FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കരുതെന്ന് ആഗ്രഹം! കാരണം പറഞ്ഞ് മെസിയുടെ ഡോക്ടര്‍

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് നാളെ അര്‍ജന്റീന ഇറങ്ങുകയാണ്. സൗദി അറേബ്യയാണ് മെസിയുടേയും സംഘത്തിന്റേയും ആദ്യ എതിരാളികള്‍. ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോ, പോളണ്ട്, സൗദി അറേബ്യ ടീമുകള്‍ക്കൊപ്പമുള്ള അര്‍ജന്റീന അനായാസമായിത്തന്നെ ഗ്രൂപ്പ് ഘട്ടം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 36 മത്സരങ്ങളില്‍ തോല്‍വി അറിയാതെയെത്തുന്ന അര്‍ജന്റീനക്ക് ഇത്തവണ വലിയ കിരീട സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്.
ഇത്തവണ കരുത്തരുടെ സംഘമാണ് അര്‍ജന്റീന. കോപ്പാ അമേരിക്കയില്‍ കിരീടം ചൂടിയ അര്‍ജന്റീന മാജിക് ഖത്തറില്‍ ആവര്‍ത്തിക്കപ്പെടുമോയെന്നതാണ് കണ്ടറിയേണ്ടത്. വലിയ ആരാധക പിന്തുണയുള്ള അര്‍ജന്റീന ഇത്തവണ കിരീട ഫേവറേറ്റുകളിലെ മുന്‍നിരക്കാരാണ്. എന്നാലിപ്പോഴിതാ അര്‍ജന്റീന മൂന്ന് മത്സരവും തോല്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ലയണല്‍ മെസിയുടെ ഡോക്ടറായ ഡീഗോ ഷ്വാര്‍സ്റ്റീന്‍.

അര്‍ജന്റീന തോല്‍ക്കാന്‍ ആഗ്രഹിക്കുന്നു
ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍ അര്‍ജന്റീന കപ്പടിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അര്‍ജന്റീനക്കാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മൂന്ന് മത്സരങ്ങളും അര്‍ജന്റീന തോല്‍ക്കണമെന്നും ആദ്യ റൗണ്ടില്‍ പുറത്താകണമെന്നുമാണ് ആഗ്രഹിക്കുന്നത്. കാരണം ഇവിടെയുള്ള സര്‍ക്കാരിന്റെ അഴിമതികളും ദുര്‍ഭരണവും മറച്ചുവെക്കാന്‍ അവര്‍ ലോകകപ്പ് ജയത്തെ ഉപയോഗിക്കുമെന്ന ബോധ്യം എനിക്കുണ്ട്. ടീം ജയിക്കുമ്പോള്‍ ആരും ശ്രദ്ധിക്കാത്ത ദിവസം അവര്‍ക്ക് കറന്‍സിയുടെ മൂല്യത്തകര്‍ച്ച പ്രഖ്യാപിക്കാം- ഷ്വാര്‍സ്റ്റീന്‍ പറഞ്ഞു.

അര്‍ജന്റീന വലിയ പ്രതിസന്ധിയില്‍
ലോകകപ്പില്‍ അര്‍ജന്റീനയുടെ ജയം കാണാന്‍ കാത്തിരിക്കുന്നവര്‍ ഏറെയാണെങ്കിലും അവിടുത്തെ സാഹചര്യങ്ങള്‍ നിലവില്‍ അത്ര മികച്ച അവസ്ഥയിലല്ല. അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ കീഴില്‍ രാജ്യത്തെ പണപ്പെരുപ്പം 83 ശതമാനത്തോളം എത്തിനില്‍ക്കുകയാണ്. ബാങ്കുകളിലൊന്നും പണമില്ലാത്ത അവസ്ഥയാണ്. രാജ്യത്തെ പ്രതിസന്ധി കണ്ടതില്‍വെച്ച് ഏറ്റവും മോശമാണെന്നാണ് ഷ്വാര്‍സ്റ്റീന്‍ ചൂണ്ടിക്കാട്ടുന്നത്.

മെസിയുടെ അവസാന ലോകകപ്പ്
ലയണല്‍ മെസിയെന്ന ഇതിഹാസം കളിക്കുന്ന അവസാന ലോകകപ്പായിരിക്കും ഖത്തറിലേതെന്ന് പറയാം. അതുകൊണ്ട് തന്നെ ഖത്തറില്‍ കപ്പ് നേടിത്തന്നെ ഇതിഹാസ താരം പടിയിറങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ലോക ഫുട്‌ബോളിലെത്തന്നെ ഇതിഹാസമെന്ന് വാഴ്ത്തുമ്പോഴും ഇതുവരെ ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിടാന്‍ മെസിക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഇത് അവസാന അവസരമാണെന്നിരിക്കെ മെസിയുടെ വിശ്വകിരീടം നേടിയുള്ള ആഘോഷം കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആഗ്രഹിക്കുന്നു.

ഇത്തവണ കരുത്തരുടെ നിര
അര്‍ജന്റീന ഇത്തവണ കരുത്തരുടെ നിരയാണ്. മെസിയാണ് തുറപ്പുചീട്ടെങ്കിലും മികച്ച യുവതാരങ്ങളെയും വളര്‍ത്തിക്കൊണ്ട് വരാന്‍ ലയണല്‍ സ്‌കലോനിയെന്ന പരിശീലകന് സാധിച്ചിട്ടുണ്ട്. താരങ്ങളെല്ലാം തന്നെ മികച്ച ഫോമില്‍. ഏഞ്ചല്‍ ഡി മരിയയും മെസിയും ഒത്തിണക്കത്തോടെ കളിക്കുന്നു. 36 മത്സരങ്ങള്‍ തോല്‍ക്കാത്തവരെന്ന ആത്മവിശ്വാസവും ടീമിനുണ്ട്. സൗഹൃദ മത്സരത്തില്‍ യുഎഇയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന സൗദി അറേബ്യയെ നേരിടാനിറങ്ങുന്നത്.
Also Read: FIFA World Cup 2022: മെസി കസറും, റൊണാള്‍ഡോയ്ക്ക് തിളങ്ങാനാവില്ല! ക്രൗച്ചിന്റെ പ്രവചനം

അനുഭവസമ്പത്ത് കരുത്ത്
അനുഭവസമ്പത്തുള്ള നിരയാണ് അര്‍ജന്റീന. കൂടാതെ ഒത്തിണക്കത്തോടെ കളിക്കാനും അവര്‍ക്ക് സാധിക്കുന്നു. ലീഗുകളില്‍ മിടുക്കുകാട്ടുന്ന നിരവധി സീനിയര്‍ താരങ്ങളും അവര്‍ക്കൊപ്പമുണ്ട്. പ്രതിരോധ കോട്ട പൊളിക്കാന്‍ എതിരാളികള്‍ക്ക് നന്നായി വിയര്‍ക്കേണ്ടി വരും. ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒറ്റമെന്‍ഡി, ലിയാന്‍ഡ്രോ മാര്‍ട്ടിനെസ്, ഗോണ്‍സാലോ മോണ്ടിയെല്‍, മാര്‍ക്കോസ് അക്യുന എന്നിവരെല്ലാം പ്രതിരോധത്തിലെ അര്‍ജന്റീനയുടെ വിശ്വസ്തരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications