FIFA World Cup 2022: ജയിക്കാന്‍ മെസ്സിയുടെ പെനല്‍റ്റി വേണ്ട! പിള്ളേര്‍ വേറെയുണ്ട്, കിടു അര്‍ജന്റീന

ഇതിഹാസ താരം ലയണല്‍ മെസ്സി തന്റെ വാക്കുപാലിച്ചു. ഫിഫ ലോകകപ്പിലെ ആദ്യ മല്‍സരതതില്‍ സൗദി അറേബ്യയോടു അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയ ശേഷം തങ്ങളെ വിശ്വസിക്കൂയെന്നും തിരിച്ചുവരുമെന്നുമായിരുന്നു അദ്ദേഹം ആരാധകര്‍ക്കു നല്‍കിയ ഉറപ്പ്. അതു മെസ്സി യാഥാര്‍ഥ്യവുമാക്കിയിരിക്കുകയാണ്. രണ്ടു തുടര്‍ ജയങ്ങളോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. ഡു ഓര്‍ ഡൈ മല്‍സരത്തില്‍ പോളണ്ടിനെ 2-0നാണ് അര്‍ജന്റീന തകര്‍ത്തത്.

അലെക്‌സിസ് മാക് അലിസ്റ്റര്‍ (46ാം മിനിറ്റ്), ജൂലിയന്‍ അല്‍വാറസ് (67) എന്നിവരാണ് സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ മെസ്സി പെനല്‍റ്റി പാഴാക്കിയിട്ടും അതു അര്‍ന്റീനയെ ജയം നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയില്ല. തോറ്റെങ്കിലും ഗൂപ്പിലെ രണ്ടാംസ്ഥാനക്കാരായി പോളണ്ടും നോക്കൗണ്ട് റൗണ്ടിലെത്തി. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മെക്‌സിക്കോ 2-1നു സൗദി അറേബ്യയെ തോല്‍പ്പിച്ചു. പക്ഷെ രണ്ടു ടീമുകളും പ്രീക്വാര്‍ട്ടര്‍ കാണാതെ മടങ്ങി.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത കളി പുറത്തെടുക്കാന്‍ സാധിക്കാതെ പോയ അര്‍ജന്റീന തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പോളണ്ടിനെതിരേ കാഴ്ചവച്ചത്. ഒരുപാട് ഗോളവസരങ്ങള്‍ കളിയില്‍ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്കു സാധിച്ചു. ഗോള്‍കീപ്പര്‍ ഷെസ്‌നിയുടെ ചില തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്റീനയുടെ വിജയ മാര്‍ജിന്‍ കുറച്ചത്.

ജയിച്ചിട്ടും ടീമില്‍ മാറ്റം

ജയിച്ചിട്ടും ടീമില്‍ മാറ്റം

മെക്‌സിക്കോയുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ 2-0ന്റെ മിന്നുന്ന ജയം നേടിയിട്ടും അതേ ടീമിനെ നിലനിര്‍ത്താന്‍ അര്‍ജന്റീന തയ്യാറായില്ല. നാലു മാറ്റങ്ങളാണ് കോച്ച് ലയണല്‍ സ്‌കലോനി വരുത്തിയത്. 21 കാരനായ എന്‍സോ ഫെര്‍ണാണ്ടസ് പ്ലെയിങ് ഇലവനിലേക്കു വന്നു. 2006ല്‍ ലയണല്‍ മെസ്സിക്കു ശേഷം ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം പിടിച്ച പ്രായം കുറഞ്ഞ താരമായി അദ്ദേഹം മാറുകയും ചെയ്തു

കളംപിടിച്ച് അര്‍ജന്റീന

കളംപിടിച്ച് അര്‍ജന്റീന

തുടക്കം മുതല്‍ കളം അടക്കിവാഴുന്ന അര്‍ജന്റീനയയെയാണ് ഈ മല്‍സരത്തില്‍ കണ്ടത്. ഇരുവിങുകളിലൂടെയും അവര്‍ നിരന്തരം ആക്രമണങ്ങള്‍ നെയ്‌തെടുത്തു കൊണ്ടിരുന്നു. ഏതു നിമിഷവും കളിയില്‍ ലീഡ് നേടുമെന്ന പ്രതീതിയുണ്ടാക്കാനും അര്‍ജന്റീനയ്ക്കു കഴിഞ്ഞു.
10ാം മിനിറ്റില്‍ തന്നെ പോളണ്ട് ഗോളി ഷെസ്‌നിക്കു കളിയിലെ ആദ്യസേവ് നടത്തേണ്ടി വന്നു, മെസ്സിയായിരുന്നു ഇതിനു വഴിയൊരുക്കിയത്. ഇടതു വിങില്‍ നിന്നു മെസ്സിയുടെ തകര്‍പ്പനടി ഷെസ്‌നി ബ്ലോക്ക് ചെയ്യുകയായിരുന്നു.

