധിച്ചില്ല, തോല്‍വിയുടെ കാരണങ്ങളിതാAlso Read: FIFA World Cup 2022: മെസി തന്നെ വില്ലന്‍! ആ പിഴവുകള്‍ ശ്രദ്ധിച്ചില്ല, തോല്‍വിയുടെ കാരണങ്ങളിതാ

വമ്പന്‍ റെക്കോഡിടാന്‍ നെയ്മര്‍

വമ്പന്‍ റെക്കോഡിടാന്‍ നെയ്മര്‍

ബ്രസീല്‍ ഇതിഹാസവും ലോക ഫുട്‌ബോള്‍ ഇതിഹാസവുമായ സാക്ഷാല്‍ പെലെയുടെ ഗോള്‍ റെക്കോഡ് മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് നെയ്മര്‍. ബ്രസീലിന്റെ ഗോള്‍വേട്ടക്കാരുടെ പട്ടികയിലാണ് നെയ്മര്‍ പെലെയെ മറികടക്കാനൊരുങ്ങുന്നത്. 121 മത്സരങ്ങള്‍ കളിച്ച് 75 ഗോളുകളാണ് നെയ്മര്‍ നേടിയത്. മൂന്ന് ഗോളുകള്‍ കൂടിയാണ് ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ പെലെക്ക് വേണ്ടത്. 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകളാണ് പെലെ നേടിയത്. സെര്‍ബിയക്കെതിരേ ഹാട്രിക് നേടിയാല്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ നെയ്മര്‍ക്കാവും.

Also Read: FIFA World Cup 2022: മെസി വിരമിക്കുമോ? ട്രോളുകളില്‍ നിറഞ്ഞ് അര്‍ജന്റീന, ആരാധകര്‍ക്ക് കണ്ണീര്‍

നെയ്മറിന്റെ ലോകകപ്പിലെ പ്രകടനം

നെയ്മറിന്റെ ലോകകപ്പിലെ പ്രകടനം

നെയ്മര്‍ ഇതുവരെ രണ്ട് ലോകകപ്പുകളിലാണ് ബ്രസീലിനായി ബൂട്ടണിഞ്ഞത്. ആറ് ഗോളുകളും ഇതിനോടകം അദ്ദേഹം നേടി. 2014ല്‍ നാല് തവണയും 2018ല്‍ രണ്ട് തവണയും വലകുലുക്കാന്‍ നെയ്മര്‍ക്കാണ്. ഏഴ് ലോകകപ്പ് ഗോളുകളെന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസ്സിയുടെയും റെക്കോഡിനൊപ്പമെത്താനുള്ള അവസരവും നെയ്മര്‍ക്കുണ്ട്. റഷ്യന്‍ ലോകകപ്പില്‍ നിരന്തരം ഫൗള്‍ ചെയ്യപ്പെടുകയും മൈതാനത്ത് വീഴുകയും ചെയ്ത നെയ്മര്‍ നിരവധി പരിഹാസം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പരിഹാരം കാണാന്‍ നെയ്മറിന് ഇത്തവണ ഗംഭീര പ്രകടനം നടത്തേണ്ടതായുണ്ട്.

ബ്രസീല്‍ കരുത്തരുടെ നിര

ബ്രസീല്‍ കരുത്തരുടെ നിര

ആക്രമിക്കാന്‍ കെല്‍പ്പുള്ള സൂപ്പര്‍ താരങ്ങളുടെ നീണ്ടനിരയുമായാണ് ബ്രസീലിന്റെ വരവ്. നെയ്മര്‍, ലൂക്കാസ് പക്ക്വേറ്റ, വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, റോഡ്രിഗോ എന്നിവരെല്ലാം എതിര്‍ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിടാന്‍ കഴിവുള്ളവരാണ്. ആക്രമണനിരയിലേക്ക് പരിഗണിക്കപ്പെടുന്നവരെല്ലാം ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ ആരെയൊക്കെ പരിഗണിക്കുമെന്നതാവും ബ്രസീല്‍ കോച്ച് ടിറ്റെയെ കുഴപ്പിക്കുന്ന പ്രധാന ചോദ്യം.

ആറാം കിരീടം ലക്ഷ്യം

ആറാം കിരീടം ലക്ഷ്യം

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയവര്‍ ബ്രസീലാണ്. അഞ്ച് തവണ വിശ്വകിരീടത്തില്‍ മുത്തമിട്ട ബ്രസീല്‍ ഇത്തവണ ആറാം കിരീടമെന്ന ലക്ഷ്യത്തോടെയാണ് ബൂട്ടുകെട്ടുന്നത്. ഗോള്‍കീപ്പര്‍ മുതല്‍ 26 അംഗ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെല്ലാം നന്നായി കളിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ കളി മറക്കുന്ന ബ്രസീലിന് ഇത്തവണ ഈ പിഴവ് തിരുത്തേണ്ടതായുണ്ട്. 2019ലെ കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയോട് തോറ്റപ്പോള്‍ ആരാധക ഹൃദയങ്ങളിലുണ്ടായ മുറിവുണക്കാന്‍ ഇത്തവണ ബ്രസീലിന് കപ്പടിക്കണം.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കരുതെന്ന് ആഗ്രഹം! കാരണം പറഞ്ഞ് മെസിയുടെ ഡോക്ടര്‍

ബ്രസീല്‍ ടീം ഇതാ

ബ്രസീല്‍ ടീം ഇതാ

അലിസണ്‍, എഡേഴ്സണ്‍, വെവെര്‍ട്ടണ്‍, ഡാനിലോ, ഡാനി ആല്‍വേസ്, അലക്‌സ് സാന്‍ഡ്രോ, അലെക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, എദര്‍ മിലിറ്റാവോ, ബ്രെമര്‍, കാസെമിറോ, ഫാബീന്യോ, ബ്രൂണോ ഗിമറെസ്, ഫ്രെഡ്, ലൂകാസ് പക്വേറ്റ, എവര്‍ട്ടണ്‍ റിബെയ്റോ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, ആന്തണി, റഫീന്യ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ.

Story first published: Thursday, November 24, 2022, 11:44 [IST]
Other articles published on Nov 24, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X