For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: മെസി കസറും, റൊണാള്‍ഡോയ്ക്ക് തിളങ്ങാനാവില്ല! ക്രൗച്ചിന്റെ പ്രവചനം

മെസി, നെയ്മര്‍, റൊണാള്‍ഡോ, മുള്ളര്‍, സുവാരസ് എന്നിവര്‍ക്കൊന്നും ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചേക്കില്ല

messi

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിന് ഇന്ന് കൊടിയേറ്റ്. സവിശേഷതകളേറെയുള്ള ഖത്തര്‍ ലോകകപ്പില്‍ കിരീടം ആര് നേടുമെന്നത് കാത്തിരുന്ന് കണ്ടറിയണം. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ വമ്പന്മാരെല്ലാം വലിയ പ്രതീക്ഷയിലാണ്. പരിക്കിനെത്തുടര്‍ന്ന് ചില സൂപ്പര്‍ താരങ്ങളെ ഖത്തറില്‍ ആരാധകര്‍ക്ക് നഷ്ടമാവുമെങ്കിലും ആവേശത്തെ ഇത് കുറക്കുന്നില്ല.

ഇത്തവണ പല സൂപ്പര്‍ താരങ്ങളുടെയും അവസാന ലോകകപ്പാണ്. മെസി, നെയ്മര്‍, റൊണാള്‍ഡോ, മുള്ളര്‍, സുവാരസ് എന്നിവര്‍ക്കൊന്നും ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചേക്കില്ല. അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളുടെ അവസാന ലോകകപ്പ് പ്രകടനം കാണാന്‍ ഖത്തര്‍ ലോകകപ്പിലേക്ക് തന്നെ കണ്ണിമചിമ്മാതെ നോക്കിയിരിക്കണം. ഇതിനോടകം പല പ്രവചനങ്ങളും ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് സജീവമാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രവചനം വ്യക്തമാക്കിയിരിക്കുകയാണ് പീറ്റര്‍ ക്രൗച്ചും ജോ കോളിയും.

മെസിയുടെ ഗംഭീര പ്രകടനം കാണാം

മെസിയുടെ ഗംഭീര പ്രകടനം കാണാം

ഖത്തറില്‍ ലയണല്‍ മെസ്സിയുടെ ഗംഭീര പ്രകടനം കാണാനാവും. മറ്റെല്ലാ സൂപ്പര്‍ താരങ്ങളെയും പിന്നിലാക്കുന്ന പ്രകടനം മെസിയില്‍ നിന്ന് പ്രതീക്ഷിക്കാം. ലോകകപ്പില്‍ അര്‍ജന്റീനയെ മറഡോണ കിരീടത്തിലേക്കെത്തിച്ചു. ഇപ്പോഴും മികച്ച താരങ്ങള്‍ അര്‍ജന്റീനക്കൊപ്പമുണ്ട്. ഇത്തവണ ലോകകപ്പ് നേടാനായില്ലെങ്കില്‍ അത് അവന്റെ പരാജയമായി കാണാനാവുമോ?. ബെന്‍സേമ, എംബാപ്പെ, റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയവരെല്ലാം ടൂര്‍ണമെന്റിലുണ്ട്. എന്നാല്‍ ഇതൊന്നും മെസിയെ ബാധിക്കില്ല. അര്‍ജന്റീന കിരീടം നേടുമോ ഇല്ലെയോ എന്നുള്ളതല്ല. അനായാസമായി മെസി ലോകകപ്പിലെ താരമാവുകയും ഗോള്‍ഡന്‍ ബൂട്ട് നേടുകയും ചെയ്യും- ക്രൗച്ച് പറഞ്ഞു.

Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

കിരീടം നേടിയില്ലെങ്കില്‍ മെസി വിമര്‍ശിക്കപ്പെടും

കിരീടം നേടിയില്ലെങ്കില്‍ മെസി വിമര്‍ശിക്കപ്പെടും

അര്‍ജന്റീനക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയാല്‍ മെസിയെ ഇതിഹാസ താരമെന്ന പദവിയില്‍ നിന്ന് താഴെയിറക്കാനുള്ള വിമര്‍ശനങ്ങളുയരും. എന്നാല്‍ അര്‍ജന്റീന കിരീടം നേടിയാല്‍ എല്ലാവരും മെസിയെ വാഴ്ത്തും. ഈ സീസണില്‍ മെസി മികച്ച ഫോമിലാണ്. 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീന ലോകകപ്പിലേക്കെത്തുന്നത്. കിരീടം നേടുമോ ഇല്ലെയോ എന്നുള്ളതല്ല ഞാന്‍ പറയുന്നത്. മെസി തിളങ്ങും. ഇതിഹാസ താരമാണവന്‍-ജോ കോളി പറഞ്ഞു.

മെസിയില്‍ ഉറ്റുനോക്കി ആരാധകര്‍

മെസിയില്‍ ഉറ്റുനോക്കി ആരാധകര്‍

ആധുനിക ഫുട്‌ബോളിലെ മാത്രമല്ല ലോക ഫുട്‌ബോളിലെ ഇതിഹാസമായാണ് മെസിയെ വാഴ്ത്തപ്പെടുന്നത്. കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയെ കിരീടത്തിലേക്കെത്തിച്ച മെസി മാജിക് ഖത്തര്‍ ലോകകപ്പിലും ആവര്‍ത്തിക്കപ്പെടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതുവരെ ലോകകപ്പ് ഫുട്‌ബോളില്‍ മുത്തമിടാനുള്ള ഭാഗ്യം മെസിക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ അര്‍ജന്റീനക്ക് അനുകൂലമാണ്. വലിയ ആരാധക പിന്തുണയും അവര്‍ക്ക് ലഭിക്കുന്നു. ഇത്തവണ കിരീട സാധ്യതകളിലും അര്‍ജന്റീനക്ക് മുന്‍തൂക്കമുണ്ട്. അതുകൊണ്ട് തന്നെ മെസിയിലേക്കാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

ഫ്രാന്‍സിനെ പരിക്ക് തളര്‍ത്തുന്നു

ഫ്രാന്‍സിനെ പരിക്ക് തളര്‍ത്തുന്നു

നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ഇത്തവണയും വന്‍ ശക്തികളാണ്. എന്നാല്‍ പരിക്ക് ഫ്രാന്‍സിന്റെ പദ്ധതികളെ തകര്‍ക്കുന്നു. കെയ്‌ലിയന്‍ എംബാപ്പെയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കാനുള്ള കഴിവുണ്ടെന്ന് പറയാനാവില്ല. പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ എന്നിവര്‍ക്ക് പിന്നാലെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയും പരിക്കിന്റെ പിടിയിലാവുമ്പോള്‍ ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

മെസിയെ പൂട്ടാന്‍ നെയ്മര്‍

മെസിയെ പൂട്ടാന്‍ നെയ്മര്‍

പിഎസ്ജിയിലെ സഹതാരങ്ങളെന്നതിലുപരിയായി അടുത്ത സുഹൃത്തുക്കളാണ് നെയ്മറും മെസിയും. ഇത്തവണ ഏറ്റവും കിരീട സാധ്യത കല്‍പ്പിക്കുന്ന രണ്ട് ടീമുകളുടെ പ്രധാന താരങ്ങളാണ് ഇരുവരും. ആറാം കിരീടമെന്ന മോഹത്തോടെയെത്തുന്ന ബ്രസീല്‍ ഇത്തവണ താരസമ്പന്നമാണ്. മെസി തന്നെ ഏറ്റവും വലിയ വെല്ലുവിളികളായി ബ്രസീലിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്തായാലും ഖത്തറില്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, November 20, 2022, 9:59 [IST]
Other articles published on Nov 20, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+