ലോകകപ്പ്: തന്നെ തടുക്കാന്‍ ഫിഫയാര്? തീരുമാനിച്ചാല്‍ കളിക്കുക തന്നെ ചെയ്യും... തുറന്നടിച്ച് ഇബ്ര

Written By:

സ്റ്റോക്ക്‌ഹോം: ജൂണില്‍ നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കണമെന്ന് ആഗ്രഹം തോന്നുകയാണെങ്കില്‍ താന്‍ സ്വീഡിഷ് നിരയില്‍ ഉണ്ടാവുമെന്ന് സൂപ്പര്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് പറഞ്ഞു. 2016ലെ യൂറോ കപ്പിനു ശേഷം ഇബ്ര അന്താരാഷ്്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചിരുന്നു. ഇതു പിന്‍വലിച്ച് വീണ്ടുമൊരു ലോകകപ്പില്‍ സ്വീഡനു വേണ്ടി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിഹാസ സ്‌ട്രൈക്കര്‍. വിരമിക്കല്‍ പിന്‍വലിച്ച് വരുന്നവര്‍ക്ക് ലോകകപ്പില്‍ കളിക്കാന്‍ പാടില്ലെന്ന നിയമമൊന്നുമില്ലെന്നും താന്‍ അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടാല്‍ ഫിഫയ്ക്ക് തടയാനാവില്ലന്നും ഇബ്ര തുറന്നടിച്ചു.

1

നിലവില്‍ മേജര്‍ സോക്കല്‍ ലീഗില്‍ ലോസ് ആഞ്ചലസ് ഗാലക്‌സിക്കു വേണ്ടി കളിക്കുകയാണ് അദ്ദേഹം. ഇവിടെ വച്ചാണ് വീണ്ടുമൊരിക്കല്‍ കൂടി ലോകകപ്പില്‍ സ്വീഡന്റെ ജഴ്‌സിയണിയാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്ന് ഇബ്ര സൂചന നല്‍കിയത്. ഫിഫയ്ക്ക് തന്നെ തടുക്കാന്‍ കഴിയില്ല. കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചായും താന്‍ കളിക്കുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ ഫിഫയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതേക്കുറിച്ച് തീരുമാനമാനമെടുക്കേണ്ടത് താന്‍ തന്നെയാണ്. ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണ്, അടഞ്ഞുകിടക്കുകയല്ലെന്നും താരം പറഞ്ഞു.

ഐപിഎല്‍: ചെന്നൈ വീണ്ടും 'വീട്ടുമുറ്റത്ത്'... ആവേശം ഒപ്പം പ്രതിഷേധവും, എതിരാളി കെകെആര്‍

ഐപിഎല്‍: ഇങ്ങനെയും ചില ക്യാപ്റ്റന്‍മാരുണ്ടായിരുന്നു!! പൊള്ളോക്ക്, പാര്‍ഥീവ്, ഹോപ്‌സ്... നിര നീളുന്നു

2

കളിക്കളത്തില്‍ ഇപ്പോഴും പലതും ചെയ്യാന്‍ തനിക്കാവുമെന്ന് ആത്മവിശ്വാസമുണ്ട്. ഇതു തന്നെയാണ് ലോകകപ്പില്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്വീഡിഷ് ടീമിനു വേണ്ടി വീണ്ടും പഴയതുപോലെ നല്ല പ്രകടനം നടത്താന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും 36 കാരമായ ഇബ്ര വ്യക്തമാക്കി.

Story first published: Tuesday, April 10, 2018, 14:26 [IST]
Other articles published on Apr 10, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