വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: പോളണ്ടിന് പൊതു അവധി, മെസി കരയാന്‍ റെഡി ആയിക്കോ! ട്രോളുകള്‍

ഗ്രൂപ്പ് സിയില്‍ കളത്തിലിറങ്ങുന്ന അര്‍ജന്റീനക്ക് പോളണ്ടിനോട് തോല്‍ക്കേണ്ടി വന്നാല്‍ നാട്ടിലേക്ക് മടക്ക ടിക്കറ്റ് വാങ്ങാം

1

ദോഹ: ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ഭാവി നിശ്ചയിക്കപ്പെടുക ഇന്നത്തെ പോളണ്ടിനെതിരായ മത്സരഫലത്തിലൂടെയാവും. ഗ്രൂപ്പ് സിയില്‍ കളത്തിലിറങ്ങുന്ന അര്‍ജന്റീനക്ക് പോളണ്ടിനോട് തോല്‍ക്കേണ്ടി വന്നാല്‍ നാട്ടിലേക്ക് മടക്ക ടിക്കറ്റ് വാങ്ങാം. അര്‍ജന്റീനയെ സംബന്ധിച്ച് ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. അര്‍ജന്റീന ആരാധകര്‍ ദൈവ തുല്യനായി കാണുന്ന മെസിയുടെ അവസാന ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പോലും കാണാതെ അര്‍ജന്റീന പുറത്താവുകയെന്നത് ആലോചിക്കാന്‍ പോലും സാധിക്കാത്തതാണ്.

എന്നാല്‍ അര്‍ജന്റീന വിരോധികള്‍ ഇപ്പോള്‍ത്തന്നെ അര്‍ജന്റീന തോല്‍ക്കുമെന്ന വിശ്വാസത്തിലാണ്. അതുകൊണ്ട് തന്നെ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അര്‍ജന്റീന തോറ്റ് പുറത്താവുന്നതിന് പിന്നാലെ സംഭവിക്കുന്ന കാര്യങ്ങളടക്കം ഭാവനയില്‍ സൃഷ്ടിച്ച് രസകരമായ ട്രോളുകളാണ് ഇപ്പോള്‍ ട്രന്റിങ്ങാവുന്നത്.

Also Read: FIFA World Cup 2022: പ്രീ ക്വാര്‍ട്ടര്‍ ഉറപ്പില്ല, അഞ്ച് ടീമുകള്‍ക്ക് ചങ്കിടിപ്പ്! വമ്പന്മാരിതാAlso Read: FIFA World Cup 2022: പ്രീ ക്വാര്‍ട്ടര്‍ ഉറപ്പില്ല, അഞ്ച് ടീമുകള്‍ക്ക് ചങ്കിടിപ്പ്! വമ്പന്മാരിതാ

പോളണ്ടിന് പൊതു അവധി

അര്‍ജന്റീനയെ സൗദി അറേബ്യ തോല്‍പ്പിച്ചപ്പോള്‍ സൗദി താരങ്ങള്‍ക്ക് റോള്‍സ് റോയ്‌സ് ഫാന്റം മോഡല്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഒരു ദിവസം ആഘോഷത്തിന്റെ ഭാഗമായി അവധിയും നല്‍കിയിരുന്നു. അതുപോലെ തന്നെ പോളണ്ടും അവധി പ്രഖ്യാപിക്കാന്‍ തയ്യാറാണെന്ന തരത്തിലാണ് ട്രോളുകളിലൊന്ന്. അര്‍ജന്റീനയെ തോല്‍പ്പിച്ച് മടക്ക ടിക്കറ്റ് നല്‍കിയ പോളണ്ടില്‍ നാളെ ആഘോഷത്തിന്റെ ഭാഗമായി പൊതു അവധിയായിരിക്കുമെന്നാണ് മെസി വിരോധികളുടെ ട്രോള്‍. പോളണ്ടിന് അര്‍ജന്റീനക്കെതിരേ സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. എന്നാല്‍ അര്‍ജന്റീനക്ക് ജയിക്കാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പം.