മെസ്സി- ഡിമരിയ ജോടി

മെസ്സി- ഡിമരിയ ജോടി

മെസ്സി- ഡിമരിയ ജോടി പോളണ്ടിനു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇരുവിങുകളിലൂടെയും ഇവര്‍ ചാട്ടുളി കണക്കെ അകത്തേക്കു തുളഞ്ഞുകയറി. പക്ഷെ ഗോള്‍ മാത്രം വന്നില്ല. കൂടുതല്‍ സമയവും ബോള്‍ അര്‍ജന്റീനയുടെ പക്കലായിരുന്നു. വല്ലപ്പോഴും മാത്രമേ പോളണ്ടിനു ബോള്‍ ലഭിച്ചുള്ളൂ. അവര്‍ക്കാവട്ടെ അര്‍ജന്റീനയെ സമ്മര്‍ദ്ദത്തിലാക്കുന്ന കൗണ്ടര്‍ അറ്റാക്കുകളൊന്നും നടത്താനും കഴിഞ്ഞില്ല.
28ാം മിനിറ്റില്‍ അല്‍വാറസിന്റെ ഗോള്‍ശ്രമം ഗോള്‍കീപ്പര്‍ ഷെസ്‌നി വിഫലമാക്കി. 33ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നും അര്‍ജന്റീനയ്ക്കു നല്ലൊരു അവസരം. വലതുമൂലയില്‍ നിന്നുള്ള ഡമരിയയുടെ മനോഹരമായ കോര്‍ണര്‍ ക്രോസ് ബാറിനരികിലൂടെ വലയിലേക്കു താഴ്ന്നിറങ്ങുമെന്നിരിക്കെ ഗോള്‍ ഷെസ്‌നി ചാടിയുയര്‍ന്ന് ഇതു കുത്തിയകറ്റി.

മെസ്സിയുടെ പെനല്‍റ്റി

മെസ്സിയുടെ പെനല്‍റ്റി

38ാം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ഗോള്‍ അര്‍ജന്റീനയുടെ വാതിലില്‍ മുട്ടി. ഹൈ ബോള്‍ ഹെഡ്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഷെസ്‌നിയുടെ കൈ മുഖത്ത് പതിച്ച് മെസ്സി വീഴുകയായിരുന്നു. തുടര്‍ന്ന് വിഎആറിന്റെ സഹായം തേടിയ റഫറി അര്‍ജന്റീനയ്ക്കു പെനനല്‍റ്റിയും നല്‍കി. നേരത്തേ സൗദി അറേബ്യക്കെതിരേ പെനല്‍റ്റിയിലൂടെ സ്‌കോര്‍ ചെയ്ത മെസ്സി ഇതാവര്‍ത്തിക്കുമെന്നു എല്ലാവരുമുറപ്പിച്ചു.
പക്ഷെ മെസ്സിയുടെ പെനല്‍റ്റി അത്ര മികച്ചതായിരുന്നില്ല. സെന്റിലേക്കു വന്ന ഷോട്ട് ഷെസ്‌നി ഒരു കൈ കൊണ്ട് തട്ടിയകറ്റിയപ്പോള്‍ മെസ്സിയും അര്‍ജന്റീനയും നിരാശരായി. ഗോള്‍രഹിതമായി തന്നെ ആദ്യപകുതി പിരിഞ്ഞു. 12 ഷോട്ടുകളാണ് ഒന്നാം പകുതിയില്‍ അര്‍ജന്റീന ഗോളിലേക്കു തൊടുത്തത്ത്. ഇതില്‍ ഏഴും ഓണ്‍ ടാര്‍ജറ്റായിരുന്നു.

അക്കൗണ്ട് തുറന്ന് അര്‍ജന്റീന

അക്കൗണ്ട് തുറന്ന് അര്‍ജന്റീന

രണ്ടാം പകുതിയാരംഭിച്ച് ഒരു മിനിറ്റിനകം തന്നെ അര്‍ജന്റീന അര്‍ഹിച്ച ലീഡ് പിടിച്ചെടുത്തു. വലതു വിങില്‍ നിന്നും മോളിന ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് അലിസ്റ്ററിന്റെ കാലിലേക്കാണ് വന്നത്. സെന്ററില്‍ നിന്നും താരം തൊടുത്ത നിലംപറ്റിയുള്ള ഷോട്ട് ഡൈവ് ചെയ്ത ഗോളി ഷെസ്‌നിക്കു തൊടാന്‍ അവസര നല്‍കാതെ വലയിലേക്കു ഉരുണ്ടുകയറുകയായിരുന്നു.

രണ്ടാം ഗോള്‍

രണ്ടാം ഗോള്‍

67ാം മിനിറ്റില്‍ പോളണ്ടിനു മേല്‍ തങ്ങളുടെ ആധിപത്യമുറപ്പാക്കി അര്‍ജന്റീന വീണ്ടും വലകുലുക്കി. ഇത്തവണ തീയുണ്ട കണക്കെയുള്ള ഒരു കിടിലന്‍ ഗോളായിരുന്നു. ഫെര്‍ണാണ്ടസിന്റെ പാസ് പിടിച്ചെടുത്ത ശേഷം ബോക്‌സിനുള്ളില്‍ നിന്നും അല്‍വാറസ് തൊടുത്ത പവര്‍ഫുള്‍ ഷോട്ട് ഗോളിക്കു അവസരം കൊടുക്കാതെ വലയില്‍ തുളഞ്ഞുകയറി. മൂന്നാം ഗോളിനായി പല നീക്കങ്ങളും പിന്നീട് അര്‍ജന്റീനയുടെ ഭാഗത്തു നിന്നും കണ്ടെങ്കിലും ഇവയൊന്നും ഗോളുകളിലെത്തിയില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS
Story first published: Thursday, December 1, 2022, 2:35 [IST]
Other articles published on Dec 1, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X