Also Read: FIFA World Cup 2022: പേരില്‍ കൊമ്പന്മാര്‍, പക്ഷെ ഖത്തറില്‍ നിരാശപ്പെടുത്തുന്നു! അഞ്ച് പേര്‍Also Read: FIFA World Cup 2022: പേരില്‍ കൊമ്പന്മാര്‍, പക്ഷെ ഖത്തറില്‍ നിരാശപ്പെടുത്തുന്നു! അഞ്ച് പേര്‍

1

മെസി കരഞ്ഞ് വിരമിക്കും

മെസി വീണ്ടും കരഞ്ഞ് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് എതിരാളികള്‍ പറയുന്നത്. മെസി കരയുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ട്രോളുകളില്‍ സജീവം. ഇത്തവണ തന്റെ അവസാനത്തെ ലോകകപ്പാണെന്ന് മെസി തന്നെ പറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലോകകപ്പ് മെസിക്ക് അല്‍പ്പം കൂടി വൈകാരികമായതാണ്. മെസി ആധുനിക ഫുട്‌ബോളിലെ മാത്രമല്ല ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളാണ്. മെസി നേടാത്ത കിരീടങ്ങളും ബഹുമതികളും കുറവാണ്. എന്നാല്‍ ഇതുവരെ ലോകകപ്പ് സ്വന്തമാക്കാന്‍ മെസിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ ലോകകപ്പ് നേടി മെസി വിടവാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്.

മെസിക്ക് രക്ഷിക്കാനാവുമോ

പോളണ്ടിനെ തോല്‍പ്പിക്കാന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ നിര്‍ണ്ണായകമാവുക ലയണല്‍ മെസ്സിയുടെ പ്രകടനമാണ്. എല്ലാ പ്രതീക്ഷകളും മെസിയുടെ കാലുകളിലാവുമെന്നുറപ്പ്. സൗദി അറേബ്യയ്‌ക്കെതിരേയും മെക്‌സിക്കോയ്‌ക്കെതിരേയും മെസിയുടെ കാലുകള്‍ ലക്ഷ്യം കണ്ടിരുന്നു. എന്നാല്‍ മെസിക്ക് പോളണ്ടിനെതിരായ മത്സരത്തില്‍ എങ്ങനെ സമ്മര്‍ദ്ദത്തെ മറികടക്കാനാവുമെന്നതാണ് കണ്ടറിയേണ്ടത്. പ്രധാന മത്സരങ്ങളില്‍ പലപ്പോഴും രക്ഷകനായി മെസി എത്താറുണ്ട്. ഇത്തവണയും ഈ അത്ഭുതമാണ് മെസിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Also Read: FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാംAlso Read: FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാം

1

അര്‍ജന്റീനയുടെ സാധ്യതകള്‍ അറിയാം

ഗ്രൂപ്പ് സിയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന. 2 മത്സരത്തില്‍ നിന്ന് ഒരു ജയവും തോല്‍വിയുമടക്കം 3 പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. സൗദി അറേബ്യയോട് 2-1ന് തോറ്റ അര്‍ജന്റീന മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. അതേ സമയം പോളണ്ട് മെക്‌സിക്കോയോട് ഗോള്‍രഹിത സമനില നേടിയപ്പോള്‍ സൗദി അറേബ്യയെ 2-0നും തോല്‍പ്പിച്ചു. 4 പോയിന്റുമായി പോളണ്ടാണ് തലപ്പത്ത്. അര്‍ജന്റീനക്ക് വലിയ ഭീഷണിയാവുന്നത് സൗദി അറേബ്യയാണ്.

മെക്‌സിക്കോയെ സൗദി അറേബ്യ തോല്‍പ്പിച്ചാല്‍ സൗദിക്ക് പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റ് ലഭിക്കുകയും അര്‍ജന്റീനക്ക് മടക്ക ടിക്കറ്റ് ലഭിക്കുകയും ചെയ്യും. മെക്‌സിക്കോ-സൗദി അറേബ്യ മത്സരഫലം അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തില്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി-ലയണല്‍ മെസി എന്നിവരിലാര് കൂടുതല്‍ മികവ് കാട്ടുന്നുവെന്നത് മത്സരഫലത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Wednesday, November 30, 2022, 16:29 [IST]
Other articles published on Nov 30, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X